എല്ലാം കൈവിട്ടു പോകുന്ന നിമിഷത്തിൽ ചില മനുഷ്യർക്കു വരുന്നൊരു കരുത്തുണ്ട്. ജീവിച്ചു കാണിച്ചിട്ടേയുള്ളൂ എന്ന ചിന്ത. കൂലിപ്പണി ചെയ്തും വയലിൽ പണിയെടുത്തും ട്യൂഷനെടുത്തും കാർഷിക യന്ത്രങ്ങൾ നന്നാക്കാൻ പഠിച്ചും പഠിപ്പിച്ചും ജൈവവളങ്ങളുണ്ടാക്കിയും ഒക്കെ ലത രവീന്ദ്രൻ ഒരായിരം പേരുടെ പണികൾ ചെയ്തു. ഒരു സമയത്ത് അൻപതോ കുടുംബങ്ങൾക്കു വരെ വരുമാന മാർഗം നൽകി. സാമ്പത്തിക പ്രതിസന്ധി വന്നിട്ടും അമ്മ കിടപ്പിലായിട്ടും ഇന്നും 20 കുടുംബങ്ങൾക്കു ലത തുണയാണ്. ചില ലതകൾക്കു വേരിനോളം തന്നെ വ്യാപ്തിയുണ്ടാകും
ആഴത്തിലുള്ള വെട്ടുകൾ
“തൃശ്ശൂർ മുള്ളൂരാണു സ്വദേശം. 1992ൽ പത്തൊൻപതു വയസ്സാകുന്നതിനു മുന്നേയായിരുന്നു കല്യാണം. അന്ന് സംസ്കൃത ബിരുദം രണ്ടാം വർഷം പഠിക്കുന്നു. മാസം സ്റ്റൈഫന്റ് കിട്ടുന്നതു കൊണ്ടു പഠനം നടന്നു. കല്യാണം കഴിഞ്ഞ് ഏഴാം മാസം ഗർഭിണിയായി വീട്ടിലേക്കു വന്ന സമയത്താണു ഭർത്താവിന്റെ മരണം. ആത്മഹത്യയായിരുന്നു. വിഷം കഴിച്ച് അദ്ദേഹത്തിന്റെ മരണം എന്റെ മടിയിൽ കിടന്നായിരുന്നു.
നിലവിളി കേട്ട് ആളുകൾ വന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. കടുത്ത മാനസിക പ്രതിസന്ധികൾക്കിടെ മകന്റെ ജനനം. തലച്ചോറിൽ പഴുപ്പും മറ്റുമായി ആറുമാസത്തോളം ആശുപത്രി വാസം. നാലു വയസ്സു വരെ പല അസുഖങ്ങൾ. താഴെയുള്ള ഏട്ടനാണു മകന്റെ കാര്യങ്ങളൊക്കെ നോക്കാൻ സഹായമായത്. മോന് ആറുമാസമാകുമ്പോഴേക്കും എന്റെ അച്ഛനു കാൻസറാണെന്ന് അറിഞ്ഞു. ആദ്യം തരിച്ചിരുന്നു പിന്നെയോർത്തു, ജീവിക്കുക തന്നെ.
പാടത്തേക്ക് ഇറങ്ങി. ജോലിക്കു പോയില്ലായിരുന്നെങ്കിൽ സമനില തെറ്റിയേനേ. മോന്റെ പിറന്നാളിന്റെ അന്നായിരുന്നു അച്ഛന്റെ വേർപാട്. പിന്നീട് ഒരു കുറിക്കമ്പനിയിൽ ജോലി. രണ്ടു വർഷം കഴിഞ്ഞ് ആ കമ്പനി പൊളിഞ്ഞു. മുന്നോട്ടു പോകുക മാത്രമായിരുന്നു എനിക്കു മുന്നിലുള്ള വഴി. പലരും രണ്ടാമത് വിവാഹം കഴിക്കാൻ പറഞ്ഞിരുന്നു. പക്ഷേ, എനിക്ക് മകനായിരുന്നു എല്ലാം.
ആശ്രയമായ വൻമരം, കുടുംബശ്രീ
Denne historien er fra December 10, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 10, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്