നല്ലയൊരു സദ്യയുണ്ടു കഴിഞ്ഞാൽ പലരും പറയുന്നതു കേട്ടിട്ടില്ലേ... "ഇനിയൊന്നു കിടന്നുറങ്ങണം.' വയറു നിറയെ ബിരിയാണി കഴിച്ചാലും ഒന്നു മയങ്ങാൻ തോന്നുന്നതു സ്വാഭാവികം. ഭക്ഷണം ദഹിപ്പിച്ചെടുക്കാൻ ധാരാളം ഊർജം നമ്മുടെ ശരീരത്തിന് ഉപയോഗിക്കേണ്ടി വരുന്നു. അതാണു ഭക്ഷണം കഴിച്ചു വയർ നിറയുമ്പോൾ ക്ഷീണവും ഉറക്കവുമൊക്കെ വരുന്നത്. ഉച്ചഭക്ഷണ ശേഷം ഓഫിസിലും മറ്റും ഇരുന്നു ജോലിക്കാർ ഉറങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ശരീരത്തിനു പുതിയ ഉന്മേഷവും പ്രസരിപ്പും നൽകാൻ ഇടയ്ക്കൊക്കെ ആഹാരം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്നു പല വിദഗ്ധരും പറയുന്നു. ഭാരതീയ ആചാര്യന്മാർ പണ്ടേ പറഞ്ഞു വച്ചിട്ടുള്ള കാര്യമാണിത്.
പ്രമേഹം, ഫാറ്റി ലിവർ, ബിപി മുതലായ ജീവിത ശൈ ലീരോഗങ്ങൾ അകറ്റാനും ഭാരം കുറയ്ക്കാനും ഉപവാസം നല്ലതാണ്. പല മൃഗങ്ങളും സ്ഥിരമായി ഉപവസിക്കാറുണ്ട്. അവർ നമ്മെ പോലെ മൂന്നും നാലും നേരമൊന്നും ഭക്ഷിക്കുന്നില്ല. ഒരു നേരം ആവശ്യത്തിനു ഭക്ഷണമെടുത്താൽ പിന്നെ, അടുത്ത ദിവസം ആ നേരത്തായിരിക്കും ഭക്ഷണം തേടുക. വയറു നിറച്ചുകൊണ്ട് ഇരയെ ഓടിച്ചു പിടിക്കാൻ കഴിയില്ലല്ലോ. ഭക്ഷണമെടുത്താൽ എവിടെയെങ്കിലും വിശ്രമിച്ചു ദഹനത്തെ സഹായിക്കുന്നു. വീണ്ടും വിശക്കുമ്പോൾ ഭക്ഷണം തേടിയിറങ്ങുന്നു.
അഞ്ചു നേരം ഭക്ഷിക്കുന്ന നാം
നമ്മുടെ കാര്യം നേരെ മറിച്ചാണ്. കുറഞ്ഞതു മൂന്നു നേരമാണു നമ്മൾ പ്രധാന ഭക്ഷണം കഴിക്കുക. പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം. കൂടാതെ പത്തു മണിക്കും നാലു മണിക്കും ചായയും കടിയും കഴിക്കുന്നു. പലപ്പോഴും വിശന്നിട്ടു പോലുമല്ല നാം അത്താഴം കഴിക്കുന്നത്. ഉച്ചയ്ക്കും നാലു മണിക്കും കഴിച്ചതെല്ലാം പൂർണമായി ദഹിച്ചിട്ടു പോലുമുണ്ടാകില്ല. അപ്പോഴാണ് അത്താഴത്തിനു സമയമായ കാര്യം ഓർക്കുക. ഉടൻ പോയി ഭക്ഷണം കഴിക്കുകയായി.
രാവിലത്തെ വിശാലമായ പ്രാതലിനും പത്തുമണിയുടെ ലഘു ഭക്ഷണത്തിനും ശേഷം ഉച്ചയ്ക്ക് വിശക്കുന്നതെങ്ങനെ? പക്ഷേ, നാം കഴിക്കുന്നു. അതൊരു ശീലമായതുകൊണ്ടാകാം. അല്ലെങ്കിൽ സമൂഹവും അച്ഛനമ്മമാരും മൂന്നു നേരവും കഴിക്കണമെന്നു പറഞ്ഞു പഠിപ്പിച്ചതു കൊണ്ടാകാം.
Denne historien er fra December 21, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 21, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി