സന്തോഷം എന്ന ശരിയുത്തരം
Vanitha|January 21, 2023
നല്ല ഭാര്യ, നല്ല അമ്മ എന്നീ 'നല്ല' ലേബലുകളുടെ ട്രാപ്പിൽ വീഴാതെ ജീവിതത്തിൽ ഉയരങ്ങൾ കണ്ടെത്തിയ മേരി മെറ്റിൽഡ ടീച്ചർ
ഡെൽന സത്യരത്ന
സന്തോഷം എന്ന ശരിയുത്തരം

ഞാൻ ആർക്കു വേണ്ടിയും ത്യാഗം ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല. സന്തോഷമായി ജീവിക്കണം, ആ സന്തോഷം എനിക്കു ചുറ്റുള്ളവരിലേക്കു പ്രസരിപ്പിക്കുകയും വേണം.'' മറ്റുള്ളവർ എന്തു പറയുമെന്ന ആശങ്ക തൊട്ടുതീണ്ടിയിട്ടില്ലാത്ത ജീവിതമാണു ഡോ. മേരി മെറ്റിൽഡയുടേത്. അതു തന്നെയാണ് ആറര ദശാബ്ദം പിന്നിട്ട ടീച്ചറുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയവും.

മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പലായിരുന്ന മേരി മെറ്റിൽഡ ഇന്ന് വ്ളോഗറും ജീവിത നൈപുണ്യ പരിശീലകയുമാണ്. കുറ്റം പറഞ്ഞും പിറുപിറുത്തും തള്ളിനീക്കേണ്ട ഉന്തുവണ്ടിയല്ല ജീവിതമെന്നു പുഞ്ചിരിയോടെ ടീച്ചർ പറയുന്നു.

വഴിത്തിരിവായ കത്ത്

 “മഹാരാജാസ്കോളജിൽ ജോലി ചെയ്യുമ്പോൾ അന്നു പ്രിൻസിപ്പലായിരുന്ന എം.കെ. പ്രസാദ് സർ വീട്ടിലേക്ക് ഒരു എഴുത്തയച്ചു.

ആകാംക്ഷ കൊണ്ട് എടുത്തു ചാടിയ ഹൃദയം ഒരുവിധത്തിനു നിയന്ത്രിച്ചാണ് ലെറ്റർ പൊട്ടിച്ചത്. "എൻഎസ്എസ് പ്രോഗ്രാം ഓഫിസറുടെ ഒഴിവുണ്ട്. മെറ്റിൽഡ അതേറ്റെടുക്കണം' എന്നായിരുന്നു ആ കത്ത്

ആലോചിച്ചപ്പോൾ എന്റെ ജോലിയിലെ സുഖം പരുങ്ങലിലാകുമെന്നു തോന്നി. ശനിയും ഞായറുമെല്ലാം ജോലി ചെയ്യേണ്ടി വരും. ആ അവസരം വേണ്ടെന്നു വയ്ക്കാമെന്നുറപ്പിച്ചു പ്രസാദ് സാറിനെ പിറ്റേദിവസം കാണാൻ പോയി.

എഴുതിക്കൊണ്ടിരുന്ന പേപ്പറിൽ നിന്നു കണ്ണടുക്കാതെ സർ ചോദിച്ചത് "മെറ്റിൽഡ 'നോ' പറയാനല്ലല്ലോ, 'യെസ്' പറയാനല്ലേ വന്നത് എന്നായിരുന്നു. ഞാനാ ജോലി ഏറ്റെടുത്തു.

എൻഎസ്എസ് പ്രോഗ്രാം ഓഫിസർ പോസ്റ്റ് നല്ല ഗുരുശിഷ്യ ബന്ധങ്ങൾ സമ്മാനിച്ചു. ഇന്നും ഞങ്ങൾ സംഗീതപരിപാടികൾ നടത്താറുണ്ട്. യാത്രകൾ പോകാറുണ്ട്. ക്ലസ്സ്മുറിയും പഠിപ്പിക്കലും മാത്രമായി ഒതുങ്ങിയിരുന്നെങ്കിൽ ഈ നല്ല ബന്ധങ്ങൾ എനിക്കു നഷ്ടമായേനെ.

ഒറ്റയ്ക്കൊരു യാത്ര

മഹാരാജാസിൽ എത്തും മുൻപ് വലപ്പാട് ശ്രീരാമ പോളിടെക്നിക്കിലും തിരുവനന്തപുരം എൻജിനീയറിങ് കോളജിലും ജോലി ചെയ്തിരുന്നു. പോളിടെക്നിക്കിൽ പഠിപ്പിക്കുമ്പോഴാണു കാനഡ - ഇന്ത്യ പ്രോജക്ടിൽ പങ്കെടുത്തത്. കനേഡിയൻ ഗവൺമെന്റുമായി സഹകരിച്ചുള്ള ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് പ്രോഗ്രാമായിരുന്നു.

Denne historien er fra January 21, 2023-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra January 21, 2023-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
ഇതെല്ലാം നല്ലതാണോ?
Vanitha

ഇതെല്ലാം നല്ലതാണോ?

സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം

time-read
3 mins  |
September 28, 2024
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
Vanitha

കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട

എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം

time-read
1 min  |
September 28, 2024
ഈ ടീച്ചർ വേറെ ലെവൽ
Vanitha

ഈ ടീച്ചർ വേറെ ലെവൽ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ

time-read
3 mins  |
September 28, 2024
നാരായണപിള്ളയുടെ കാർ തെറപി
Vanitha

നാരായണപിള്ളയുടെ കാർ തെറപി

ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം

time-read
3 mins  |
September 28, 2024
എൻജിനീയേഴ്സിനു അവസരമുണ്ടോ?
Vanitha

എൻജിനീയേഴ്സിനു അവസരമുണ്ടോ?

ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി

time-read
1 min  |
September 28, 2024
വയറു വേദന അവഗണിക്കരുത്
Vanitha

വയറു വേദന അവഗണിക്കരുത്

കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം

time-read
1 min  |
September 28, 2024
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
Vanitha

എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം

സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം

time-read
1 min  |
September 28, 2024
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
Vanitha

ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
September 28, 2024
നോവല്ലേ കുഞ്ഞിളം ഹൃദയം
Vanitha

നോവല്ലേ കുഞ്ഞിളം ഹൃദയം

നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്

time-read
3 mins  |
September 28, 2024
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
Vanitha

മാസെ നവ് ചിന്നു ചാന്ദ്നി ആഹെ

മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ

time-read
3 mins  |
September 28, 2024