
ഫെബ്രുവരി 12. ആറു കീമോ തെറപിയും 25 റേഡിയേഷനും രണ്ട് ഇന്റേണൽ റേഡിയേഷനുമടക്കമുള്ള കാൻസർ ചികിത്സാ ഷെഡ്യൂളിന്റെ ആദ്യദിനം. കീമോ മരുന്നുകൾ ശരീരത്തിലേക്കു കയറുമ്പോൾ വേദനയുടെ കവാടം ഷൈല തോമസിനു മുന്നിൽ തുറന്നു.
മാർച്ച് 15. സ്ത്രീജീവിതത്തിലെ അഞ്ചു ഘട്ടങ്ങൾ അവതരിപ്പിക്കുന്ന പാട്ടുകളുടെ സീരീസിലെ അവസാനത്തേത്, "വാർധക്യം' റിലീസ് ചെയ്തു. മാജിക് പ്ലാനറ്റിൽ വച്ചു മുൻമന്ത്രി ഷൈലജ ടീച്ചർ ഗാനം റിലീസ് ചെയ്യുമ്പോൾ തിളങ്ങുന്ന മൊട്ടത്തലയോടെ സംവിധായിക ഷൈല തോമസ് വേദിയിൽ പുഞ്ചിരിച്ചുനിന്നു.
2023ലെ ഈ ദിവസങ്ങൾക്കിടയിൽ എന്തു മാജിക്കാണു കാണിച്ചതെന്നല്ലേ. ജീവിതം നിറയെ മാജിക് നിറച്ചാണു ഷൈല ജീവി ക്കുന്നത്. അപ്രതീക്ഷിതമായി എത്തിയ കാൻസറിനെ ചിരിയോടെ നേരിട്ട ഷൈല കീമോ വാർഡിലിരുന്നാണ് പാട്ടിന്റെ എഡിറ്റിങ് പൂർത്തിയാക്കിയത്. തിരുവനന്തപുരത്തെ ഫ്ലാറ്റിലിരുന്നു ഷൈല ആ അദ്ഭുത കഥ പറഞ്ഞു.
നാട്ടിൻപുറത്തെ കുട്ടി
കോഴിക്കോടാണ് ഷൈലയുടെ ബാല്യവും കൗമാരവുമൊക്കെ. അമ്മ മറിയം ടീച്ചറായിരുന്നു, അച്ഛൻ തോമസ് ഹോമിയോ ഡോക്ടറും. അമ്മയുടെ സ്കൂൾ മാറ്റമനുസരിച്ച് ഷൈലയും സ്കൂളുകൾ മാറി. പുഴയും കാടുമൊക്കെ കടന്നാണു സ്കൂളിലേക്കു പോകുന്നത്. ആ ഗ്രാമാന്തരീക്ഷം ജീവിതത്തെ എന്നും സ്വാധീനിച്ചു എന്നു പറഞ്ഞാണു ഷൈല തുടങ്ങിയത്. "പ്രീഡിഗ്രി കാലത്ത് കോളജ് മാഗസിനിൽ എഴുതുമായിരുന്നു. അച്ഛനായിരുന്നു പ്രചോദനം. സ്കൂളിൽ അക്ഷരശ്ലോകത്തിനു വേണ്ടി കടുകട്ടി ശ്ലോകങ്ങൾ അച്ഛൻ എഴുതി തന്നിരുന്നു. കഥാപ്രസംഗം മുതൽ ഇംഗ്ലിഷ് നാടകം വരെയായി സ്റ്റേജിൽ നിറഞ്ഞു നിന്നു.
ഫാറൂഖ് കോളജിലാണ് ഡിഗ്രി പഠിച്ചത്, പിന്നെ മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പാസ്സായി. കുറച്ചു കാലം ജേർണലിസ്റ്റായി ജോലി ചെയ്തു. സെന്റ് അലോഷ്യസ് കോളജിലെ കംപ്യൂട്ടർ പഠനത്തിനു ശേഷം അവിടെ തന്നെ അധ്യാപികയായി. എജ്യുക്കേഷൻ കൗൺസിലറായാണ് അടുത്ത ചുവടുമാറ്റം. പിന്നെ ദുബായിലേക്കു പോയി.
പാട്ടിന്റെ വഴി
Denne historien er fra February 15, 2025-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 15, 2025-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

വെയിലിൽ ചർമം പൊള്ളരുതേ
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

50 YEARS OF സുഗീതം
വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

രുചിയുടെ മൊഞ്ച്
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം

നേരിട്ടു വെയിലേൽക്കാതെയും സൂര്യാഘാതം?
അതു നേരാണോ സോഷ്യൽമഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി