ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുമ്പോൾ നിമിഷനേരം കൊണ്ടാണു ചിലരുടെ ജീവിതം മാറുന്നത്. അങ്ങനെയൊരു വൈറൽ പോസ്റ്റു പിറന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരത്തു പരേഡ് നയിച്ച മേജർ സി. എസ്. ആനന്ദ് അമ്മ സുശീലയെ ചേർത്തു നിർത്തിയ വൈറൽ ചിത്രം പ്രചരിച്ചത് ഈ തലക്കെട്ടിൽ "വേറിട്ടൊരു കാഴ്ച തൂപ്പുകാരിയായി ജോലി ചെയ്തു മകനെ മേജറാക്കിയ അമ്മ".
ആ അമ്മയെ തേടിയുള്ള അന്വേഷണത്തിനൊടുവിൽ മറുപടി ഒരു വലിയ ‘നോ.' “തെറ്റായ കാര്യങ്ങൾ ആരൊക്കെയോ എഴുതി. ലോകം മുഴുവൻ പ്രചരിപ്പിച്ചു. ഇനി എന്തു സംസാരിക്കാൻ പിന്നെ തീരുമാനം തിരുത്തി. “വ്യക്തികളുടെ അനുവാദമില്ലാതെ എഴുതുന്നവർക്കുള്ള മറുപടി എനിക്കു പറയാനുണ്ട്.'' തച്ചോട്ടുകാവ് പിടാരത്തെ ആശിർവാദ് എന്ന വീട്ടിലിരുന്നു സുശീല എന്ന അമ്മ സംസാരിച്ചതു വൈറലായ കഥയല്ല, റിയലായ ജീവിതകഥയാണ്.
“കരമനയിലാണു നാട്. എനിക്കു മാസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണു പൊലീസുകാരനായിരുന്ന അച്ഛൻ കുട്ടൻ പിള്ള മരിച്ചത്. പത്താം ക്ലാസ്സ് പാസ്സായ പിറകേ ഡിഗ്രിക്കു ചേർന്നെങ്കിലും പെട്ടെന്നു ജോലി വേണമെന്ന ആഗ്രഹം കൊണ്ടു ടൈപ് റൈറ്റിങ് പഠിക്കാൻ ചേർന്നു. 1978 കാലമാണ്, ടൈപ് റൈറ്റിങ് ഹയറും ഇംഗ്ലിഷും മലയാളവും ഷോർട് ഹാൻഡും പാസ്സായി. ജോലിക്കു പല ടെസ്റ്റുകളും എഴുതി. പക്ഷേ, ഒന്നും കിട്ടിയില്ല.
ആ സമയത്തു ജീവിതത്തിൽ മറ്റൊരു നല്ല കാര്യം സംഭവിച്ചു. അന്തിയൂർക്കോണംകാരനായ ചന്ദ്രശേഖരൻ നായർ പട്ടാളത്തിൽ സിൽസ് വിഭാഗത്തിൽ ക്ലറിക്കൽ പോസ്റ്റിലാണ് അന്ന്. 1982ൽ വിവാഹം കഴിഞ്ഞു. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള നഴ്സറിയിൽ പഠിപ്പിക്കാൻ ചേർന്നു. അതാണ് ആദ്യജോലി. അതിനിടെ മോൾ ജനിച്ചു, രചന. കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞപ്പോൾ എൻഎസ്എസിന്റെ നഴ്സറിയിലേക്കു ജോലിക്ക് അവസരം വന്നു. അതു സ്വീകരിക്കാൻ സാധിച്ചില്ല.'' സുശീല ഒന്നു നിർത്തി.
അതായിരുന്നു മോഹം
Denne historien er fra March 04, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 04, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ