കലാരംഗത്തു സജീവമായ ചുറുചുറുക്കുള്ള ചെറുപ്പക്കാരിയാണു സൗമ്യ. 48 വയസ്സിനിടയിൽ സ്വപ്രയത്നം കൊണ്ടു ഒരു ബിസിനസ് വളർത്തിയെടുത്ത മിടുക്കി. സ്ഥാപനത്തെ ഉയർച്ചയിലേക്കു കൊണ്ടുപോകാൻ എപ്പോഴും ജാഗരൂകയായ സൗമ്യക്കു വീട്ടുകാരുടെ പൂർണ പിന്തുണയുണ്ട്. എന്നാൽ കുറച്ചു നാളുകളായി സൗമ്യയുടെ സമീപനത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടെന്നു വീട്ടുകാരും സുഹൃത്തുക്കളും ശ്രദ്ധിച്ചു. ഒന്നിനും ഉത്സാഹമില്ലായ്മയും ധൈര്യക്കുറവും. തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും പ്രയാസപ്പെടുന്നു. മൊത്തത്തിലൊരു വിഷാദഭാവം. ഈ മാറ്റങ്ങൾ, ബിസിനസിനെയും ബാധിച്ചു തുടങ്ങിയപ്പോഴാണു വീട്ടുകാരുടെ നിർബന്ധത്താൽ ഡോക്ടറെ സമീപിച്ചത്. വിഷാദരോഗം എന്നു വീട്ടുകാർ തീർച്ചപ്പെടുത്തിയെങ്കിലും സൗമ്യയുടെ യഥാർഥ പ്രശ്നം വേറൊന്നായിരുന്നു.
40 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ പ്രത്യക്ഷപ്പെടുന്ന മാനസികാവസ്ഥയാണു മിഫ് ക്രൈസിസ്. വ്യക്തിത്വത്തിലും പെരുമാറ്റത്തിലും പ്രകടമായ മാറ്റം ഇത്തരക്കാരിൽ കണ്ടേക്കാം. പലപ്പോഴും വിഷാദരോഗമായി തെറ്റിധരിക്കാൻ ഇടയുള്ള ഒന്നാണിത്. ഈ രണ്ട് അവസ്ഥകളും വേർതിരിച്ചറിയാനാകാത്ത വിധം സങ്കീർണമാകുമ്പോഴാകും പലരും ചികിത്സ തേടുന്നത്.
സ്വന്തം വ്യക്തിത്വത്തിലും ആത്മധൈര്യത്തിലും ഉള്ള വിശ്വാസം പോകുന്നതാണു പ്രധാന ലക്ഷണം. ഇതുവരെ അഭിമാനമായി കരുതിപ്പോന്ന കഴിവുകളെക്കുറിച്ചുള്ള ആത്മവിശ്വാസമില്ലായ്മയും ഇതിന്റെ ഭാഗമായി വരും.
ജീവിതത്തിന്റെ അനിശ്ചിതത്വത്തെക്കുറിച്ചുള്ള ചിന്തകളും മുൻകാലങ്ങളിലെ പാളിച്ചകളെപ്പറ്റിയുള്ള ഉത്കണ്ഠകളും തീരുമാനങ്ങൾ എടുക്കുമ്പോൾ തെറ്റിപ്പോകുമോ എന്ന ആശങ്ക, ഉത്തരവാദി ത്തം ഏറ്റെടുക്കാനുള്ള പേടി, ആരോഗ്യ പ്രശ്നങ്ങൾ ഒക്കെയാണ് ഇതിനു കാരണമാകുന്ന ഘടകങ്ങൾ.
സമ്മർദം നിറഞ്ഞ കാലഘട്ടം
മധ്യവയസ്സ് എന്നതു മനുഷ്യായുസ്സിൽ ഏറ്റവും നിർണായകമായ കാലഘട്ടമാണ്. പല ഉത്തരവാദിത്തങ്ങളും ഈ പ്രായത്തിൽ ഏറ്റെടുക്കേണ്ടി വരും. ജോലിയിൽ പ്രമോഷനുകളും അംഗീകാരങ്ങളും കിട്ടുന്നതോടൊപ്പം മക്കളുടെ വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും വിവാഹത്തിന്റെയും കാര്യങ്ങളിൽ ഏറ്റെടുക്കേണ്ട ചുമതലകൾ വേറെയും.
സ്ത്രീകൾക്കാണെങ്കിൽ ഹോർമോൺ വ്യതിയാനങ്ങ ൾ സംഭവിക്കുന്ന സമയവുമാണ്. അതോടൊപ്പം, ജീവിത ശൈലി രോഗങ്ങളും കൂടിയാകുമ്പോൾ മധ്യവയസ്സ് ജീവിതത്തിൽ ഏറ്റവും സമ്മർദം നിറഞ്ഞ കാലമായി മാറും.
Denne historien er fra April 01, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 01, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി