മുൻപ് വനിതയോടു സംസാരിക്കവേ നമിത പ്രമോദ് പറഞ്ഞു, “അഞ്ചു വർഷം കഴിയുമ്പോൾ ഒരുപക്ഷേ, ഞാൻ വിവാഹിതയായിട്ടുണ്ടാകും. ഇതിനിടെ സിനിമയിൽ നല്ല കുറേ വേഷങ്ങൾ ചെയ്തിട്ടുണ്ടാകും. വിവാഹശേഷം അഭിനയം നിർത്തി സ്വന്തമായി ബിസിനസ് തുടങ്ങിയിട്ടുണ്ടാകും...' പുതിയ ലക്കം വനിതയുടെ കവർ ഫോട്ടോഷൂട്ടിനു ശേഷം സംസാരിച്ചപ്പോൾ ആദ്യം ചോദിച്ചതും അതു തന്നെ, “അഞ്ചു വർഷം ആകുന്നു. വിവാഹത്തെകുറിച്ച് ആലോചിക്കും മുൻപേ ബിസിനസിലേക്കു കാൽ വച്ചല്ലോ?''
ഒരു നിമിഷം പോലും ചിന്തിക്കാതെ, പക്വതയുള്ള പെൺകുട്ടിയായി നമിത മറുപടി പറഞ്ഞു. “ആളുകളും അനുഭവങ്ങളുമെല്ലാം നമ്മളെ സ്വാധീനിക്കും. കാലം മാറുമ്പോൾ കാഴ്ചപ്പാടുകൾ മാറുമെന്നല്ലേ. അതിനനുസരിച്ചു ബെറ്റർ പേഴ്സൺ ആകുക എന്നതിലാണു കാര്യം. ജീവിതം ഒരു ഒഴുക്കിലങ്ങനെ പോകും. വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തുമെന്നു പറഞ്ഞത് അന്നത്തെ മണ്ടൻ തീരുമാനമാണ്.
ഇരവും രജനിയും രഞ്ജിത് സിനിമയുമൊക്കെയായി റിലീസുകൾ ഏറെ വരാനുണ്ടല്ലോ ?
രജനി അൽപം നിഗൂഢത ഉള്ള ത്രില്ലർ സിനിമയാണ്. കാളിദാസും ഞാനും സഹോദരങ്ങളാണ് അതിൽ. ഇരവ് പറയുന്നതു സാമൂഹിക പ്രസക്തിയുള്ള വിഷയമാണ്. ഡാനിയൽ ബാലാജിയും ജാഫർ ഇടുക്കിയും സർജാനോ ഖാലിദുമൊക്കെയാണു പ്രധാന വേഷങ്ങളിൽ. രജിത് സിനിമയിൽ ആസിഫ് അലി ആണു നായകൻ. ആണ്, കപ്പ്, എതിരെ എന്നീ സിനിമകൾ റിലീസാകാനുണ്ട്. കോവിഡിനു മുൻപും കോവിഡ് കാലത്തും കമിറ്റ് ചെയ്തവയാണ് ഇവയെല്ലാം.
എപ്പോഴും ചിരിയും തമാശയുമായി നടക്കുന്ന കാളിദാസ് ഭക്ഷണ പ്രിയനാണെന്നു കൂടി മനസ്സിലായത് "രജനി'യുടെ ഷൂട്ടിങ് സമയത്താണ്. നേരത്തേ തന്നെ കാരവാനിൽ എല്ലാ ഭക്ഷണവും വാങ്ങിവയ്ക്കും. എന്നിട്ട് എല്ലാവരെയും വിളിച്ചു നിർബന്ധിച്ചു കഴിപ്പിക്കും.
Denne historien er fra May 13, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 13, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ