ഡോ.വന്ദന ദാസ് എംബിബിഎസ്. ഈ പേരിന് ആമുഖങ്ങളൊന്നും വേണ്ട. അച്ഛനും അമ്മയും എല്ലാ സ്നേഹവാത്സല്യങ്ങളും നൽകി പോറ്റിവളർത്തിയ മകളെ ലഹരിക്കടിമപ്പെട്ട നരാധമൻ കുത്തി വീഴ്ത്തിയപ്പോൾ പൊലിഞ്ഞത് ഒരു വീടിന്റെ സ്വപ്നങ്ങളാണ്. മകൾ ഡോക്ടറായി തിരികെ എത്തുമ്പോൾ ആഘോഷത്തോടെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു ആ വീട്. ആരാണ് അവരുടെ പുഞ്ചിരിയിൽ തീരാനോവിന്റെ കണ്ണീരുപ്പു ചാലിച്ചത്. സഞ്ചയനകർമങ്ങൾ നടന്നതിന്റെ പിറ്റേന്നാണു വന്ദനയുടെ കോട്ടയം മുട്ടുചിറയിലെ വീ ട്ടിൽ ചെന്നത്. ഗേറ്റിൽ തന്നെ സുവർണലിപികളിൽ ആ പേരുണ്ട്, ഡോ. വന്ദന ദാസ് എംബിബിഎസ്. പക്ഷേ, ആ ബോർഡിനപ്പുറം ആയുസ്സില്ലാതെ കൊഴിഞ്ഞു പോയ നൊപരപ്പൂവായി വന്ദന.
വീടു കാത്തിരുന്നു
സ്വീകരണമുറിയിലെ ഷോകെയ്സിലെ ട്രോഫികളിലൊന്നിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. "മാഞ്ഞൂർ എസ്എൻ ഡിപി കുടുംബയൂണിറ്റിലെ ആദ്യ മെഡിക്കൽ വിദ്യാർഥി വന്ദന ദാസിന് അഭിനന്ദനങ്ങൾ.' കുറവിലങ്ങാട് നസത്ത് ഹിൽ ഡി പോൾ പബ്ലിക് സ്കൂളിലാണ് എൽ കെജി മുതൽ പ്ലസ് ടു വരെ വന്ദന പഠിച്ചത്. പഠനത്തിൽ മാത്രമല്ല, നൃത്തമടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കി.
കൂട്ടുകാരുടെ ഉറ്റചങ്ങാതിയായിരുന്നു വന്ദന, അധ്യാപകർക്കും ഏറെ പ്രിയപ്പെട്ടവൾ. 2015ൽ പ്ലസ് ടു ജയിച്ച വന്ദന അമ്മയുടെ ആഗ്രഹപ്രകാരമാണു ഡോക്ടറാകാൻ തീരുമാനിച്ചത്. കൊല്ലം അസ്സീസിയ മെഡിക്കൽ കോളജിൽ എംബിബിഎസിനു അഡ്മിഷൻ നേടി. ഇരട്ട എംഎ ഉള്ള അച്ഛൻ മോഹൻദാസിനു മകൾക്ക് ഇഷ്ടമുള്ളത് പഠിപ്പിക്കണം എന്നായിരുന്നു സ്വപ്നം.
ഫെബ്രുവരിയിൽ പഠനം പൂർത്തിയായ വന്ദന എംഡിക്കു ചേരാനിരിക്കുകയായിരുന്നു. ഹൗസ് സർജൻസി പൂർത്തിയാക്കി തിരികെയെത്തുന്ന മേയ് 25ന് കൊച്ചു ഡോക്ടർക്കു സ്വീകരണം നൽകാനുള്ള തയാറെടുപ്പുകളും നാട്ടിൽ തുടങ്ങി. പക്ഷേ, വന്ദനയ്ക്ക് കണ്ണീരോടെ യാത്രയയപ്പു നൽകാനാണു വിധി അവരെ അനുവദിച്ചത്.
കണ്ണീരിൽ കുതിർന്ന്
ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ വന്ദന കുറിച്ചിട്ടുള്ളത് ഇങ്ങനെ, Azeezian Doctor, Passionate dancer, Astrophile, Cynophile, Libra, Karma believer. ഇഷ്ടങ്ങളെ നെഞ്ചോടു ചേർത്ത വന്ദനയുടെ വിയോഗം ഒട്ടും താങ്ങാനാകാത്ത ഒരാൾ മുറ്റത്തു ദീനഭാവത്തിൽ കിടപ്പുണ്ട്. വന്ദനയുടെ പ്രിയപ്പെട്ട നായ ബ്രൂണോ.
Denne historien er fra May 27, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 27, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഒട്ടും മങ്ങാത്ത നിറം
“ഇരുപത്തിയഞ്ചിലേറെ വർഷങ്ങൾക്കു മുൻപ് ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയും അവളുടെ ബാല്യകാലസുഹൃത്തും ഇപ്പോൾ സസന്തോഷം ജീവിക്കുന്നുണ്ടാകും എന്നാണ് എന്റെ വിശ്വാസം.... 'നിറം' സിനിമയ്ക്കു പിന്നിലെ അറിയാകഥകളുമായി കമൽ
കരോക്കെയും യുട്യൂബും വോയ്സ് മെയിലും
സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ യുട്യൂബിലും ഫോൺ ഡയലറിലും കരോക്കെയിലും സ്മാർടാകാൻ മൂന്നു ട്രിക്കുകൾ പഠിക്കാം
നന്നായി കേൾക്കുന്നുണ്ടോ?
കേൾവിക്കുറവിന് ഹിയറിങ് എയ്ഡ് വയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഒപ്പം കേൾവിശക്തിക്ക് വെല്ലുവിളിയാകുന്ന ശീലങ്ങളും അവ ഒഴിവാക്കാൻ വഴികളും
ആരോഗ്യകരമായ കൂട്ടുകെട്ട്
റാഗിയും മുരിങ്ങയിലയും ചേരുന്ന തനിനാടൻ അട
നെല്ലിക്ക ആരോഗ്യത്തിനും അഴകിനും
ശരീരബലം കൂട്ടുന്നതിനും യുവത്വവും ആരോഗ്യവും നിലനിർത്തുന്നതിലുമെല്ലാം നെല്ലിക്ക സഹായിക്കും
വെരിക്കോസ് വെയിൻ ചികിത്സ സർജറി മാത്രമോ ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
വ്യോമയാനം, സ്ത്രീപക്ഷം
സ്ത്രീ സൗഹൃദ തൊഴിലിടത്തിന് സിയാലിന്റെ മാതൃക
മുടി വരും വീണ്ടും
മുടി കൊഴിച്ചിലിന് പിആർപി ചികിത്സ എന്നു കേട്ടാൽ ഇനി സംശയങ്ങൾ ബാക്കി വേണ്ട
യുഎസ് ആർമി കഴിക്കുന്ന കേരള കറി
മൂന്നു ലക്ഷം ഡോളർ ലോൺ ഉള്ളപ്പോഴാണ് റോളോയ്ക്കും ആൻ വർക്കിക്കും ജോലി നഷ്ടമായത്. പക്ഷേ തളർന്നിരിക്കാതെ അമേരിക്കയിൽ കേരള കറിയുമായി അവർ ഇറങ്ങി...
ശുഭ് ദിവാഴി
സന്ധ്യമയങ്ങിയതോടെ ചെരാതുകൾ മിഴിതുറന്നു. ഒരു പ്രദേശമാകെ ആനന്ദത്തിലമർന്നു. മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തിന്റെ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേരാം