നിങ്ങൾക്കു നിങ്ങളായിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. യഥാർഥ നിങ്ങൾ ആയിരിക്കാൻ ഇവിടെ ഇപ്പോൾ... അതിനു തടസം സൃഷ്ടിക്കാൻ യാതൊന്നിനും കെൽപ്പില്ല.'' അതിരില്ലാത്ത ആത്മവിശ്വാസത്തെക്കുറിച്ചു സംസാരിക്കുന്ന ജോനാഥൻ ലിവിങ്സ്റ്റൺ സീഗൾ എന്ന പുസ്തകത്തിലെ വരികളാണിത്.
ഈ വരികൾ അന്വർഥമാക്കിയ ഒരു മലയാളിയുണ്ട് - റിട്ടയേർഡ് നേവൽ കമാൻഡർ അഭിലാഷ് ടോമി! ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാമതെത്തിയ പോരാളി. അതിൽ വിജയിക്കുന്ന ആദ്യ ഏഷ്യക്കാരൻ. കടലിലൂടെ ഏകാകിയായി ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം 2013ൽ അഭിലാഷ് സ്വന്തമാക്കിയതാണ്. 2018ലെ ഗോൾഡൻ ഗ്ലോബ് റേസിൽ മൂന്നാം സ്ഥാനത്തു നിൽക്കുമ്പോഴാണ് അപകടം മൂലം പിൻവാങ്ങേണ്ടി വന്നത്. നടുവി നു സാരമായ പരുക്കും പറ്റി. പക്ഷേ, ആ മടക്കം പിന്മാറ്റമായിരുന്നില്ല. 2022 സെപ്റ്റംബർ നാലിന് ഫ്രാൻസിലെ സാദെലോനിൽ നിന്നു തുടങ്ങിയ യാത്ര 236 ദിവസം കൊണ്ടാണു പൂർത്തീകരിച്ചത്.
സെയിലിങ് തുടങ്ങാനുള്ള പ്രചോദനം ആരാണ്?
ഇത്തവണ ഒന്നാം സ്ഥാനത്തെത്തിയത് കിഴ്ൻ നോയിഷെയ്ഫർ എന്ന ദക്ഷിണാഫ്രിക്കൻ വനിതയാണ്. ഞാൻ സെയിലിങ്ങിനിറങ്ങാൻ കാരണം ഒരു സ്ത്രീയാണ്.
1999ൽ എറൗണ്ട് ദി ഗ്ലോബ് എന്ന പേരിൽ ഒരു സമുദ പരിക്രമണ മത്സരം ഉണ്ടായിരുന്നു. അന്ന് ഇസബെൽ ഓട്ടിസിയർ എന്നൊരു ഫ്രഞ്ച് സ്വദേശിയായിരുന്നു വിജയി. സെയിലിങ്ങിലേക്ക് എന്റെ ശ്രദ്ധ ആകർഷിച്ചത് അവരാണ്. ലോകത്തിൽ നടക്കുന്ന മത്സരങ്ങൾ നോക്കിയാൽ ദീർഘദൂര സെയിലിങ് ആയിരിക്കും ലിംഗഭേദമന്യേ ആർക്കും ആരുമായും മത്സരിക്കാൻ പറ്റുന്ന ഇടം. ബാക്കി മിക്ക മത്സരങ്ങൾക്കും പ്രത്യേകം വിഭാഗങ്ങൾ തന്നെയുണ്ട്. ഇവിടെ ലിംഗഭേദം മാത്രമല്ല, പ്രായം, പരിചയം തുടങ്ങി ഒന്നും മത്സരഘടകമല്ല. മത്സരം കടലിനോട് മാത്രം.
എന്താണ് കടലിനെ കുറിച്ചുള്ള ആദ്യ ഓർമ
കുട്ടനാട്ടുകാരനാണ് അച്ഛൻ ടോമി. അദ്ദേഹം നേവിയിലായിരുന്നു. ഓർമ വച്ച കാലത്തെ ജലാശയങ്ങൾക്കരികിലായിരുന്നു താമസം. കുഞ്ഞിലേ തൊട്ട് ഇഷ്ടമായിരുന്നു ജലയാത്രകൾ. മുതിർന്നപ്പോൾ സെയിലിങ് സംബന്ധമായ ധാരാളം പുസ്തകങ്ങൾ വായിച്ചു. അതൊക്കെ പ്രചോദനമായി. പൈലറ്റും സെയിലറും ആകാനായിരുന്നു ആഗ്രഹം. ഇത് രണ്ടും നടക്കുന്നിടം നേവിയായിരുന്നു, അങ്ങനെ നേവിയിൽ ചേർന്നു.
നേവിയിൽ നിന്നു വിരമിക്കാനുള്ള തീരുമാനം ശരിയായിരുന്നു എന്നു തോന്നുന്നുണ്ടോ?
Denne historien er fra May 27, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 27, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി