അല്പം ഇരുണ്ട ചോക്ലേറ്റും ചുവന്ന വൈനും ചുവന്നു തുടുത്ത സ്റ്റോബെറിയും കണ്ടാൽ ചർമത്തിന്റെ ഹൃദയം തുടിക്കും. പിന്നെ, തുള്ളിച്ചാടും.
കാരണം രുചിയുടെ നിറകുടങ്ങളായ ഇവ മൂന്നും ചർമത്തെ അതിസുന്ദരമാക്കി മാറ്റാനും ഉപയോഗിക്കാം.
സ്ട്രോബെറി
മുഖത്തെ കുരുക്കളകറ്റാൻ കേമമാണ് സ്ട്രോബെറി. വൈറ്റമിൻ സി കൊണ്ടു സമ്പുഷ്ടമായ സ്ട്രോബറി മുഖക്കുരു പരിഹരിക്കാൻ ഫലപ്രദമാണ്. സാലിസിലിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിലെ സുഷിരങ്ങൾ ശുചിയാക്കി അണുബാധയും മുഖക്കുരുവും തടയാനും ഈ ഫ്രൂട്ട് സഹായിക്കും.
മൂന്നോ നാലോ നോൺ കോട്ടഡ് ആസ്പിരിൻ ഗുളിക പൊടിച്ചത്, ഒരു നാരങ്ങയുടെ നീര്, ഒരു സ്ട്രോബറി നന്നായി ഉടച്ചത് എന്നിവ ചേർത്തു യോജിപ്പിക്കുക. പഞ്ഞി യുപയോഗിച്ച് ഇതു മുഖത്തു തേച്ചു പിടിപ്പിച്ചു പത്തു മിനിറ്റിനുശേഷം കഴുകാം. കുരുക്കൾ അകന്നു മുഖത്തെ ചർമം തിളങ്ങാൻ ഈ ഫെയ്സ് മാസ്ക് സഹായിക്കും.
കരുവാളിപ്പ് മായ്ക്കാം
ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതു കൊണ്ടു സൂര്യരശ്മികൾ കൊണ്ടുണ്ടാകുന്ന കരിവാളിപ്പും മറ്റും പരിഹരിക്കാൻ സ്ട്രോബറി സഹായിക്കും. അമിതമായി സൂര്യപ്രകാശമേൽക്കുമ്പോൾ കൊളാജൻ ഫൈബറുകൾ പെട്ടെന്നു പൊട്ടി അകാലത്തിൽ ചുളിവുകൾ വീഴുന്നതു തടയും. ചർമത്തിലെ കരുവാളിപ്പു കുറയ്ക്കാനും സ്ട്രോബെറി മസാജ് മതിയാകും.
സ്ട്രോബെറിയും തൈരും ചേർന്ന മിശ്രിതം ചർമത്തിനുള്ള മാന്ത്രിക മരുന്നാണ്. തൈരു തുണിയിൽ കിഴി കെട്ടി വയ്ക്കുക. വെള്ളം വാർന്നു പോയ ശേഷം ഈ കട്ട തൈരും സ്ട്രോബെറിയും മിക്സിയിൽ അടിച്ചെടുത്ത് ക്രീം രൂപത്തിലാക്കുക. ഇതു മുഖത്തു തേച്ചു പിടിപ്പിച്ച് അഞ്ചു മിനിറ്റ് കഴിയുമ്പോൾ നന്നായി മസാജ് ചെയ്യാം. പത്തു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകൂ.
കൺതടത്തിലെ കറുപ്പിന്
കൺതടങ്ങളിലെ തടിപ്പും കരുവാളിപ്പും മാറ്റി ഉന്മേഷവും സൗന്ദര്യവും നൽകും സാബെറി. നല്ല ആസിൻജന്റായി പ്രവർത്തിക്കാൻ സ്ട്രോബെറിക്കു കഴിയുന്നതു കൊണ്ടാണിത്. ചെറുപ്പം നിലനിർത്താൻ സഹായിക്കുന്ന എലജിക് ആസിഡിന്റെയും ഉറവിടമാണ്.
തണുപ്പിച്ച് കറ്റാർവാഴ ജെല്ലും സ്ട്രോബെറിയും സമം ചേർത്തു കുഴമ്പാക്കി കൺതടങ്ങളിൽ പുരട്ടാം. ഇതേ മിശ്രിതം ഐസ് ക്യൂബ് രൂപത്തിലാക്കി സൂക്ഷിക്കാനുമാകും. കണ്ണിനു കുളിർമ വേണമെന്നു തോന്നുമ്പോൾ ഈ ഐസ് ക്യൂബ് ഉപയോഗിച്ചു മൃദുവായി തടവാം.
Denne historien er fra June 10, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 10, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം