രണ്ടുപേർ കുടുംബമുണ്ടാക്കുന്നു. മക്കളുണ്ടാകുന്നു. ഭാവിയിൽ അവർ നമ്മളോടൊപ്പം ഉണ്ടാകണം എന്നുറപ്പിച്ച് അവരെ വളർത്തുന്നു. അവരെ അവരുടെ സ്വപ്നങ്ങളിലേക്കു മാതാപിതാക്കൾ തന്നെ പറത്തി വിടുന്നു. വീട്ടിൽ മാതാപിതാക്കൾ തനിച്ചാകുന്നു. കൂടെ വിളിച്ചാൽ അച്ഛനും അമ്മയ്ക്കും നാടു വിട്ടു പോകാൻ ഇഷ്ടമില്ല. നാട്ടിലെ വീട്ടിൽ അച്ഛനും അമ്മയും മാത്രമേ ഉള്ളല്ലോ എന്നോർത്തു ദൂരെയുള്ള മക്കൾക്ക് ഒരു സമാധാനവും ഇല്ല.
ഈ കാലഘട്ടത്തിലാണ് റിട്ടയർമെന്റ് ഹോമുകളുടെ പ്രസക്തി. തങ്ങളുടെ കഴിവിനും സംസ്ക്കാരത്തിനും യോജിച്ച റിട്ടയർമെന്റ് ഹോമുകൾ കണ്ടെത്തി അവിടെ ബാക്കി കാലം സന്തോഷകരവും സുരക്ഷിതവുമായി ചെലവഴിക്കാനാണ് ഇപ്പോൾ മിക്ക മുതിർന്നവർക്കും ഇഷ്ടം. പ്രായമായാൽ അച്ഛനമ്മമാർ മക്കളുടെ സംരക്ഷണത്തിൽ കഴിയുക എന്ന പഴയ ട്രെൻഡ് കൊച്ചു കേരളത്തിലും മാറുകയാണ്. പരിചയപ്പെടാം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നും ആകർഷകമായ റിട്ടയർമെന്റ് ഹോം അനുഭവങ്ങൾ.
മുതിർന്നവരും യുവതലമുറയെപ്പോലെ സ്വാതന്തം ഇഷ്ടപ്പെടുന്നു എന്നതും ജോലിയിൽ നിന്നു വിരമിച്ച ശേഷം റിട്ടയർമെന്റ് ഹോമുകളിലേക്കു ചേക്കേറാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. മക്കളുടെയും കൊച്ചു മക്കളുടെയും സന്തോഷം കണ്ട്, അവരെ ഇടയ്ക്ക് സന്ദർശിച്ച്, എന്നാൽ സദാ അവരോടൊപ്പമല്ലാതെയൊരു ജീവിതം എന്നതാണു മിക്ക മുതിർന്നവരും ആഗ്രഹിക്കുന്നത്.
പ്രവാസികളായ മക്കളുള്ളവർക്കും പ്രവാസികൾക്കും ഏറ്റവും സമാധാനം നൽകുന്നു റിട്ടയർമെന്റ് ഹോമുകൾ. അച്ഛനും അമ്മയും ഒറ്റയ്ക്കല്ല, അവരെ കരുതലോടെ കാക്കുന്ന ഇടത്താണ് എന്നത് ഇരുകൂട്ടരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നു. ചുരുക്കത്തിൽ അച്ഛനും അമ്മയ്ക്കുമായി റിട്ടയർമെന്റ് ഹോം തിരഞ്ഞെടുക്കുന്ന മക്കളെ ഇന്നു നമ്മൾ മതിപ്പോടെ നോക്കിത്തുടങ്ങിയിരിക്കുന്നു. അവിടേയ്ക്ക് അഭിമാനത്തോടെ കൂടുമാറുന്നു നമ്മുടെ മാതാപിതാക്കളും.
ഒരേ മനസ്സുള്ളവർ ഒന്നിച്ച്
കമ്യൂണിറ്റി ലിവിങ് എന്നതു ഞങ്ങൾ കൂട്ടുകാരുടെ ആഗ്രഹമായിരുന്നു. അതാണു വിപുലപ്പെട്ടു കോതമംഗലം കോട്ടപ്പടിയിൽ രണ്ടര ഏക്കർ പ്രകൃതിസുന്ദരമായ സ്ഥലത്ത് "സൗഖ്യ ഹോംസ്' ആയി മാറിയത്. സൗഖ്യയുടെ പ്രമോട്ടറും താമസക്കാരനും മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് റിട്ടയേർഡ് പ്രഫസറുമായ ഡോ.പൗലോസ് എം.എം. പറയുന്നു.
Denne historien er fra June 24, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 24, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം