ഫിറ്റാകാത്ത കള്ളിനെ കാണാനാണ് ആലപ്പുഴയിലെ കൈനകരിയിൽ നിന്നു തോണി കയറിയത്. ഏറ്റത്തിന്റെ സമയമാണ്. വട്ടക്കായലിലെ വെട്ടിമറിയുന്ന ഓളത്തിൽ തോണിക്കു കുറയ്ക്കുന്നില്ല. രണ്ടു കുപ്പി അന്തി മോന്തിയതു പോലെ ആടിയാടി ഒരു പോക്ക്.
ആടുന്ന തോണിയുടെ കയ്യും പിടിച്ചിരിക്കുമ്പോഴാണ് ഇടിവെട്ടി പെയ്ത ട്രോൾ മഴ ഓർത്തത്. കള്ളു പോഷകാഹാരമാണെന്നു കമ്യൂണിസ്റ്റ് നേതാവ് സഖാവ് ഇ.പി. ജയരാജൻ പറഞ്ഞതിനെത്തുടർന്നുണ്ടായ പുകിൽ. എന്നാൽ സ്കൂളുകളിൽ ഉച്ചക്കഞ്ഞിക്കു പകരം മൂന്നു നേരവും കള്ള് കൊടുക്കെന്ന പരിഹാസപ്പുളിപ്പ്, സർക്കാരിന്റെ മദ്യത്തിനേക്കാൾ ഭേദമെന്നു മറ്റു ചിലർ. "നായകൻ' സിനിമയിൽ കമൽഹാസനോട് ഒരു കുട്ടി ചോദിക്കും പോലെ, കള്ളിനോട് ചോദിക്കാം നീങ്ക നല്ല വരാ, കെട്ടവരാ?...
ഒരുവിധത്തിൽ തോണി ഇരുമ്പനം ചിറയ്ക്കരികിലെ മോട്ടോർ പുരയ്ക്കരികിൽ ചാരി നിന്നു. കായലിനോട് ഒടുക്കത്തെ പ്രേമം തോന്നിയതു കൊണ്ടാകാം വെള്ളത്തിലേക്കു മുഖം നോക്കി നോക്കി ഈ തെങ്ങുകളൊക്കെയും വളഞ്ഞു പോയത്. കായൽക്കാറ്റിന്റെ ഉമ്മകൾ തെങ്ങോലകളിൽ രോമാഞ്ചമുണ്ടാക്കുന്നുണ്ട്. മുന്നിൽ കണ്ട തെങ്ങിന്റെ മണ്ടയിലേക്കൊന്നു നോക്കി. അതാ, ഇരിക്കുന്നു മാട്ടം. തെങ്ങിന്റെ തലയ്ക്കു വച്ച് ആ തൊപ്പിക്കുള്ളിലേക്കു തുള്ളി തുള്ളിയായി കള്ള് ഇറങ്ങി വരുന്നുണ്ടാകും. എന്തൊരു അദ്ഭുതം ആണിത്.
ഇളനീരും തേങ്ങയും ഒക്കെ കിട്ടുന്ന ഫലവൃക്ഷത്തിന്റെ നെറുകം തലയ്ക്കിട്ടു കൊട്ടിയാൽ അതിനുള്ളിൽ കള്ള് നിറയുമെന്ന ശാസ്ത്രം ആരാണാവോ കണ്ടു പിടിച്ചത്?
ചെത്തുന്നതിന്റെ ഫിസിക്സും കെമിസ്ട്രിയും പറഞ്ഞു തരാൻ തോട്ടുവാത്തലയിലെ പ്രതാപൻ ചേട്ടനും ചങ്ങാതി മാരും എത്തുന്നതു വരെ മാട്ടത്തെ തഴുകി വരുന്ന കാറ്റും കൊണ്ടിരിക്കാം. ആ കാറ്റിനുമുണ്ട്, കള്ളിന്റെ ഗന്ധം.
ഇണങ്ങുന്ന, പിണങ്ങുന്ന തെങ്ങ്
പ്രതാപൻ ചേട്ടൻ വന്നു. അരയിൽ കെട്ടിവച്ച കത്തിക്കൂട്. അതിൽ രണ്ടു തരം കത്തികൾ, കൈയിൽ കറുത്ത നിറത്തിൽ ഊറ്റ് കുടം. ആ വരവു കാണുമ്പോഴേ തെങ്ങ് കള്ളു ചുരത്താൻ തുടങ്ങിയിട്ടുണ്ടാകും. കാൽനൂറ്റാണ്ടോളമായി തെങ്ങും ചേട്ടനും തമ്മിലുള്ള ചങ്ങാത്തം തുടങ്ങിയിട്ട്.
Denne historien er fra October 14, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 14, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം