ആഗ്രഹിച്ച പുരുഷൻ കരം ഗ്രഹിച്ച് തന്റെ നല്ല പാതിയായി കൂടെക്കൂട്ടി നിൽക്കവെ സന്തുഷ്ടയാവാത്ത സ്ത്രീ ആരുണ്ട്? ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ പാർവതിദേവി, മംഗല്യവരദായിനിയാകുന്നതിനു കാരണം ദേവിയുടെ പരിണയം കഴിഞ്ഞ ഉടനെയുള്ള ഭാവമാണത്രേ. ഹിമവദ്പുത്രിയായ ശ്രീപാർവതി ഇഷ്ടവരദായിനിയായി ഇവിടെ കുടികൊള്ളുന്നു...
വർഷങ്ങൾക്കു മുൻപൊരു ബദരീനാഥ് തീർഥാടനയാത്രയിലാണു യാദൃച്ഛികമായി സോനപ്രയാഗിൽ നിന്നു ത്രിയുഗി നാരായണിലേക്കു വഴി തിരിയുന്നത്. ആളും തിരക്കുമില്ലാത്ത, അന്നത്തെ ഹിമാലയ വഴികളിൽ തീർഥാടകർ ഏറെയൊന്നും ചെല്ലാത്ത ആ ക്ഷേത്രത്തിലേക്കു പോകണമെന്നു കേട്ടപ്പോൾ ഡ്രൈവർക്കും എന്തിനെന്നു സംശയം.
മഹാവിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും സാന്നിധ്യത്തിൽ ശിവപാർവതിമാരുടെ പരിണയം നടന്ന പുണ്യസ്ഥലമാണു ത്രിയുഗി നാരായൺ. പാർവതി ദേവിയുടെ കരങ്ങൾ ചേർത്തു പിടിച്ച് അതിൽ മലർ നിറച്ച് പരമശിവൻ അഗ്നിയിലേക്ക് അർപ്പിച്ച അവിടുത്തെ ഹോമകുണ്ഡത്തിൽ ഇന്നും ദേവദാരു തടികളിൽ കനലെരിയുന്നു...
ആലുവയ്ക്കടുത്തു തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ മനസ്സിൽ നിറഞ്ഞതു ത്രിയുഗി നാരായൺ ആണ്. പരമശിവനുമായുള്ള പരിണയം കഴിഞ്ഞു സന്തോഷവതിയായിരിക്കുന്ന പാർവതി ദേവിയാണു തിരുവൈരാണിക്കുള ത്തും പ്രതിഷ്ഠ. ദേവിയെ കണ്ടു തൊഴുത് അനുഗ്രഹം വാങ്ങാനാണു ലക്ഷങ്ങൾ നടതുറപ്പു മഹോത്സവകാലത്ത് ഈ മഹാദേവ ക്ഷേത്രത്തിലേക്കു വരുന്നത്.
ആദിശങ്കരനും അകവൂർ ചാത്തനും ഉൾപ്പെടെ ഒട്ടേറെ ഐതിഹ്യങ്ങളെ നെഞ്ചേറ്റി ഒഴുകുന്ന പെരിയാറിനെ മുറിച്ചു കടന്ന് അമ്പലത്തിലേക്ക് മാറമ്പിള്ളി പാലമിറങ്ങി ഒന്നര കിലോമീറ്ററോളം ചെന്നപ്പോൾ മൂന്നു നില ഗോപുരമാളിക കാണാനായി. 1400 വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിൽ പ്രധാന മൂർത്തി മഹാദേവനാണ്. കിഴക്ക് ദർശനമായി ശ്രീപരമേശ്വരനും പടിഞ്ഞാറു ദർശനമായി ശ്രീപാർവതിയും ഒരേ ശ്രീകോവിലിൽ കുടികൊള്ളുന്നു. പക്ഷേ, ദേവിയുടെ നട വർഷത്തിൽ 12 ദിവസം മാത്രമേ തുറക്കൂ. ധനു മാസത്തിലെ തിരുവാതിരയ്ക്കു തുറക്കുന്ന നട പന്ത്രണ്ടാം ദിവസം വൈകിട്ട് അടയ്ക്കും. ഈ വർഷം ഡിസംബർ 26 മുതൽ ജനുവരി ആറു വരെയാണ് നടതുറപ്പു മഹോത്സവം.
Denne historien er fra December 09, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 09, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഒട്ടും മങ്ങാത്ത നിറം
“ഇരുപത്തിയഞ്ചിലേറെ വർഷങ്ങൾക്കു മുൻപ് ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയും അവളുടെ ബാല്യകാലസുഹൃത്തും ഇപ്പോൾ സസന്തോഷം ജീവിക്കുന്നുണ്ടാകും എന്നാണ് എന്റെ വിശ്വാസം.... 'നിറം' സിനിമയ്ക്കു പിന്നിലെ അറിയാകഥകളുമായി കമൽ
കരോക്കെയും യുട്യൂബും വോയ്സ് മെയിലും
സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ യുട്യൂബിലും ഫോൺ ഡയലറിലും കരോക്കെയിലും സ്മാർടാകാൻ മൂന്നു ട്രിക്കുകൾ പഠിക്കാം
നന്നായി കേൾക്കുന്നുണ്ടോ?
കേൾവിക്കുറവിന് ഹിയറിങ് എയ്ഡ് വയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഒപ്പം കേൾവിശക്തിക്ക് വെല്ലുവിളിയാകുന്ന ശീലങ്ങളും അവ ഒഴിവാക്കാൻ വഴികളും
ആരോഗ്യകരമായ കൂട്ടുകെട്ട്
റാഗിയും മുരിങ്ങയിലയും ചേരുന്ന തനിനാടൻ അട
നെല്ലിക്ക ആരോഗ്യത്തിനും അഴകിനും
ശരീരബലം കൂട്ടുന്നതിനും യുവത്വവും ആരോഗ്യവും നിലനിർത്തുന്നതിലുമെല്ലാം നെല്ലിക്ക സഹായിക്കും
വെരിക്കോസ് വെയിൻ ചികിത്സ സർജറി മാത്രമോ ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
വ്യോമയാനം, സ്ത്രീപക്ഷം
സ്ത്രീ സൗഹൃദ തൊഴിലിടത്തിന് സിയാലിന്റെ മാതൃക
മുടി വരും വീണ്ടും
മുടി കൊഴിച്ചിലിന് പിആർപി ചികിത്സ എന്നു കേട്ടാൽ ഇനി സംശയങ്ങൾ ബാക്കി വേണ്ട
യുഎസ് ആർമി കഴിക്കുന്ന കേരള കറി
മൂന്നു ലക്ഷം ഡോളർ ലോൺ ഉള്ളപ്പോഴാണ് റോളോയ്ക്കും ആൻ വർക്കിക്കും ജോലി നഷ്ടമായത്. പക്ഷേ തളർന്നിരിക്കാതെ അമേരിക്കയിൽ കേരള കറിയുമായി അവർ ഇറങ്ങി...
ശുഭ് ദിവാഴി
സന്ധ്യമയങ്ങിയതോടെ ചെരാതുകൾ മിഴിതുറന്നു. ഒരു പ്രദേശമാകെ ആനന്ദത്തിലമർന്നു. മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തിന്റെ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേരാം