അമ്മയാകാൻ അൽപം വൈകിയാലും
Vanitha|December 09, 2023
പ്രായം മുന്നോട്ടു പോയാലും ആരോഗ്യമുള്ള കുഞ്ഞിനു ജന്മം നൽകാം. അണ്ഡശീതികരണത്തെ കുറിച്ചുള്ള സംശയങ്ങൾക്കു വിദഗ്ധരുടെ മറുപടി
ഡെൽന സത്യരത്ന 
അമ്മയാകാൻ അൽപം വൈകിയാലും

ആരോഗ്യമുള്ള കുഞ്ഞ് പിറക്കാൻ 25 നും 32 നും ഇടയിലുള്ള പ്രായത്തിൽ അമ്മയാകുന്നതാണു നല്ലത്. പല കാരണങ്ങൾ കൊണ്ടു വിവാഹവും അമ്മയാകുന്നതുമൊക്കെ അൽപം വൈകി മതിയെന്നാണോ? അങ്ങനെയെങ്കിൽ എഗ് ഫ്രീസിങ് 'മാർഗം പ്രയോജനപ്പെടുത്താം. ഇന്ത്യയിലാകെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ "എഗ് ഫ്രീസിങ്' പ്രയോജനപ്പെടുത്തിയവരുടെ എണ്ണത്തിൽ 25 ശതമാനം വർധന ഉണ്ടായെന്നാണ് ഇന്ത്യൻ സൊസൈറ്റി ഫോർ അസിസ്റ്റഡ് റിപ്രൊഡക്ഷന്റെ കണ്ടെത്തൽ. കേരളത്തിൽ മുൻവർഷത്തേക്കാൾ അഞ്ചിരട്ടി വർധനയാണുള്ളത്.

കരിയറിൽ മുന്നേറാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ, ആരോഗ്യപ്രശ്നങ്ങൾ മൂലം വലയുന്നവർ അങ്ങനെ പല ഗണത്തിൽ പെടുന്നവർക്കാണ് അണ്ഡശീതികരണം ഗുണകരമാകുന്നത്. യൗവനം നിറഞ്ഞു നിൽക്കുന്ന പ്രായത്തിലെ മുന്നൊരുക്കം എങ്ങനെ വേണമെന്നു മനസ്സിലാക്കാം. "എഗ് ഫ്രീസിങ്' സംബന്ധമായുള്ള പൊതുസംശയങ്ങൾക്കു വിദഗ്ധർ നൽകുന്ന മറുപടി.

അണ്ഡം ശീതീകരിച്ചു സൂക്ഷിക്കൽ എന്നാൽ എന്താണ്? ആരോഗ്യകാരണങ്ങൾ കൊണ്ടോ വ്യക്തിപരമോ സാമൂഹികമോ ആയ കാരണങ്ങൾ കൊണ്ടോ ഗർഭധാരണം വൈകാനിടയുള്ള സ്ത്രീകൾക്കു വേണ്ട സമയത്ത് ആരോഗ്യമുള്ള കുഞ്ഞിനു ജന്മം നൽകാൻ വൈദ്യശാസ്ത്രം നൽകുന്ന നൂതന മാർഗമാണ് അണ്ഡശീതീകരണം.

ഒരു പെൺകുട്ടി ജനിക്കുമ്പോഴേ അവൾക്കുള്ളിൽ അണ്ഡങ്ങളുണ്ടാകും. പ്രായപൂർത്തിയാകുന്നതോടെ ഇവയിലോരോന്നു വീതം ഓരോ ആർത്തവചക്രത്തിലും പുറത്തു പോകും. സ്ത്രീയുടെ പ്രായമേറുന്തോറും അണ്ഡങ്ങളുടെ എണ്ണം കുറയുന്നതു പോലെ ഗുണമേന്മയും കുറയും. പ്രായം ഇരുപതുകളിലുള്ള സ്ത്രീക്ക് 80 - 90 ശതമാനം വരെ ആരോഗ്യമുള്ള അണ്ഡങ്ങളുണ്ടാകും. മുപതുകളിൽ 50 ശതമാനമാകും ആരോഗ്യമുള്ള അണ്ഡങ്ങൾ. നാൽപ്പതുകളിൽ ഇത് 10-20 ശതമാനം വരെയാകാം. ആരോഗ്യമുള്ള അണ്ഡങ്ങൾ ശീതികരിച്ച് സൂക്ഷിച്ചാൽ അവയ്ക്കു പ്രായമേറില്ല. ഗുണവും മറ്റു ഘടനകളും മാറുകയുമില്ല. കുഞ്ഞു വേണമെന്നു തോന്നുന്ന കാലത്തു ശീതീകരിച്ച് അണ്ഡമുപയോഗിച്ച് ഐവിഎഫ് ചികിത്സയിലൂടെ ഗർഭം ധരിക്കാം.

ആർക്കെല്ലാം ഉപകാരപ്പെടും?

അണ്ഡ ശീതീകരണം രണ്ടു രീതിയിലാണ് ഉപകാരപ്പെടുന്നത്. സാമൂഹിക കാരണങ്ങൾ കൊണ്ടു ഗർഭധാരണം വൈകുന്നവർക്കും ആരോഗ്യകാരണങ്ങൾ കൊണ്ടു വൈകുന്നവർക്കും. മുപ്പതു കഴിയാതെ വിവാഹക്കാര്യം ആലോചിക്കുകയേ വേണ്ട. എനിക്കു സിംഗിൾലൈഫ് ആസ്വദിക്കണം' എന്നു ചിന്തിക്കുന്ന സ്ത്രീകൾ സാമൂഹിക കാരണങ്ങളിൽ പെടും.

Denne historien er fra December 09, 2023-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra December 09, 2023-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 mins  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 mins  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 mins  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 mins  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 mins  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024
മിടുക്കരാകാൻ ഇതു കൂടി വേണം
Vanitha

മിടുക്കരാകാൻ ഇതു കൂടി വേണം

ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം

time-read
1 min  |
November 23, 2024