സ്വപ്നം പോലുള്ള തുടക്കമാണ് മീരാകൃഷ്ണയുടേത്. നൃത്തവേദികളിൽ അഴകുള്ള ചുവടുവയ്ക്കുമ്പോഴായിരുന്നു സിനിമയിലേക്കുള്ള വിളിയെത്തിയത്. രാജീവ് വിജയ രാഘവൻ സംവിധാനം ചെയ്ത "മാർഗം.' ഏഴ് സംസ്ഥാന അവാർഡും ഒരു നാഷനൽ അവാർഡും നേടിയ സിനിമയായി മാർഗം മാറി.
അതിനു പുറമേ ഇറാനിലും മൊറോക്കോയിലും നടന്ന ഫിലിം ഫെസ്റ്റിവലുകളിലും പുരസ്കാരങ്ങൾ...
ആ വർഷം രണ്ടു മീരമാർക്കാണു സംസ്ഥാന സർക്കാരിന്റെ സിനിമാ അവാർഡുകൾ കിട്ടിയത്. "കസ്തൂരിമാനിലെയും പാഠം ഒന്ന് ഒരു വിലാപ'ത്തിലെയും അഭിനയത്തിനു മീരാജാസ്മിൻ മികച്ച നടിയായപ്പോൾ മാർഗത്തിലെ അഭിനയത്തിനു മീരക്ക് സ്പെഷൽ ജൂറി പുരസ്കാരം കിട്ടി ആദ്യ സിനിമയ്ക്ക് 18-ാം വയസ്സിൽ തന്നെ വലിയ നേട്ടം.
ആ പുരസ്കാരം അലമാരയിൽ വച്ച് മീര പിന്നെയും നൃത്തവേദിയിലേക്ക് പോയി. അവിടെ നിന്നു സീരിയലിലേക്കും. സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമായി കുറച്ചു കഴിഞ്ഞപ്പോൾ വിവാഹവും കഴിഞ്ഞു. ഒന്നു മാറി നിന്നാൽ പിന്നെ മാഞ്ഞു പോവുന്ന സിനിമാലോകത്തു നിന്നു മീരയും ഒഴുകിപ്പോയി.
പക്ഷേ, ഒരിക്കൽ ആക്ഷൻ - കട്ട് കേട്ടാൽ അതു മനസ്സിൽ നിന്നു മങ്ങാൻ പ്രയാസമാണല്ലോ. മീര തിരിച്ചു വന്നു, തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ താരമായി. തമിഴ് ചാനലുകളിലെ പല പ്രോഗ്രാമുകളിലും മിന്നി ത്തിളങ്ങി.
കോടമ്പാക്കത്തെ ഫ്ലാറ്റിൽ ഭർത്താവിനും മക്കൾക്കും ഒപ്പമിരുന്ന് മീര സംസാരിച്ചു തുടങ്ങി.
നൃത്തമായിരുന്നല്ലേ കുട്ടിക്കാലത്തെ ഇഷ്ടം?
അക്ഷരം പഠിക്കുന്നതിനു മുന്നേ ഡാൻസ് പഠിക്കാൻ തുടങ്ങിയിരുന്നു. കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയുമായി ബന്ധപ്പെട്ടുള്ള കലാവിദ്യാലയത്തിൽ ചേർന്നു. രണ്ടരവയസ്സിലാണു ദക്ഷിണ വച്ചത്. നാലാം ക്ലാസ്സ് മുതൽ സബ് ജില്ലാ കലാതിലകം ആയതാണ്.
പുസ്തകത്തിനു മുന്നിൽ എന്നെ പിടിച്ചിരുത്തിയിട്ടില്ല. പഠനം പോലെ തന്നെ പ്രധാന്യം നൃത്തത്തിനുമുണ്ടായിരുന്നു. അന്നു കോട്ടയത്തു നിന്ന് ആഴ്ചയിൽ രണ്ടു ദിവസം കലാമണ്ഡലത്തിൽ പോയി നൃത്തം പഠിക്കും. വിദേശത്തായിരുന്നു അച്ഛൻ. ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു വരാനുള്ള ഒരു കാരണം ഡാൻസ് പഠിക്കാൻ പോകുമ്പോൾ എനിക്കൊപ്പം വരാനായിരുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ ഭരതനാട്യവും മോഹിനിയാട്ടവും കേരളനടനവും ഉൾപ്പെടെ പത്തോളം മത്സരങ്ങളിലാണ് പങ്കെടുത്തിരുന്നത്. ഡിഗ്രി പഠനകാലത്ത് എംജിയൂണിവേഴ്സിറ്റി കലാതിലകമായിരുന്നു.
Denne historien er fra January 20, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 20, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി