ഒരേ ഒരു ചാമ്പ്യൻ
Vanitha|February 03, 2024
ശാരീരിക വെല്ലുവിളികളെ മറികടന്നു ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ജനറൽ കാറ്റഗറിയിൽ സ്വർണം നേടി സിദ്ധാർഥ
രാഖി റാസ്
ഒരേ ഒരു ചാമ്പ്യൻ

ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ് ഡൽഹിയിൽ നടക്കുന്നു. 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത് ഒളിംപിക് താരം ചെയ്ൻ സിങ് മുതൽ ഷാർപ് ഷൂട്ടർമാരായ സേനാ ഉദ്യോഗസ്ഥർ വരെ. ഏതു ഷൂട്ടറും ഒന്നു കിടുങ്ങിപ്പോകുന്ന മത്സരാർഥികളുടെ ഇടയിലേക്കാണു സിദ്ധാർഥ ബാബു എന്ന ചെറുപ്പക്കാരൻ പുഞ്ചിരിയോടെ കടന്നു ചെന്നത്. 

അവൻ ലക്ഷ്യ സ്ഥാനത്തേക്കു നിറയൊഴിച്ചു. 10.9 എന്ന അതിസുന്ദരമായ കൃത്യതയെ തിര ചുംബിക്കുന്നതു കണ്ട് ആരവവും കയ്യടിയും ഉയർന്നു. കേരളത്തിന്റെ ഷാർപ് ഷൂട്ടറും കേരളത്തിന്റെയും ദക്ഷിണേന്ത്യയുടെയും അഭിമാനവുമായ സിദ്ധാർഥ് ബാബു ദേശീയ തലത്തിലും താരത്തിളക്കമായി.

സിവിലിയൻ - ഓപ്പൺ വിഭാഗങ്ങളിൽ സ്വർണവും വെള്ളിയും നേടിയ സിദ്ധാർഥയുടെ മെഡലുകളുടെ തങ്കത്തിളക്കം തീയാകുന്നത് അദ്ദേഹം ശാരീരിക വെല്ലുവികളെ മറികടന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത് എന്നറിയുമ്പോഴാണ്. ശാരീരിക വെല്ലുവിളികളുള്ളവരുടെ ഒളിംപിക്സ് ആയ പാരാലിംപിക്സിൽ ഒതുങ്ങാതെ ജനറൽ കാറ്റഗറിയിലെ സിദ്ധാർഥ മാറ്റുരയ്ക്കുന്നതു കാണാൻ വേണ്ടി മാത്രം ഇന്ത്യയുടെ മികച്ച ഷൂട്ടിങ് താരങ്ങൾ ഡൽഹിയിൽ കൂടിയിരുന്നു.

“ഇന്ത്യയിലേറ്റവും മികച്ച പ്രോൺ ഷൂട്ടർ ആകുകയായിരുന്നു എന്റെ ലക്ഷ്യം. ശാരീരിക വെല്ലുവിളികളുള്ളവർ സമൂഹത്തിലേക്കു സ്വാഭാവികമായി ചേർക്കപ്പെടണം എന്നതാണെന്റെ ലക്ഷ്യം. ചിരിയോടെ സിദ്ധാർഥ് പറയുന്നു.

ആ പുലരി ഇല്ലായിരുന്നെങ്കിൽ

അന്ന് സിദ്ധാർഥയ്ക്ക് ഇരുപത്തിരണ്ടു വയസ്സ്. പാരാമെഡിക്കൽ പഠനത്തിനൊപ്പം കരാട്ടെയിലും കിക്ക് ബോക്സിങ്ങിലും മുൻനിരയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ജീവിതം.

ഇഷ്ടമേഖല എൻജിനീയറിങ്ങാണ് എന്ന തിരിച്ചറിവിൽ പുതിയ പഠനം തുടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. ഉശിരൻ പ്രാക്റ്റീസും, തിരുവനന്തപുരം ജവഹർ ബാലഭവനിലെ കരാട്ടെ മാസ്റ്റർ ജോലിയും റീജനൽ കാൻസർ സെന്ററിലെ റേഡിയേഷൻ ഫിസിസിസ്റ്റിന്റെ കൂടെയുള്ള ജോലിയും നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.

അതിരാവിലെ കരാട്ടേ ക്ലാസിലേക്കു പതിവു പോലെ പുറപ്പെട്ടതായിരുന്നു. വൺവേയിലൂടെ അതിവേഗത്തിൽ കടന്നു വന്ന കാർ സിദ്ധാർഥയെ തട്ടി വീഴ്ത്തി.

Denne historien er fra February 03, 2024-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra February 03, 2024-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
ഉടുത്തൊരുങ്ങിയ 50 വർഷം
Vanitha

ഉടുത്തൊരുങ്ങിയ 50 വർഷം

വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

time-read
4 mins  |
March 01, 2025
നിറങ്ങളുടെ ഉപാസന
Vanitha

നിറങ്ങളുടെ ഉപാസന

അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

time-read
5 mins  |
March 01, 2025
മാറ്റ് കൂട്ടും മാറ്റുകൾ
Vanitha

മാറ്റ് കൂട്ടും മാറ്റുകൾ

ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

time-read
1 min  |
February 15, 2025
ചർമത്തോടു പറയാം ഗ്ലോ അപ്
Vanitha

ചർമത്തോടു പറയാം ഗ്ലോ അപ്

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

time-read
3 mins  |
February 15, 2025
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
Vanitha

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ

ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

time-read
1 min  |
February 15, 2025
കനിയിൻ കനി നവനി
Vanitha

കനിയിൻ കനി നവനി

റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

time-read
2 mins  |
February 15, 2025
എന്നും ചിരിയോടീ പെണ്ണാൾ
Vanitha

എന്നും ചിരിയോടീ പെണ്ണാൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

time-read
3 mins  |
February 15, 2025
ഒപ്പമെത്തി വീണ്ടും ഭാഗ്യം
Vanitha

ഒപ്പമെത്തി വീണ്ടും ഭാഗ്യം

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

time-read
3 mins  |
February 15, 2025
പാസ്പോർട്ട് അറിയേണ്ടത്
Vanitha

പാസ്പോർട്ട് അറിയേണ്ടത്

പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

time-read
3 mins  |
February 15, 2025
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

time-read
2 mins  |
February 15, 2025