സാധാരണ വീട്ടമ്മയായാണു ജീവിച്ചു പോന്നത്. ഭർത്താവും മകളും ഞാനും ചേർന്നൊരു ലോകം. സന്തോഷിച്ചും ചിരിച്ചും നീങ്ങുന്നതിനിടയ്ക്കാണ് ആ വാർത്ത അപ്രതീക്ഷിതമായി വന്നുവീണത്.'' തന്റെ ജീവിതം പറയുകയാണ് ബ്ലോഗർ ഷീബ ബൈജു. തിരുവന്തപുരം സ്വദേശിയാണു ഷീബ. കുടുംബവുമൊത്തു ദുബായിലാണ് താമസം.
“ഇടയ്ക്കൊക്കെ പാചകം ചെയ്ത് വിഡിയോ എടുത്തു വയ്ക്കുമായിരുന്നു. ആളുകളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടു കാരണം എങ്ങും പോസ്റ്റ് ചെയ്തിരുന്നില്ല. പരിചയത്തിലുള്ള എഡിറ്റർ ലൈജുവാണു വിഡിയോസ് എഡിറ്റ് ചെയ്ത് തന്നത്. മകൾ കാനൺ ക്യാമറ കമ്പനിയിൽ പഠിക്കുന്ന സമയമായിരുന്നു അത്. അവൾ അവിടുന്ന് എനിക്കൊരു ക്യാമറ വാങ്ങി തന്നിരുന്നു.
രണ്ടു വർഷം മുൻപാണു മകളുടെ വിവാഹം കഴിഞ്ഞത്. അങ്ങനെയിരിക്കെ മരുമകനാണ് "വീട്ടിൽ ബോറടിച്ചിരിക്കുന്നതിനു പകരം മമ്മിക്ക് എന്തുകൊണ്ട് വിഡിയോസ് എടുത്തു യുട്യൂബിലിട്ടൂടാ?' എന്നു ചോദിക്കുന്നത്. ആ സമയത്തു ദുബായ് എക്സ്പോ 2020 നക്കുന്നുണ്ട്. അതിന്റെ ദൃശ്യങ്ങളാണ് ആദ്യം ഷി - ദി എക്സ്പ്ലോറർ എന്ന യുട്യൂബ് ചാനലിൽ നൽകിയത്. അന്ന് 83 ടേക്ക് പോയിട്ടാണ് ആമുഖം പറഞ്ഞൊപ്പിച്ചത്. അത്രത്തോളം ഭയപ്പാടായിരുന്നു.
പതുക്കെ പേടി മാറി. സാധാരണ കുക്കിങ് വിഡിയോസ് വേണ്ട എന്നാദ്യമേ തീരുമാനിച്ചിരുന്നു. ആളുകളുടെ ജീവിതത്തെ കുറിച്ച് അടുത്തറിയാനും അതു മറ്റുള്ളവരിലേക്ക് എത്തിക്കാനുമായിരുന്നു താൽപര്യം. ഒരു ബെൻസ് പൊളിക്കുന്ന വിഡിയോ ചെയ്തത് നല്ല പ്രതികരണം നേടിത്തന്നിരുന്നു.
എന്താണിത്ര വൈകിയത്?
ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതാ വിനോജിന്റെ വിഡിയോ എടുക്കാൻ പോയതിനു ചില ഉദ്ദേശങ്ങളുണ്ടായിരുന്നു. പെൺകുട്ടികൾക്ക് ആർത്തവം ക്രമം തെറ്റുന്നത് കൂടുതലായി കാണുന്നതും, പിസിഒഡി കൂടുന്നതുമെല്ലാം ചർച്ച ചെയ്യാനായിരുന്നു പ്ലാൻ. ഞാൻ വർഷത്തിലൊരിക്കൽ പാപ്സ്മിയർ ഉൾപ്പെടെ ശരീര പരിശോധന നടത്താറുണ്ട്. ഇത്തവണ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു “ഷീബാ, ബ്രെസ്റ്റ് ഒന്ന് പരിശോധിക്കാം' എന്ന്. അൾട്രാസൗണ്ട് സ്കാനിങ്ങും എഴുതി.
Denne historien er fra May 11, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 11, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം