ഇടയ്ക്കെപ്പോഴോ ചോദിച്ചു, എന്തുകൊണ്ടാണ് വിവാഹം വേണ്ടെന്നു വച്ചത്? ചിരിയോടെ ഇടവേള ബാബുവിന്റെ മറുപടി വന്നു, തെളിവു സഹിതം മറുപടി പറയാം. പക്ഷേ, ഈ അഭിമുഖം കഴിയുന്നതു വരെ കാത്തിരിക്കണം.''
എന്നിട്ട് എപ്പോഴും "അമ്മേ..' എന്നു വാശി പിടിച്ചു കരയുന്ന കുഞ്ഞിനെ പോലുള്ള മൊബൈൽ ഫോൺ കുറച്ചു ദൂരേക്കു മാറ്റി വച്ചു. പറഞ്ഞിട്ടു കാര്യമില്ല, വാശിക്കുഞ്ഞ് ഇടയ്ക്കിടെ കരയുന്നുണ്ട്. "എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു...' എന്ന കോളർ ട്യൂൺ മറുതലയ്ക്കൽ ആരോ കേൾക്കുന്നുണ്ട്. വർഷങ്ങളായി ആ പാട്ടാണ് ഇടവേള ബാബുവിന്റെ കോളർ ട്യൂൺ.
ഉറപ്പാണ്, ആ വിളിക്കുന്നതു സിനിമയുടെ ലോകത്തെ ആരൊക്കെയോ ആണ്. ചിലപ്പോൾ പരാതികളാവാം, അല്ലെങ്കിൽ സങ്കടങ്ങളാവാം. അവർക്കൊക്കെ ഇടവേള പോലുമില്ലാതെ, ഏതു സമയത്തും വിളിക്കാവുന്ന നമ്പരാണല്ലോ അത്.
ഒടുവിൽ ഇടവേള ബാബു തീരുമാനിച്ചു. ഇരുപത്തഞ്ചു വർഷമായി അമ്മയുടെ നേതൃസ്ഥാനത്തുണ്ട്. ഇനി ഇടവേള വേണം. ഇത്തവണ മറ്റാരെങ്കിലും ജനറൽ സെക്രട്ടറിയാവണം. പലരുടെയും ആശ്വാസമാണ് ഇടവേള ബാബു. എന്നിട്ടും ഇനിയും ജനറൽ സെക്രട്ടറി ആവാനില്ലെന്ന് ഉറപ്പിക്കുന്നത് എന്തുകൊണ്ടാണ്? കാൽ നൂറ്റാണ്ട് ചെറിയ കാലയളവല്ല. 25 വർഷം മുൻപുള്ള വയസ്സല്ല എന്റെത്. സ്വാഭാവികമായും ചിന്തകൾക്കും മാറ്റമുണ്ട്. മാറ്റം അനിവാര്യമാണ്. പുതിയ തലമുറ വരണം. ഞാൻ മാറിയില്ലെങ്കിൽ ഈ വണ്ടി ഇങ്ങനെ തന്നെ ഓടും. എല്ലാം ബാബു ചെയ്തോളും എന്ന തോന്നൽ അപകടകരമാണ്. ആ ചിന്ത വന്നാൽ അമ്മ മുന്നോട്ടു പോവില്ല.
നമ്മൾ ചെയ്ത നല്ല കാര്യങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ തിരിച്ചറിയണമെന്നുണ്ട്. ഈ സ്ഥാനത്തു നിന്ന് മാറി നിന്നാലേ അമ്മയ്ക്കു വേണ്ടി എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് എനിക്ക് അനുഭവിക്കാനാവൂ. അടുത്ത മീറ്റിങ് മുതൽ എന്റെ സ്ഥാനം വേദിയിലല്ല, സദസ്സിലെ ഒരറ്റത്താവുമെന്ന് അറിയാം. അതിനുവേണ്ടി തയാറെടുത്തു കഴിഞ്ഞു.
Denne historien er fra June 22, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 22, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും