ഹൃദയമുലയുമ്പോൾ ആരും തൊഴുതു വിളിക്കുന്നത് അമ്മേയെന്നല്ലേ? അപ്പോൾ കാര്യവും കാരണവും തിരക്കാതെ അമ്മ ചേർത്തുപിടിക്കും. ഏതു തീക്കടലും തിരതല്ലി വരട്ടെ. ആ വാത്സല്യത്തിന്റെ അമൃതസ്പർശത്തിൽ അതെല്ലാം അലിഞ്ഞു തീരും. ആരെതിർത്തു വന്നാലും മക്കൾക്കു വേണ്ടി വടവൃക്ഷത്തണലായി തുണയേകി നിൽക്കും, അമ്മ.
കൺമുന്നിൽ ഇതാ ഒരു കുന്നിൻ പ്രദേശം. കണ്ണൂർ ഇരിക്കൂറിലെ മാമാനിക്കുന്ന് ശ്രീമഹാദേവി ക്ഷേത്ര ത്തിന്റെ പടവുകൾ കയറുമ്പോൾ നാമം ചൊല്ലാൻ പഠിപ്പിച്ച വലിയമ്മയുടെ ഗന്ധം, ഓർമയുടെ വാസനയായി. ഭസ്മക്കുറി തൊട്ട് തുളസിക്കതിർ ചൂടി അക്ഷര സ്പുടതയോടെ ചൊല്ലുന്ന ലളിതാസഹസ്രനാമത്തിന്റെ സ്വരദീപങ്ങൾ.
'സുമേരുമധ്യശൃംഗസ്ഥാ
ശ്രീമൽ നഗര നായികാ
ചിന്താമണി ഗൃഹാന്തസ്ഥാ
പഞ്ചബ്രഹ്മാസന സ്ഥിതാ
സുമേരു പർവതത്തിന്റെ നടുവിലെ കൊടുമുടിയിൽ ഇരിക്കുന്നവൾ. മഹാലക്ഷ്മി എല്ലായ്പ്പോഴും ലസിക്കുന്ന നഗരത്തിന്റെ അധിപതി. ചിന്താമണി കൊണ്ട് നിർമിച്ച് ഗൃഹത്തിൽ താമസിക്കുന്നവൾ. അഞ്ചു ബ്രഹ്മങ്ങളാൽ രൂപീകരിക്കപ്പെട്ട ആസനത്തിൽ ഇരിക്കുന്നവൾ. എല്ലാത്തിലും നിറഞ്ഞു നിൽക്കുന്നവളും സർവത്തിനും അധിപയും ആയ ആദിപരാശക്തിയാണ് മാമാനിക്കുന്നിലമ്മ. മാമാനത്തമ്മ എന്നു ചുരുക്കിപറയും. കശ്മീരശൈവസമ്പ്രദായത്തിലാണു ക്ഷേത്രത്തിന്റെ ഘടന.
അഭയമേകുന്ന ആദിപരാശക്തി
ശ്രീപരമേശ്വരന്റെ മടിത്തട്ടിൽ വിരാജിക്കുന്ന പരാശക്തിയാണു മാമാനിക്കുന്ന് മഹാദേവി. ശ്രീചക്രത്തി ലെ ബിന്ദുവായ മേരു മാമാനിക്കുന്നാണെന്നു വിശ്വാസം. അതുകൊണ്ടു തന്നെ കുന്നു മുഴുവൻ ക്ഷേത്രമായി പരിഗണിക്കപ്പെടുന്നു. അതിനു തൊട്ടുതാഴെ കൊട്ടിയൂരിൽ നിന്ന് ഒഴുകിയെത്തുന്ന ബാവലിപ്പുഴ ഇവിടെ എത്തുമ്പോൾ കുന്നിൻ ചുവട്ടിൽ നിന്നു വടക്കോട്ടൊഴുകുന്നു. മഴക്കാലത്ത് ഒഴികെയുള്ള സമയങ്ങളിൽ ഇവിടെ മീനൂട്ട് പതിവുണ്ട്.
മഹാമുനിമാർ തപസ്സ് ചെയ്ത സ്ഥലം എന്നതിനാൽ മാമുനിക്കുന്ന് എന്നു പറഞ്ഞിരുന്നു. അതാണത്രേ മാമാനിക്കുന്ന് എന്ന പേരായി മാറിയത്.
ആദിപരാശക്തിയെ ആരാധിക്കുന്ന ശാക്തേയ പാരമ്പര്യത്തിലുള്ള പൂജാവിധികളാണ് ഇവിടുത്തേത്. കശ്മീര സമ്പ്രദായം എന്നും പറയും. പിടാരന്മാരാണ് (മൂസതുമാർ) ഇവിടെ പൂജാകർമങ്ങൾ നടത്തുന്നത്. അതിപുരാതന കാലം മുതലേ ശാക്തേയ ആരാധന പ്രാധാന്യമുള്ള സ്ഥലമായിരുന്നു മാമാനിക്കുന്ന്.
മഹാദേവനെ തൊഴുത്
Denne historien er fra August 17, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 17, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി