ഗർഭിണിയായെന്നറിഞ്ഞ ശേഷമുള്ള ഓരോ ദിവസവും റീലാക്കുന്ന പുത്തൻ തലമുറ കുഞ്ഞാവയുടെ വരവിനു ശേഷം വെറുതെയിരിക്കുമോ? പൊന്നോമനയുടെ ഓരോ നിമിഷവും ചിത്രങ്ങളായും വിഡിയോയായും പകർത്തും. എംബസിങ് ഇഞ്ച് സ്റ്റോൺസ് പേരന്റിങ് എന്ന ടാഗുമിട്ട് അവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. അടുത്തിടെ ട്രെൻഡായ ഇഞ്ച് സ്റ്റോൺസ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം.
ഓരോ ചുവടും മുന്നോട്ട്
ഓർമയില്ലേ, പൊന്നോമനക്കുഞ്ഞിന്റെ ആദ്യത്തെ ചുവടുകൾ.. ആദ്യമായി അമ്മേ എന്നു വിളിച്ചത്... കുഞ്ഞു വളരുകയാണല്ലോ എന്നു മനം നിറഞ്ഞ നാളുകൾ. കുട്ടികളുടെ വളർച്ചാവികാസം കൃത്യമാണോയെന്നു തിരിച്ചറിയാൻ നാഴികക്കല്ലുകൾ (മൈൽസ്റ്റോൺ) എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
വളർച്ചയിലുള്ള താമസം തിരിച്ചറിയാനും വേണ്ട പരിഹാരം സ്വീകരിക്കാനും നാഴികക്കല്ലുകൾ അളവുകോലാക്കാനാകും. ശാരീരികം, ബുദ്ധിപരം, സാമൂഹികം, വൈകാരികം, ഭാഷാപരം, ഇന്ദ്രിയപരം ഇങ്ങനെ ഓരോ മേഖലയിലെയും വളർച്ചാവികാസമാണു പ്രധാന നാഴികക്കല്ലുകളിൽ ഉൾപ്പെടുന്നത്. ഈ നാഴികക്കല്ലുകൾ നേടിയെടുക്കാനുള്ള ചെറുചുവടുകളാണ് ഇഞ്ച് സ്റ്റോൺസ് നടക്കുകയെന്ന പ്രധാന നാഴികക്കല്ലിലേക്കെത്തണമെങ്കിൽ തനിയെ ഇരിക്കുക, പിടിച്ചു നിൽക്കുക തുടങ്ങിയവയിൽ ആദ്യം മികവു നേടേണ്ടതുണ്ട്. ഈ ഓരോ ഘട്ടവും ഇഞ്ച് സ്റ്റോൺസ് ആണ്. നാഴികക്കല്ലുകളിലെത്താൻ കാലതാമസം നേരിടുന്ന കുട്ടികളെ മികവോടെ മുന്നോട്ടു നീങ്ങാൻ ഈ പേരന്റിങ് ശൈലി സഹായിക്കും.
ഭിന്നശേഷിയുള്ള കുട്ടികൾ സ്വയം ഭക്ഷണം കഴിച്ചു തുടങ്ങുന്നതു പോലും വലിയ നേട്ടമായാണു മാതാപിതാക്കൾ കണക്കാക്കാറ്. ഇത്തരം ചെറിയ നേട്ടങ്ങൾ പോലും ആഘോഷിക്കുന്നത് അവരിൽ ആത്മവിശ്വാസം വർധിപ്പിക്കും. ഇങ്ങനെയുള്ള കുട്ടികളെ സഹായിക്കാനാണു വിദഗ്ധർ ഇഞ്ച്സ്റ്റോൺസ് പേരന്റിങ് ശൈലി ആവിഷ്കരിച്ചത്.
സ്കൂൾ കാലത്തിലെത്തുമ്പോൾ ഈ കുട്ടികൾക്കു ശിക്ഷാരീതികൾക്കു പകരം പ്രോത്സാഹനമേകി പഠന മികവ് ഉറപ്പാക്കാനും നാഴികക്കല്ലുകൾ പൂർത്തിയാക്കാനും ഈ രീതി സഹായിക്കും.
പഴയകാലത്തെ പേരന്റിങ് രീതിയിൽ കുട്ടികൾക്കു മുതിർന്നവരിൽ നിന്നു വേണ്ട അംഗീകാരവും പ്രോത്സാഹനവും കിട്ടിയിരുന്നില്ല. ഈ രീതിക്കു പകരം മാനസികവും ശാരീരികവുമായ വളർച്ചാവികാസം പ്രോത്സാഹിപ്പിക്കാൻ ഇഞ്ച്സ്റ്റോൺ പേരന്റിങ് ശൈലി പ്രയോജനപ്പെടുത്താനാകും. ഈ ഗുണങ്ങൾ മനസ്സിലാക്കിയാണു പുതിയ തലമുറ ഇഞ്ച്സ്റ്റോൺ പേരന്റിങ് ശൈലി സ്വന്തമാക്കിയത്.
Denne historien er fra September 14, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 14, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം