
മറവിയുടെ മായാതീരങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ആ പാട്ടുണ്ടായിരുന്നിരിക്കണം, ഭാസ്കരൻ മാഷിന്റെ ഉപബോധ മനസ്സിൽ. "കാണാൻ കൊതിച്ച്' എന്ന സിനിമയുടെ സംവിധായകൻ സുകു മേനോനെ വല്ലപ്പോഴും കാണുമ്പോൾ പാട്ടിന്റെ പല്ലവി ഈണത്തിൽ മൂളും മാഷ്. എന്നിട്ടു പറയും. “ഈ പാട്ട് സിനിമയിൽ വന്നില്യ അല്ലേ? കഷ്ടായി. വളരെ ഇഷ്ടപ്പെട്ട് എഴുതിയതാണ്.''
ഭാസ്കരൻ മാഷ് ആദ്യം യാത്രയായി; പിറകെ സുകു മേനോനും. പക്ഷേ, സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം...' എന്ന പാട്ട് ഇന്നും ജീവിക്കുന്നു; മറക്കാനാവാത്ത ഗാനവസന്തത്തിന്റെ നിത്യസ്മാരകമെന്നോണം.
സ്വന്തം രചനകളിൽ മാഷിന് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നായിരുന്നു സ്വപ്നങ്ങളൊക്കെയും. എന്താണീ വരികളോട് ഇത്ര സ്നേഹമെന്ന്ഒരിക്കൽ ചോദിച്ചിട്ടുണ്ട് മാഷോട് ഹൃദ്യമായി ചിരിച്ചുകൊണ്ട് മാഷ് പറഞ്ഞു, “രണ്ടും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളല്ലേ? സ്വപ്നവും ദുഃഖവും? സ്വാനുഭവത്തിൽ നിന്നെഴുതുമ്പോൾ കവിതകളോടും ഗാനങ്ങളോടും അൽപം സ്നേഹം കൂടും. ഈയിടെ ഈ പാട്ടിന്റെ ഇംഗ്ലിഷ് തർജമ ഒരാൾ അയച്ചു തന്നു. വായിച്ചു നോക്കിയപ്പോൾ കൊള്ളാം. ഈ ആശയത്തിന്റെ ഒരു സാർവജനീനത ഉണ്ടല്ലോ എന്നു തോന്നി...
ഷൂട്ടിങ് തുടങ്ങും മുൻപേ മൃതിയടഞ്ഞ കാണാൻ കൊതിച്ച്' എന്ന സിനിമയ്ക്കു റെക്കോർഡ് ചെയ്ത ആ ഗാനവുമായി ആത്മബന്ധം പുലർത്തുന്നവരെ ഇന്നും പതിവായി കണ്ടുമുട്ടാറുണ്ട് സംഗീതസംവിധായകൻ വിദ്യാധരൻ മാഷ്. അതു ചിട്ടപ്പെടുത്തിയതു ഞാനാണെന്നു പോലും പലർക്കും അറിയില്ല. പലരുടെയും ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച പാട്ടാണതെന്നു കേൾക്കുമ്പോൾ അദ്ഭുതം തോന്നും. പുറത്തിറങ്ങാതെ പോയ ഒരു സിനിമയിലെ പാട്ട്, മൂന്നു പതിറ്റാണ്ടിനു ശേഷവും ഒട്ടേറെ ഹൃദയങ്ങളിൽ ജീവിക്കുന്നു എന്നതു തന്നെ വലിയ അംഗീകാരം. ഭാസ്കരൻ മാഷെ മനസ്സാൽ അറിയാതെ നമിച്ചു പോകാറുണ്ടു ഞാൻ...' വിദ്യാധരൻ മാഷ് ശിരസ് കുനിക്കുന്നു.
Denne historien er fra September 14, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 14, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം