ചുവന്ന പട്ടുസാരിയുടുത്ത്, നിറയെ മുല്ലപ്പൂ ചൂടി, കഴുത്തിലൊരു പാലയ്ക്കാ മാലയും കാശുമാലയുമണിഞ്ഞ്, കാതിൽ ജിമിക്കിയും കയ്യിൽ വളകളുമിട്ട് ഒരുങ്ങി കതിർമണ്ഡപത്തിലേക്ക് കയറുന്ന എന്നെ ഞാൻ സ്വപ്നം കാണാറുണ്ട്. സാരിയുടെ നിറം ഇടയ്ക്ക് മാറാറുണ്ടെന്നു മാത്രം.
"ആരാ വരൻ? '
" “അയ്യോ... എന്റെ കല്യാണമൊന്നുമായില്ല
അപ്പോൾ സോഷ്യൽ മീഡിയയിൽ പറഞ്ഞതോ? നവംബറിൽ കല്യാണം എന്ന്?
“അതു വെറുതെ രസത്തിനു പറഞ്ഞതാ. കല്യാണം എന്തായാലും ഉടനേയില്ല. ആകുമ്പോൾ എല്ലാവരേയും ഞാൻ തന്നെ അറിയിക്കും'' സ്വതസിദ്ധമായ ശൈലിയിൽ, ചിരിയോടെ അനുമോൾ പറഞ്ഞു. തിരുവനന്തപുരം പേരൂർക്കടയിലെ വീട്ടിലിരുന്നു മിനി സ്ക്രീനിലെ പ്രിയനായികയോടു സംസാരിച്ചു തുടങ്ങിയതു വിവാഹസങ്കൽപ്പങ്ങളെക്കുറിച്ചാണ്.
പങ്കാളിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഉണ്ടാകുമല്ലോ?
നല്ല മനുഷ്യനായിരിക്കണം. എന്റെ ജീവിതത്തിലെ സന്തോഷങ്ങളും വിജയങ്ങളും കുഞ്ഞു കുഞ്ഞു സങ്കടങ്ങളും പിണക്കങ്ങളുമെല്ലാം അയാളുടേതു കൂടി ആകണം. തിരിച്ചും അങ്ങനെ ആയിരിക്കും. ഭർത്താവ് എന്നതിലുപരി ബെസ്റ്റ് ഫ്രണ്ട് ഫോർ ലൈഫ് ആണ് എനിക്കിഷ്ടം.
സ്ത്രീധനം വേണമെന്നു പറയുന്ന വ്യക്തിയേയോ കുടുംബത്തേയോ അംഗീകരിക്കാനാവില്ല. വിവാഹാലോചന വരുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പറയും. പൂർണമായി ചേർന്നു നിൽക്കാൻ പറ്റുമെന്നു തോന്നിയാൽ മാത്രം മുന്നോട്ടു പോയാൽ മതിയല്ലോ. എന്നെ സംബന്ധിച്ച് വിവാഹം എന്നത് ലൈഫ് ടൈം പ്രോമിസ് ആണ്. അങ്ങനെയൊരു ജീവിതം തന്നെ കിട്ടണേ എന്നാണു പ്രാർഥന.
ഇത്രയും സ്വപ്നം കാണുന്ന ആൾ വിവാഹ ആഘോ ഷങ്ങളും പ്ലാൻ ചെയ്തിട്ടുണ്ടാകുമല്ലോ?
കല്യാണം കളറാക്കണം എന്നായിരുന്നു കുറച്ചുകാലം മുൻപ് വരെ. ഹൽദി, മെഹന്ദി, സംഗീത് അങ്ങനെയൊരു ആഘോഷമായിരുന്നു മനസ്സിൽ. പക്വത വന്നതു കൊണ്ടാണോ എന്നറിയില്ല. ആഡംബര വിവാഹം വേണ്ടെന്നാണ് ഇപ്പോഴത്തെ തോന്നൽ. ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി അമ്പലത്തിൽ താലികെട്ട്. വിവാഹശേഷം എല്ലാവർക്കുമായി ചെറിയ വിരുന്ന്. അത്രയും മതി.
Denne historien er fra October 12, 2024 -utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 12, 2024 -utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം