വേനൽപച്ചക്കറികൾക്ക് കീടശല്യമേറുമ്പോൾ

വേനൽക്കാല പച്ചക്കറികളിൽ മണ്ഡരിശല്യം ഈ വർഷം കൂടുതലായി കാണുന്നു. മണ്ഡരികളുടെ എതിർ പ്രാണികൾ മിക്കവയും വിവേചനരഹിതമായ കീട നാശിനിപ്രയോഗത്തിൽ നശിക്കുന്നതും പകൽസമയത്തെ ഉയർന്ന ചൂടും രാത്രിയിലെ തണുപ്പും ഇവ പെറ്റുപെരുകുന്നതിനും ആക്രമണം വ്യാപകമാകുന്നതിനും വഴിയൊരുക്കുന്നു.
വെള്ളീച്ചകളും വ്യാപകം. അവയെ മഞ്ഞക്കെണി വച്ച് കുടുക്കാം. മഞ്ഞക്കെണി വിപണിയിൽ കിട്ടും. സ്വന്തമായി തയാറാക്കുകയും ചെയ്യാം. ഇതിനായി കടും മഞ്ഞ നിറമുള്ള പ്ലാസ്റ്റിക്കിലോ കടും മഞ്ഞനിറം പെയിന്റ് ചെയ്ത ടിൻ തകിടിലോ ഓട്ടമൊബീൽ ഷോപ്പിൽ കിട്ടുന്ന വൈറ്റ് ഗ്രീസ് (white grease) പുരട്ടിയാൽ മതി. ഇവ കൃഷിയിടത്തിന്റെ നാല് അതിരിലും 1.25-1.5 മീ. ഉയരത്തിൽ വയ്ക്കുക.
വഴുതന, പയർ, വെള്ളരിവർഗവിളകൾ എന്നിവയിൽ ചൂർണ പൂപ്പലും മൃദുരോമപൂപ്പലും വ്യാപിക്കുന്നതായി കാണുന്നു. ചൂർണപ്പൂപ്പൽ ആദ്യം ഇലകളുടെ മുകളിൽ വെളുത്ത പൊടിപോലെ കാണും. 2-3 ദിവസം കഴിയുമ്പോൾ ചാരനിറമാകുന്നു. മൃദുരോമപ്പൂപ്പൽ ഇലയുടെ അടിഭാഗത്താണു കാണുന്നത്. ഇവയുടെ ആക്രമണം മൂലം ഇല കരിയുകയും ഗണ്യമായ വിളനാശം ഉണ്ടാവുകയും ചെയ്യും. രണ്ട് കുമിളുകളുടെയും നിയന്ത്രണത്തിനു ബാസില്ലസ് സബിലിസ് 30 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ചേർത്ത ലായനി 4 ലീറ്ററിൽ ഒരു മില്ലി എന്ന കണക്കിൽ Non ionic adjuvant കൂടി ചേർത്തു സ്‌പ്രൈ ചെയ്യണം. ഇലകളുടെ ഇരുവശത്തും തളിരിലകളിലും വീഴുന്നതുപോലെ തളിക്കുന്നതാണ് ഏറ്റവും പ്രയോജനകരം. രോഗപ്രതിരോധത്തിന് മുൻകരുതലായി ബാസില്ലസ് സബിലിസ് പ്രയോഗം നടത്തുന്നതും നന്ന്. വൈകുന്നേരം വെള്ളരിവർഗവിളകളുടെ തടത്തിൽ നനയ്ക്ക ശേഷം ഇപിഎൻ 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് വേരു തിന്നുന്ന മത്തൻ വണ്ടിന്റെ പുഴുക്കളെ നശിപ്പിക്കും.
ഇഞ്ചി
അടുത്ത വർഷത്തെ നടീലിനു തിരഞ്ഞടുത്ത ഇഞ്ചി മുളപ്പിക്കുന്നതിനായി പുക കൊള്ളിക്കുക. അതിനു ശേഷം 3-4 ദിവസം വെയിലത്തിട്ടു വാട്ടിയ പാണലിന്റെ ചവറിനു മുകളിൽ നിരത്തിവയ്ക്കുക.
മഞ്ഞൾ
Dit verhaal komt uit de March 01, 2025 editie van KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee ? Inloggen
Dit verhaal komt uit de March 01, 2025 editie van KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee? Inloggen

നല്ലത് നാടൻതന്നെ
130 ഗിർ പശുക്കൾ, പാലിൽനിന്ന് ഔഷധ ഉൽപന്നങ്ങൾ

സൂക്ഷിക്കുക പാർവോയെ
അരുമകൾ

ഗ്രോബാഗിൽ ഇഞ്ചിക്കൃഷി മികച്ച വിളവ്, ഗുണമേന്മ
പോട്ടിങ് മിശ്രിതമൊരുക്കൽ മുതൽ വിളവെടുപ്പുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊതിപ്പിച്ച് കൊക്കോ ടൂറിസം
ഒരൊറ്റ വിളയിനം മാത്രം പ്രയോജനപ്പെടുത്തി ഒന്നാന്തരം ഫാം ടൂറിസം

വയൽ വരമ്പ്, വായന
വയൽ ടൂറിസവുമായി കൊല്ലങ്കോട്ടെ കുടിലിടം

അന്നു വർഷംപോലെ കൃഷി ഇന്നു വർഷം മുഴുവൻ കൃഷി
അന്നും ഇന്നും

രുചിയൂറും മൾബറി
കൊളസ്ട്രോൾ കുറയ്ക്കും

രോഗ, കീടങ്ങൾക്കെതിരെ ഏലത്തിൽ ജൈവരീതി
മിത്രകുമിളുകളും മിത്ര ബാക്ടീരിയയും ഫലപ്രദം

സ്വർഗംമേട്ടിലെ ഉട്ടോപ്യൻ ക്യാമ്പ്
ഭക്ഷണക്കാടിനുള്ളിൽ വേറിട്ട ജീവിതം ആസ്വദിക്കാം