മനസ്സ് പിടിവിടുന്നുണ്ടോ?

എന്താണ് മനസ്സ്?' എന്നത് നൂറ്റാണ്ടുകളായി മനുഷ്യനെ കുഴക്കിയ ചോദ്യമാണ്. വിവിധ കാലഘട്ടങ്ങളിൽ വിവിധ വിശദീകരണങ്ങൾ ഇതിനുത്തരമായി വന്നിരുന്നു. മനസ്സ് ഹൃദയത്തിലാണെന്നും കരളിലാണെന്നും ശരീരത്തിന് പുറത്തുള്ള എന്തോ ആണെന്നും മറ്റുമുള്ള വിശദീകരണങ്ങളും വന്നു. എന്നാൽ, ആധുനിക ശാസ്ത്ര ലോകം മനസ്സിലാക്കിയിരിക്കുന്നത് 'തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ആകത്തുകയാണ് മനസ്സ്' എന്നതാണ്. മനസ്സിന്റെ ധർമങ്ങളായ ചിന്തകളും ഓർമകളും വികാരങ്ങളുമൊക്കെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ തന്നെയാണ്.
തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള വിടവിൽ ചില രാസവസ്തുക്കൾ നിലനിൽക്കുന്നുണ്ട്. ഇവയെ ശാസ്ത്രനാമത്തിൽ 'നാഡീ പ്രക്ഷേപിണികൾ (neurotransmitters) എന്നാണ് വിളിക്കുന്നത്. ഇവയുടെ സഹായത്തോടെയാണ് ഓർമകളും വികാരങ്ങളുമൊക്കെ വൈദ്യുതി തരംഗങ്ങളുടെ രൂപത്തിൽ ഒരു മസ്തിഷ്ക കോശത്തിൽ നിന്ന് മറ്റൊന്നിലേക്ക് പ്രസരിക്കുന്നത്. ഈ രാസവസ്തുക്കളുടെ അളവിലെ വ്യത്യാസമാണ് വിവിധ മാനസിക പ്രശ്നങ്ങൾക്കും പെരുമാറ്റ വൈകല്യങ്ങൾക്കും കാരണമാകുന്നത്.
മാനസികാരോഗ്യം എങ്ങനെ തിരിച്ചറിയാം?
സ്വന്തം കാര്യങ്ങൾ ഫലപ്രദമായി നിർവഹിക്കാനും മറ്റുള്ളവരോട് ആരോഗ്യകരമായ രീതിയിൽ ഇടപെടാനും ജോലി ചെയ്ത് ഉപജീവനം നടത്താനും സാധിക്കുന്ന ഏതൊരു വ്യക്തിക്കും മാനസികാരോഗ്യമുണ്ടന്ന് പ്രഥമദൃഷ്ട്യാ പറയാം. മാനസികാരോഗ്യമുള്ള വ്യക്തിക്ക് സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാൻ സാധാരണഗതിയിൽ സാധിക്കും. സ്വന്തം ജീവിതത്തിൽ ആവശ്യമായ കാര്യങ്ങൾ എന്തൊക്കെയെന്ന് കൃത്യമായി നിർണയിച്ച് അതിനു വേണ്ട പരിശ്രമങ്ങൾ നടത്താൻ സാധിക്കും.
ചുറ്റുമുള്ള അഭ്യുദയകാംക്ഷികളെ തിരിച്ചറിയാനും അവരുടെ താല്പര്യങ്ങൾകൂടി സംരക്ഷിക്കുന്ന രീതിയിൽ പ്രവർത്തിക്കാനും കഴിയും. ആരോഗ്യകരമായ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കാനും നിലനിർത്താന്നും ഇത്തരക്കാർക്ക് പ്രയാസമുണ്ടാകില്ല. താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാനും ഉപജീവനത്തിനുവേണ്ട മാർഗങ്ങൾ സ്വതന്ത്രമായി സ്വീകരിക്കാനും സാധിക്കാറുണ്ട്.
എന്താണ് മനോരോഗം?
Dit verhaal komt uit de July 2024 editie van Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee ? Inloggen
Dit verhaal komt uit de July 2024 editie van Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee? Inloggen

റോബോട്ടുകളുടെ ലോകം
നിലവിൽ റോബോട്ടിക്സിന് ഐ.ടി, മാനുഫാക്ചറിങ് മേഖലകളിലാണ് കൂടുതൽ കരിയർ സാധ്വതകൾ ഉള്ളതെങ്കിലും ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും

സൈബർ സെക്യൂരിറ്റി കോഴ്സുകൾ
സൈബർ ആക്രമണ കേസുകൾ ഗണ്വമായി വർധിക്കുമ്പോഴും മറുവശത്ത് സൈബർ സുരക്ഷാ സംരംഭങ്ങളും വികസിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നിരവധി തൊഴിൽ സാധ്യതകളും ഇത് തുറന്നിടുന്നു

ട്രാവൽ ആൻഡ് ടൂറിസം
ആകർഷക വ്യക്തിത്വവും ആശയവിനിമയ ശേഷിയും ഭാഷാ പരിജ്ഞാനവുമുള്ളവർക്ക് ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് മികച്ച സാധ്യതകളാണുള്ളത്

ഡേറ്റ സയന്റിസ്റ്റ് ആൻഡ് എത്തിക്സ് സ്പെഷലിസ്റ്റ്
ഡേറ്റ സയൻസിനൊപ്പം എ.ഐ എത്തിക്സ് സ്പെഷലൈസേഷനും തിരഞ്ഞെടുത്താൽ സാധ്യതകളേറെയാണ്

പഠിക്കാം അധ്യാപകനാവാൻ
വൻ മാറ്റങ്ങളാണ് അധ്യാപന പഠന/ പരിശീലന രംഗത്ത് വരാൻ പോകുന്നത്. പുതിയ കാലത്ത് അധ്യാപകരാകാൻ പഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

വിഡിയോ എഡിറ്ററാകാം
ചലച്ചിത്ര-മാധ്വമ മേഖലകൾക്കൊപ്പം പരസ്യം, സമൂഹ മാധ്യമങ്ങൾ അങ്ങനെ നിരവധി സാധ്യതകളാണ് വിഡിയോ എഡിറ്റർക്കുള്ളത്

പുതുകാലം, പുതിയ വിദ്യാഭ്യാസം
സാങ്കേതിക വിദ്വയുടെ വളർച്ച അതിവേഗതയിലും പലപ്പോഴും പ്രവചനാതീതവുമായാണ് നടക്കുന്നത്. വരാനിരിക്കുന്ന സാങ്കേതിക വിപ്ലവങ്ങളെ പരിശോധിച്ച് ഉചിതമായ മേഖല പരിശോധിച്ച് തിരഞ്ഞെടുക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...