ടിക്കറ്റില്ലാതെ
Manorama Weekly|March 18, 2023
കഥക്കൂട്ട്
തോമസ് ജേക്കബ്
ടിക്കറ്റില്ലാതെ

ടിക്കെറ്റെടുക്കാതെയുള്ള ട്രെയിൻ യാത്രകൾ പലതരമുണ്ട്. അതിലൊന്നാണ് മനഃപൂർവമായിട്ടല്ലാതെയുള്ള ടിക്കറ്റില്ലാ യാത്ര.

ബോംബെയിൽ ആദ്യത്തെ അഖില ബോംബെ മലയാളി സമ്മേളനം സംഘടിപ്പിച്ചതിന്റെ കഥ അതിന്റെ സെക്രട്ടറിയായിരുന്ന എസ്.കെ. പൊറ്റെക്കാട്ട് എഴുതിയിട്ടുണ്ട്. സി.ബി.കുമാർ ആയിരുന്നു സ്വീകരണ സംഘാധ്യക്ഷൻ. മത്തായി മാഞ്ഞുരാൻ മുഖ്യസംഘാടകനും.

 പിന്നീടു രാജ്യസഭാംഗമായ നെട്ടൂർ പി.ദാമോദരൻ കല്യാൺ റെയിൽവേ സ്റ്റേഷനിൽ നിന്നു ടെലിഫോൺ ചെയ്യുന്നു: ഞങ്ങൾ ഏഴു പേരെ ടിക്കറ്റില്ലാത്തതിനാൽ തടഞ്ഞുവച്ചിരിക്കുന്നു. ഉടൻ പണവുമായി വരണം.

കളരിപ്പയറ്റ് അവതരിപ്പിക്കാൻ തലശ്ശേരിയിൽ നിന്നുള്ള ഹിന്ദുസ്ഥാൻ കളരിസംഘത്തെയാണു ക്ഷണിച്ചിരുന്നത്. ആ സംഘത്തിന്റെ നായകനാണ് വെട്ടൂർ. പുനെയ്ക്കടുത്തെവിടെയോ വച്ച് നെട്ടൂരിന്റെ പഴ്സ് പോക്കറ്റടിക്കപ്പെട്ടു. പഴ്സിലായിരുന്നു ടിക്കറ്റുകൾ.

 ഭാഗ്യവശാൽ കല്യാൺ വരെ വണ്ടിയിൽ ചെക്കിങ് ഉണ്ടായില്ല. കല്യാൺ സ്റ്റേഷനിലിറങ്ങിയാലുടൻ പോർട്ടർക്കു ഒരു കൈമടക്കു കൊടുത്ത് ഏഴു പ്ലാറ്റ്ഫോം ടിക്കറ്റുകളെടുപ്പിച്ച് പുറത്തു കടക്കാനായിരുന്നു പ്ലാൻ.

ട്രെയിൻ വിടാറായപ്പോൾ ഏഴു പ്ലാറ്റ്ഫോം ടിക്കറ്റെടുക്കുന്നതിൽ സംശയം തോന്നിയ അധികൃതർ നെട്ടൂരിനെയും കൂട്ടാളികളെയും പിടികൂടി. പൊറ്റെക്കാട്ട് വന്ന് ടിക്കറ്റ് വിലയും പിഴയും ഒടുക്കി അവരെ വിടുവിച്ചു. അന്നതിനു നൂറു രൂപയോളമേ വേണ്ടിവന്നുള്ളൂ.

This story is from the March 18, 2023 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the March 18, 2023 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.