മാധ്യമം ഏതായാലും
Manorama Weekly|December 02,2023
കഥക്കൂട്ട്
തോമസ് ജേക്കബ്
മാധ്യമം ഏതായാലും

ഹാജർ പുസ്തകത്തിൽ പേരില്ലാതെ, ഒരു ട്രെയിനിയായി കെ.എ. ഫ്രാൻസിസ് കോഴിക്കോടു മനോരമയിൽ ജോലി ചെയ്യുന്ന കാലത്താണ് അതു സംഭവിക്കുന്നത്. യുദ്ധത്തിൽ ഇന്ത്യ, പാക്കിസ്ഥാനെ തോൽപിക്കുന്നു. കിഴക്കൻ പാക്കിസ്ഥാനിൽ ‘ബംഗ്ലദേശ്' എന്ന സ്വതന്ത്ര രാഷ്ട്രം പിറക്കുന്നു. അടിപൊളി പത്രം ഇറക്കേണ്ട ദിവസമാണ്.

നോക്കുമ്പോൾ ടി.കെ.ജി.നായർക്കാണ് ഒന്നാം പേജിന്റെ ചുമതല. സിപിഐ മുഖപത്രമായ 'നവജീവൻ' പ്രതത്തിൽ ചീഫ് എഡിറ്ററായിരിക്കുമ്പോൾ മനോരമയിൽ ചേർന്നയാളാണ്. ചീഫ് എഡിറ്റർക്കൊത്ത വൈഭവം എല്ലാ കാര്യങ്ങളിലുമുണ്ടെങ്കിലും പത്രരൂപകൽപനയിൽ കൈതഴക്കമായിക്കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിനു സംശയം.

“ഒന്നാം പേജ് വേറെ ആരെയെങ്കിലും ഏല്പിക്കണമെങ്കിൽ ഏൽപിക്കാം” എന്ന് ടികെജി എന്നോടു പറയുന്നു. ഞാൻ തന്നെ ഒന്നാംപേജ് ഏറ്റെടുക്കുമെന്നാണ് ടികെജി പ്രതീക്ഷിച്ചത്.

തുടക്കക്കാരനായ ഫ്രാൻസിസിനെ ഒന്നാം പേജ് ഞാൻ ഏൽപിച്ചത് എന്തു ധൈര്യത്തിലാണ് എന്നു ഞാൻ പിന്നീടു പലപ്പൊഴും ആലോചിച്ചിട്ടുണ്ട്. ഫ്രാൻസിസ് ഒരു ചിത്രകാരനാണല്ലോ എന്ന ചിന്തയായിരിക്കണം ബലം തന്നത്. പത്രരൂപകൽപനയ്ക്കുള്ള ഇന്ത്യാ ഗവൺമെന്റിന്റെ അത്തവണത്തെ ദേശീയ അവാർഡ് ഫ്രാൻസിസ് രൂപകൽപന ചെയ്ത ആ പേജിനായിരുന്നു. മലയാളത്തിനു ലഭിക്കുന്ന ആദ്യ ദേശീയ ബഹുമതി.

この記事は Manorama Weekly の December 02,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の December 02,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示