ഷൈൻ വൈറലാണ്
Manorama Weekly|February 03,2024
തന്റെ ഗുരുവായ കമലിന്റെ സംവിധാനത്തിൽ ഷൈൻ നായകനായ 'വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. ഷൈനിന്റെ നൂറാമത്തെ ചിത്രം കൂടിയാണ്. പക്ഷേ, ആദ്യ ചിത്രമായ ഗദ്ദാമ'യാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്നാണ് ഷൈൻ ഉറച്ചു വിശ്വസിക്കുന്നത്. “കമൽസാറും ഞങ്ങളും അയൽവാസികളായിരുന്നു. അദ്ദേഹം തന്നെയാണ് എന്റെ ഗുരുവും. ഞാൻ പഠിച്ചു രക്ഷപ്പെടാൻ പോകുന്നില്ലെന്നു തോന്നിയതുകൊണ്ടാകും, പ്ലസ് ടു കഴിഞ്ഞപ്പോൾ അമ്മ എന്നോട് കമൽസാറിനെ പോയി കാണാൻ പറഞ്ഞു. സിനിമയിൽ എന്തെങ്കിലും പണി കിട്ടാതിരിക്കില്ല.  ഞാൻ കൊടുങ്ങല്ലൂർക്ക് വണ്ടി കയറി.
സന്ധ്യ കെ. പി
ഷൈൻ വൈറലാണ്

നായകനാകാൻ വേണ്ടി അസിസ്റ്റന്റ് ഡയറക്ടർ ആയ ആളാണ് ഷൈൻ ടോം ചാക്കോ. കുട്ടിക്കാലം മുതൽ സിനിമയല്ലാതെ മറ്റൊന്നും ഷൈനിന്റെ മനസ്സിലില്ല. ചിരിക്കുമ്പോഴും കരയുമ്പോഴും കണ്ണാടി നോക്കി, ഒരു നായകനൊത്തവണ്ണം തന്നെത്തന്നെ വളർത്തുകയായിരുന്നു ഷൈൻ.

തന്റെ ഗുരുവായ കമലിന്റെ സംവിധാനത്തിൽ ഷൈൻ നായക നായ "വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. സ്വാസിക, ഗ്രേസ് ആന്റണി എന്നിവർ മറ്റ് മു ഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിവേകാനന്ദൻ വൈറലാണ് ഷൈനിന്റെ നൂറാമത്തെ ചിത്രം കൂടിയാണ്. പക്ഷേ, ആദ്യ ചിത്രമായ 'ഗദ്ദാമ'യാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്നാണ് ഷൈൻ ഉറച്ചു വിശ്വസിക്കുന്നത്. കുസൃതി കാണിച്ചും മറുചോദ്യങ്ങൾ ചോദിച്ചും ഇറങ്ങി ഓടിയും അഭിമുഖങ്ങളിൽ കണ്ട ഷൈനിനെയല്ല, കൊച്ചിയിലെ മരടിലുള്ള ക്രൗൺ പ്ലാസയിൽ വച്ചു കണ്ടത്. സിനിമ മാത്രം ധ്യാനിച്ച്, സിനിമാനടനാകണം എന്ന ലക്ഷ്യത്തോടെ അതിനുവേണ്ടി പ്രയത്നിച്ച കലാകാരൻ, സിനിമയെ ജീവനോ സ്നേഹിക്കുന്ന നടൻ പിന്നിട്ട വഴികളെക്കുറിച്ച് നാം ചാക്കോ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

കുടുംബം, കുട്ടിക്കാലം

എന്റെ ഡാഡി സി.പി.ചാക്കോ. ഡാഡിക്ക് പൊന്നാനിയിൽ റേഷൻകട ആയിരുന്നു. മമ്മി മരിയ കാർമൽ. അധ്യാപികയായിരുന്നു. അമ്മ എന്നെ വീട്ടിലിരുത്തി പഠിപ്പിക്കും. പരീക്ഷയുടെ തലേന്ന് ചോദ്യങ്ങൾ ചോദിക്കാൻ ഒരു വരവുണ്ട്. പരീക്ഷ കഴിഞ്ഞ് ചോദ്യപേപ്പറുമായി വീണ്ടും ചോദ്യം ചോദിക്കും. പിന്നെ ഉത്തരക്കടലാസ് കിട്ടുന്ന സീനാണ്. ആ സമയതൊക്കെ ഞാൻ നാടുവിട്ടു പോയാലോ എന്ന് ആലോചിച്ചിട്ടുണ്ട്. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എനിക്കു പഠിക്കാൻ പ്രയാസമായിരുന്നു. ക്ലാസിൽ ശ്രദ്ധിക്കാത്തതു കൊണ്ടാകും. പൊന്നാനിയിലെ വിജയമാതാ കോൺവന്റ് സ്കൂളിലാണ് ഞാൻ ആദ്യം പഠിച്ചത്. അതൊരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ്. പിന്നെ തൃശൂർ കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിൽ പഠിച്ചു. ഒൻപതാം ക്ലാസിലായപ്പോൾ അവർ പറഞ്ഞു ഇനി ഇവനെ പാസാക്കി വിടാൻ പറ്റില്ല എന്ന്. അതോടെ മലയാളം മീഡിയത്തിലേക്കു മാറ്റി. പൊന്നാനിയിലെ തന്നെ അച്യുതവാരിയർ സ്കൂൾ. അങ്ങനെ ഒൻപതാം ക്ലാസിൽ ഒന്നുകൂടി പഠിച്ചു. 

This story is from the February 03,2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the February 03,2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView All