കണ്ടതും കേട്ടതും
Manorama Weekly|August 10, 2024
കഥക്കൂട്ട്
തോമസ് ജേക്കബ്
കണ്ടതും കേട്ടതും

പണ്ട്, അതായത് പരവൂർ ദേവരാജൻ വരുന്നതിനു മുൻപു കേരളത്തിൽ അവതരിപ്പിച്ചിരുന്ന എല്ലാ മലയാളം-തമിഴ് നാടകങ്ങളുടെയും അവതരണ ഗാനം ഒന്നുതന്നെയായിരുന്നു. “പാവനമധുരാ നിലയേ പാണ്ഡ്യ രാജതനയേ' എന്ന പാട്ട്. പാതി മാത്രം ചമയം നടത്തിയവരുൾപ്പെടെ എല്ലാ നടീനടന്മാരും വേദിയിലേക്കു തിരക്കിട്ടുവന്ന് പാട്ട് അവതരിപ്പിക്കുന്ന രീതിക്കു മാറ്റം വരുത്തിയത് കെപിഎസിയാണ്. "പോകാമൊരേയ ണയായ് പോക നാം പോക നാം' എന്ന പാട്ട് അവതരണഗാനമായി സ്വീകരിച്ചു. തുടർന്ന് മറ്റു ചില പാട്ടുകളും അവതരണഗാനങ്ങളായി വന്നു. അതിനൊക്കെ ശേഷമാണ് "തുഞ്ചൻപറമ്പിലെ തത്തേ ' എന്ന പ്രശസ്തഗാനം സ്വീകരിക്കപ്പെട്ടത്.

സ്ഥിരം നാടകവേദിയുമായി ചരിത്രം സൃഷ്ടിച്ച കലാനിലയത്തിന്റെ സല്ക്ക്ലാദേവിതൻ ചിത്രഗോപുരങ്ങളേ' എന്ന അവതരണഗാനം പാപ്പനംകോടു ലക്ഷ്മണൻ എഴുതി ദക്ഷിണാമൂർത്തി ഈണം പകർന്നതാണ്. അന്നു സമിതിയിലുണ്ടായിരുന്ന ല ണനായിരുന്നു റിഹേഴ്സലിന്റെ ചുമതല. നടീനടന്മാർക്കു സംഭാഷണം പറഞ്ഞുകൊടുക്കുക, കൃത്യസമയത്തുതന്നെ റിഹേഴ്സൽ തുടങ്ങുക എന്നിവ മുതൽ പട്ടികയിലില്ലാത്ത നൂറുകൂട്ടം കാര്യങ്ങൾ നോക്കണം.

സ്ഥിരം നാടകവേദിയുടെ ഒരുക്കം തുടങ്ങിയപ്പോൾ തന്നെ കൃഷ്ണൻ നായർ പല ഗാനരചയിതാക്കളെക്കൊണ്ടും വരികളെഴുതിച്ചു. പക്ഷേ, അവയൊന്നിലും പൂർണ സംതൃപ്തി ലഭിച്ചില്ല.

This story is from the August 10, 2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the August 10, 2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.