ഹോളിവുഡ്ഡിൽ അഭിനയിക്കുക എന്നത് ഏതൊരു അഭിനേതാവിന്റെയും സ്വപ്നമാണ്. എന്നാൽ ഞാൻ ആഗ്രഹിക്കുന്നത് ഹോളിവുഡ് അല്ല. തെന്നിന്ത്യൻ സിനിമാലോകത്തെയാണ്. ബോളിവുഡിന്റെ പ്രിയപ്പെട്ട നടൻ സൽമാൻ ഖാന്റെ വാക്കുകളാണിത്. ലോകമെങ്ങും അറിയപ്പെടുന്ന രീതിയിൽ ഇന്ത്യൻ സിനിമ വൻനേട്ടം കൈവരിക്കണമെങ്കിൽ ഭാഷയുടെ മതിലുകൾ മറികടന്ന് സിനിമാമേഖല ഒറ്റക്കെട്ടായി നിൽക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള സൽമാൻ ഖാന്റെ ഈ വാക്കുകൾ ബോളിവുഡ്ഡിനെ വിറപ്പിച്ചിരുന്നു. അതിന്റെ പ്രധാനകാരണം വളരെ ചുരുങ്ങിയ കാലം കൊണ്ടുള്ള തെന്നിന്ത്യൻ സിനിമയുടെ വളർച്ച തന്നെയാണ്. 2022 തെന്നിന്ത്യൻ സിനിമകളുടെ സുവർണ്ണകാലമായിരുന്നു. ടോളിവുഡ്ഡിൽ നിന്നും 2022 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങൾ തെന്നിന്ത്യയുടെ പ്രൗഢിക്ക് മാറ്റു കൂട്ടി.
അതേസമയം 2022 അവസാനിക്കുമ്പോൾ ബോളിവുഡ് വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഒരു കാഴ്ചയാണ് നമ്മൾ കണ്ടത്. ഈ സമയത്താണ് സൽമാൻ ഖാന്റെ വാക്കുകൾക്ക് പ്രസക്തിയേറുന്നത്. ദക്ഷിണേന്ത്യൻ സിനിമാരംഗം ഞെട്ടിക്കുന്ന പ്രമേയങ്ങളും സ്റ്റൈലൻ മേക്കിംഗും പരീക്ഷിക്കുമ്പോൾ ഇന്ത്യൻ സിനിമയിൽ ബോളിവുഡിലെ അതികായന്മാർ ഞെട്ടുന്നുണ്ട് എന്നത് സത്യമാണ്. മുംബൈ നഗരത്തിൽ നിന്ന് സിനിമാവ്യവസായം അടർന്നുമാറുന്നു എന്നത് ബോളിവുഡിനെ അങ്കലാപ്പിലാക്കിയിരിക്കുന്നു.
കോവിഡ് മഹാമാരി സിനിമാവ്യവസായത്തെ പിടിചുലച്ചപ്പോഴും മറ്റെല്ലാ മേഖലകളും സാമ്പത്തികമായി തകർന്നിരുന്നു. സിനിമാവ്യവസായം പ്രതിസന്ധിയിലാകുന്ന ആദ്യവർഷമല്ല 2022. മുൻവർഷങ്ങളിലെ കണക്കെടുത്തുനോക്കുമ്പോൾ തെന്നിന്ത്യൻ സിനിമാലോകം പ്രതിസന്ധികളെ മറികടന്ന വർഷമായിരുന്നു ഇത്. 2022 ൽ ടോളിവുഡിൽ നിന്നും പുറത്തിറങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ പട്ടികയും വലുതാണ്. അങ്ങനെയുള്ള മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ആർ.ആർ.ആർ. ജൂനിയർ എൻ.ടി.ആർ, രാംചരൺ, ആലിയഭട്ട്, അജയ്ദേവ്ഗൺ എന്നിവർ അഭിനയിച്ച ആർ.ആർ.ടോളിവുഡ് സിനിമാവ്യവസായത്തിന് വലിയ ഖ്യാതി നേടി ക്കൊടുത്തു. 1200 കോടിയാണ് ചിത്രത്തിന്റെ ബോസോഫീസ് നേട്ടം. ബോക്സോഫീസ് റെക്കോർഡുകൾ തകർക്കാൻ ചിത്രത്തിന് ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ സാധിച്ചു.
This story is from the January 1-15, 2023 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 1-15, 2023 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?
ലൈറ്റ് ക്യാമറ ആക്ഷൻ..
മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹൻലാൽ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണിൽ നിന്നുമായിരുന്നു.
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.
വൈവിദ്ധ്യങ്ങളുടെ ഉണർവ്
ഒരഭിനേതാവിന്റെ അരികിലേക്ക് കഥാപാത്രങ്ങൾ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകർച്ച കിട്ടുന്നത്
എന്റെ പ്രിയതമന്
രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.
Miss You
തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക
അവളുടെ കഥകൾ പറയുന്ന HER
Her... അവളുടെ...അതെ, അവളുടെ കഥകൾ പറയുന്ന ഒരു ആന്തോളജി സിനിമയാണ് Her.