നായികമാരുടെ സെക്കൻഡ് ഇന്നിങ്‌സ്
Nana Film|February 16-29, 2024
പുതിയ കാലത്തിലെ നായികമാരെക്കാളും ഒരുപടി ഉയരത്തിൽ നിൽക്കുന്ന പ്രകടനമികവ് കൊണ്ടുതന്നെയാണ് പഴയ നടികളുടെ തിരിച്ചുവരവ് ഇത്രത്തോളം ചർച്ച ചെയ്യപ്പെടുന്നത്
അപ്പൂസ് കെ.എസ്
നായികമാരുടെ സെക്കൻഡ് ഇന്നിങ്‌സ്

തൊണ്ണൂറുകളിലും, അതിന് ശേഷവുമുള്ള മലയാളസിനിമയിലെ നായികമാർ പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളായിരുന്നു. അന്നത്തെ സിനിമകൾ പലതും നായകന് പ്രാധാന്യം ഉള്ളതെങ്കിൽ പോലും നായികമാർ അവരുടെ അഭിനയത്തിന്റെ മികവ് കൊണ്ടും, ചെയ്തുവച്ച കഥാപാത്രത്തിന്റെ ആഴം കൊണ്ടുമെല്ലാം മലയാളികളുടെ മനസ്സ് കീഴടക്കിയവരാണ്. പുതിയ കാലത്തിലെ നായികമാരെക്കാളും ഒരുപടി മുകളിൽ തന്നെ അവരെ പ്രേക്ഷകർ കണ്ടു എന്ന് ഉറപ്പിക്കാം. ക്യൂട്ട്നെസ്സും, ഓവർ ആക്ടിംഗും ഒന്നും ഇല്ലാതെ തന്നെ അഭിനയ മികവ് തെളിയിച്ച പഴയകാലത്തെ നടികൾ നാച്ചുറൽ അഭിനയം കൈവശമുള്ളവരാണ്. 1990 നും 2010 നും ഇടയ്ക്കുള്ള മലയാള സിനിമകളിൽ പലതും നായകന്മാർക്ക് പ്രാധാന്യമുള്ളവയാണെങ്കിലും നായികമാർ കാലഘട്ടത്തിനുശേഷവും മനസ്സിൽ തങ്ങി നിൽക്കുന്നത് അവരുടെ കഴിവൊന്നുകൊണ്ടു മാത്രമാണ്. തൊണ്ണൂറുകളിലെ നായകന്മാർ മിക്കവരും ഇപ്പോഴും നായകന്മാരായിത്തന്നെ തുടരുമ്പോൾ നായികമാർ അഡ്രസ്സ് ഇല്ലാതെയായി. വിവാഹത്തിനും കുടുംബ ജീവിതത്തിനുമിടയ്ക്ക് താരത്തിളക്കം അഴിച്ചുവെച്ച് അവർ പെട്ടെന്ന് അപ്രത്യക്ഷരായി. ടെലിവിഷൻ സ്ക്രീനിൽ മുടങ്ങാതെ കണ്ടിരുന്നവരെ പെട്ടെന്ന് കാണാതായപ്പോൾ പ്രേക്ഷകർക്ക് അത് ഉത്തരമില്ലാത്ത ചോദ്യമായി.

മലയാളികളുടെ കയ്യടി സ്വീകരിച്ച് അന്യഭാഷാ ചിത്രങ്ങളിലേക്ക് പോയവരുമുണ്ട്. മഞ്ജുവാര്യർ, കാവ്യാമാധവൻ, നവ്യനായർ, ഭാവന, ഗോപിക, മീര ജാസ്മിൻ, സംവൃത സുനിൽ, നിത്യദാസ് എന്നീ നായികമാരെല്ലാം വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്നവരാണ്.

പ്രായമായിട്ടും വണ്ണം കുറച്ചും, സോൾട്ട് ആൻഡ് പെപ്പർ ലുക്കിലുമൊക്കെ അഭിനയിച്ചു തകർക്കുന്ന നായകന്മാരുടെ മുൻപിലേക്ക് അന്നത്തെ നായികമാർ ഓരോരുത്തരായി തിരിച്ചുവരവ് നടത്തി. അതിൽ ആദ്യം പറയേണ്ടത് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മഞ്ജുവാര്യരുടെ പേര് തന്നെയായിരിക്കും. വിവാഹത്തിനുശേഷം നീണ്ട ഒരു ബ്രേക്കിന് ശേഷമാണ് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ അവർ തന്നെ സെക്കൻഡ് ഇന്നിംഗ്സ് നടത്തുന്നത്. ആ സിനിമ വിജയം കൈവരിച്ചതിന് പുറകിൽ വരിവരിയായി തനിക്ക് പറ്റുന്ന എല്ലാ വേഷങ്ങളിലും തകർത്തഭിനയിക്കുന്നു. അന്യഭാഷാ ചിത്രങ്ങളും ഈ രണ്ടാം വരവിൽ അവർക്ക് കൈനിറയെ ഉണ്ട്.

This story is from the February 16-29, 2024 edition of Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the February 16-29, 2024 edition of Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM NANA FILMView All
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
Nana Film

ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്

സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.

time-read
2 mins  |
September 1-15, 2024
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
Nana Film

മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ

രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.

time-read
2 mins  |
September 1-15, 2024
സ്വഭാവനടനിൽ നിന്നും നടനിലേക്കുള്ള ദൂരം?
Nana Film

സ്വഭാവനടനിൽ നിന്നും നടനിലേക്കുള്ള ദൂരം?

സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര അവാർഡും ഒരേ ദിവസം വലിയ പ്രത്യേകതകളിൽ ഒന്ന്. പതിവു പോലെ തന്നെ ഇക്കുറിയും വിവാദങ്ങൾക്ക് കുറവാന്നുമുണ്ടായില്ല. ആ നടനെ പരിഗണിച്ചത് ശരിയായില്ല, ഈ നടനെ പരിഗണിച്ചത് മോശമായിപ്പോയി. മറ്റേ നടനെ പരിഗണിച്ചതിന് പിന്നിൽ രാഷ്ട്രീയമാണ് എന്നിങ്ങനെ നീളുന്നു ആക്ഷേപങ്ങൾ. കേട്ടതിലും പറഞ്ഞതിലുമൊക്കെ ചില ശരികൾ ഉണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ തെറ്റുപറ യാൻ സാധിക്കില്ല എന്ന വസ്തുത അംഗീകരിക്കു മ്പോഴും വിവാദങ്ങളെ തൽക്കാലം നമുക്ക് മാറ്റി നിർത്താം. അതേസമയം, അവാർഡുകളുടെ പരിഗണനാരീതിയിലെ പരിമിതികളെന്നോ പരാധീനതകളെന്നോ ഒക്കെ പറയാവുന്ന മറ്റുചില സംഗതികളിലേക്ക് ഒന്ന് കണ്ണോടിക്കാം.

time-read
1 min  |
September 1-15, 2024
വഴിമാറി സഞ്ചരിച്ച ചിന്തകൾ വസുബോസ്
Nana Film

വഴിമാറി സഞ്ചരിച്ച ചിന്തകൾ വസുബോസ്

ആടുജീവിതം, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, പ്രമലു, ആവേശം... തുടങ്ങിയ സിനിമകളൊക്കെ ഞാൻ കണ്ടു. അതെല്ലാം എനിക്കിഷ്ടമാകുകയും ചെയ്തു. അത്തരം സിനിമകളുടെ ഭാഗമാകണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ.

time-read
1 min  |
September 1-15, 2024
ഷെയ്ഡ് ഓഫ് ലൈഫ്
Nana Film

ഷെയ്ഡ് ഓഫ് ലൈഫ്

ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയ മാക്കി നടരാജൻ പട്ടാമ്പി , റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമാണ് ഷെയ്ഡ് ഓഫ് ലൈഫ്.

time-read
1 min  |
September 1-15, 2024
ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയ ട്രാഫിക്ക് പോലിസ്
Nana Film

ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയ ട്രാഫിക്ക് പോലിസ്

കോവിഡ് കാലം എനിക്കൊരു പോസിറ്റീവ് കാലം ആയി മാറി.

time-read
2 mins  |
September 1-15, 2024
അനോറയ്ക്ക് പിന്നാലെ ആത്രേയയുമായി ഇനിയ
Nana Film

അനോറയ്ക്ക് പിന്നാലെ ആത്രേയയുമായി ഇനിയ

വ്യത്യസ്ത നൃത്തശൈലികൾ അവതരിപ്പിക്കാനായുള്ള വലിയൊരു ടീം തന്നെ ആത്രേയയ്ക്ക് ഒപ്പമുണ്ട്.

time-read
1 min  |
September 1-15, 2024
എന്ന വിലൈ
Nana Film

എന്ന വിലൈ

\"തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രം മുഖേന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് നിമിഷ സജയൻ ഈ ചിത്രത്തിന് ശേഷം ഒരുപാട് മലയാള സിനിമകളിൽ അഭിനയിക്കുകയുണ്ടായി

time-read
1 min  |
September 1-15, 2024
ഓണപ്പാട്ടുകളുടെ ഓണവസന്തം ഇനിയുണ്ടാവില്ല - ശ്രീകുമാരൻ തമ്പി
Nana Film

ഓണപ്പാട്ടുകളുടെ ഓണവസന്തം ഇനിയുണ്ടാവില്ല - ശ്രീകുമാരൻ തമ്പി

ഓണപ്പാട്ടുകളുടെ മഹാരാജാവ് ആരാണെന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളൂ. അത് ശ്രീകുമാരൻ തമ്പിയാണ്.

time-read
2 mins  |
September 1-15, 2024
കിഷ്കിന്ധാകാണ്ഡം
Nana Film

കിഷ്കിന്ധാകാണ്ഡം

ഏറെ പുതുമയും കൗതുകവും നിറഞ്ഞ കക്ഷി അമ്മിണി പ്പിള്ള എന്ന ചിത്രത്തിനുശേഷം ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

time-read
1 min  |
September 1-15, 2024