![ഒടുവിൽ 1000 കോടി ക്ലബിൽ](https://cdn.magzter.com/1344923399/1718175282/articles/exHk5oFgo1718810681985/1718811062870.jpg)
തൊട്ടതെല്ലാം പൊന്നാക്കി മലയാള സിനിമാചരിത്രത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. 2024 ന്റെ ആരംഭം മുതൽ റിലീസ് ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റെടുത്താൽ 50 മുതൽ 200 കോടി വരെ കളക്ഷൻ നേടിയ സിനിമകൾ അനവധിയാണ്. ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം, ഗുരുവായൂരമ്പല നടയിൽ എന്നിവ ഉദാഹരണം. കഴിഞ്ഞ 5 മാസങ്ങൾ പിന്നിടുമ്പോൾ 1000 കോടി രൂപ യാണ് മലയാളസിനിമ ആഗോള ബോക്സോഫീസിൽ നിന്നും കളക്ട് ചെയ്തത്. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകൾ സമ്മാനിച്ച് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന്റെ നഷ്ടങ്ങളുടെ കണക്കാണ് 2024 ന്റെ പാതിയോടുകൂടി പലിശ സഹിതം വീട്ടിയിരിക്കുന്നത്. ഇതോടെ മലയാള സിനിമ സുവർണ്ണകാലഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് നിസ്സംശയം പറയാം. സിനിമ മികച്ചതാണെങ്കിൽ തിയേറ്ററുകളിലേയ്ക്ക് പ്രേക്ഷകരുടെ കുത്തൊഴുക്കായിരിക്കും എന്ന് അടിവരയിട്ട് തെളിയിക്കുന്ന വിജയങ്ങളാണ് നമ്മൾ പോയ മാസങ്ങളിൽ കണ്ടത്. 2024 ന്റെ പാതി ആയപ്പോഴേക്കും 1000 കോടിയാണ് മലയാളം ഫിലിം ഇൻഡസ്ട്രി കയ്യടക്കിയത്.
ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവർ ത്രില്ലർ ചിത്രം മഞ്ഞുമ്മൽ ബോയ്സ് 75 ദിവസത്തെ തീയേറ്റർ പ്രദർശനത്തിലൂടെ 240.94 കോടി നേടിയതോടെ ആദ്യ 200 കോടി ക്ലബ്ലിലെത്തിച്ച ചിത്രം എന്ന പദവി സ്വന്തമാക്കി. വെറും 21 ദിവസം കൊണ്ട് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ഗ്രോസറായി മാറിയ ചിത്രം എന്ന ലേബലും, മഞ്ഞുമ്മൽ ബോയ്സ് കരസ്ഥമാക്കി. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം 2024 ഫെബ്രുവരി 22 നാണ് തിയേറ്റർ റിലീസ് ചെയ്തത്. പറവ ഫിലിംസും ശ്രീഗോകുലം മൂവീസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യാ ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവ്വഹിച്ചത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും തുടർന്ന് അവർക്ക് അഭിമുഖീകരി ക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളു മാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനി യർ, ചന്തു സലിംകുമാർ, അഭിറാം രാധാ കൃഷ്ണൻ, ദീപക് പറമ്പോൾ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പി ച്ചത്.
This story is from the June 1-15, 2024 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 1-15, 2024 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![സിനിമാവ്യവസായത്തിന്റെ മുഖച്ഛായ മാറ്റിയ താരം](https://reseuro.magzter.com/100x125/articles/1219/1766498/ZLYMWd5P91721224536785/1721224876018.jpg)
സിനിമാവ്യവസായത്തിന്റെ മുഖച്ഛായ മാറ്റിയ താരം
ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും ഗംഭീരമായ സാങ്കേതികവിസ്മയമാണ് നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കിയിലൂടെ സിനിമാപ്രേമികൾ ആസ്വദിക്കുന്നത്.
![അയാൾ ഒരു പിതാവാണ്..മറക്കരുത്](https://reseuro.magzter.com/100x125/articles/1219/1766498/8yk6_i4g21721224296777/1721224513667.jpg)
അയാൾ ഒരു പിതാവാണ്..മറക്കരുത്
ദുരന്തങ്ങൾ വിറ്റ് കാശാക്കാൻ മത്സരിച്ചവർ ഓർക്കേണ്ടിയിരുന്ന ഒരു കാര്യമുണ്ട്. അയാൾ ഒരു പിതാവാണ്. അത് നിങ്ങൾ മറക്കാൻ പാടില്ലായിരുന്നു. ആ പിതാവിന്റെ സ്ഥാനത്ത് നാളെ നിങ്ങളാണ് നിൽക്കുന്നതെങ്കിൽ എന്താകും നിങ്ങളുടെ മനോഭാവം?
![രേഖ.. റാണി.. അംബിക..](https://reseuro.magzter.com/100x125/articles/1219/1766498/dvwx7Sjt41721223933513/1721224262204.jpg)
രേഖ.. റാണി.. അംബിക..
ശ്രീ മുത്തപ്പൻ... ഗോളം... മന്ദാകിനി...അല എസ് നയന ഹാപ്പിയാണ്
![വൈബും കോൺഫിഡൻസും](https://reseuro.magzter.com/100x125/articles/1219/1766498/H4LDtIN_v1721223705624/1721223921818.jpg)
വൈബും കോൺഫിഡൻസും
തന്റേതായ നർമ്മഭാവനകളുടെ സംവിധാനത്തിലെന്നപോലെ അഭിനയത്തിലും ശോഭിക്കുന്ന ബേസിലിനോടൊപ്പം...
![വിമർശനങ്ങളെ അവഗണിക്കുന്ന തമന്ന](https://reseuro.magzter.com/100x125/articles/1219/1766498/VXVPHUwdU1721200831008/1721223700439.jpg)
വിമർശനങ്ങളെ അവഗണിക്കുന്ന തമന്ന
തെന്നിന്ത്യൻ സിനിമയിലെ നായികമാരിലെ പളുങ്കുവിഗ്രഹമാണ് തമന്ന
![അടയാളമേ തെരിയലേ.....](https://reseuro.magzter.com/100x125/articles/1219/1766498/cPQekeW2r1721057231421/1721057716975.jpg)
അടയാളമേ തെരിയലേ.....
പ്രായത്തിൽ കവിഞ്ഞ വേഷങ്ങളെങ്കിലും ഏറെ ശ്രദ്ധേയമായി മാറുന്ന രമ്യസുരേഷ് 'നാന'യോടൊപ്പം
![മരണമാസ്](https://reseuro.magzter.com/100x125/articles/1219/1766498/nnTSnsd6Q1721057110990/1721057216505.jpg)
മരണമാസ്
പുതുമുഖം അനിഷ്മ അനിൽകുമാറാണ് നായിക.
![ഒരു സ്മാർട്ട് ഫോൺ പ്രണയം](https://reseuro.magzter.com/100x125/articles/1219/1766498/dm6jAy0Jx1721056909598/1721057020645.jpg)
ഒരു സ്മാർട്ട് ഫോൺ പ്രണയം
കേരളത്തിൽ കൊച്ചി, വാഗമൺ എന്നിവിടങ്ങളിൽ ആണ് ചിത്രീകരണം നടന്നത്.
![പഞ്ചായത്ത് ജെട്ടി നൽകിയ പുതു അനുഭവങ്ങൾ...](https://reseuro.magzter.com/100x125/articles/1219/1766498/RzZMD54Y61721056684677/1721056902530.jpg)
പഞ്ചായത്ത് ജെട്ടി നൽകിയ പുതു അനുഭവങ്ങൾ...
എറണാകുളത്തും വൈപ്പിൻകരയിലെ വിവിധ പ്രദേശങ്ങളിലുമായിരുന്നു \"പഞ്ചായത്ത് ജെട്ടി'യുടെ ചിത്രീകരണം നടന്നത്. ആ അനുഭവങ്ങളെക്കുറിച്ചാണ് കന്നി സംവി ധായകരായ മണികണ്ഠനും സലിം ഹസ്സനും ഇവിടെ വ്യക്തമാക്കുന്നത്.
![The New Crush!!!!](https://reseuro.magzter.com/100x125/articles/1219/1766498/l9nVc_msc1721041801125/1721056684364.jpg)
The New Crush!!!!
മലയാളത്തിലായാലും തമിഴിലായാലും സിനിമാ ആരാധകരായ യുവാക്കളുടെ ഇപ്പോഴത്തെ 'ക്രഷ് മമിതാ ബൈജുവാണ്. 'പ്രേമലു'വിന്റെ വിജയം മമതയുടെ യശസ്സ് അതിർത്തികൾക്കപ്പുറത്തേയ്ക്ക് ഉയർത്തിയിരിക്കയാണ്. ബാലയുടെ വണങ്കാൻ' എന്ന സിനിമയിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് മമിതയെയാണ്. എന്നാൽ സാങ്കേതികമായ ചില കാരണങ്ങളാൽ അതിൽ നിന്നും പിൻമാറേണ്ടി വന്നു. മലയാളത്തിൽ നിന്നും തമിഴിൽ ചേക്കറി വെന്നിക്കൊടി പാറിക്കുന്ന മലയാളി സുന്ദരിമാരുടെ നിരയിൽ മമിതയും അംഗമാവുകയാണ്. തമിഴിലെ ആദ്യചിത്രമായ 'റിബൽ ബോക്സോഫീസിൽ വലിയ കോളിളക്കമൊന്നും സൃഷ്ടിച്ചില്ലെങ്കിലും മമിതയോടുള്ള ‘ക്രേസ് അനുദിനം വർദ്ധിക്കയാണ്. തമിഴ് സിനിമാരംഗപ്രവേശത്തെക്കുറിച്ചും 'പ്രേമലു' നൽകിയ ഊർജ്ജത്തെ ക്കുറിച്ചും മമിത ബൈജു വാചാലയാവുന്നു.