കുഞ്ഞുങ്ങളുടെ പല്ലുകൾ സംരക്ഷിക്കാൻ
Mathrubhumi Arogyamasika|December 2022
 പാൽ കുടിക്കുന്ന പ്രായത്തിലുള്ള പല കുഞ്ഞുങ്ങളിലും ദന്താരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാൽ അവരുടെ പല്ലുകളെ സംരക്ഷിക്കാനാവും
ഡോ.നസിം വി.എസ്. അസിസ്റ്റന്റ് പ്രൊഫസർ ശിശുദന്താരോഗവിഭാഗം ഗവ ഡെന്റൽകാളേജ് മെഡിക്കൽകോളേജ് തിരുവനന്തപുരം
കുഞ്ഞുങ്ങളുടെ പല്ലുകൾ സംരക്ഷിക്കാൻ

ഡോക്ടർ, എന്റെ കുഞ്ഞിന്റെ പല്ല്, ജനിച്ചപ്പോൾ നല്ല വെളുത്തതായിരുന്നു. ഇപ്പോൾ അത് പൊടിഞ്ഞു പോയി. എന്താണെന്നറിയില്ല. പല്ലിന് ഒരു കുഴപ്പവും ഇല്ലായിരു ന്നു. കുട്ടികളുടെ ദന്താരോഗ്യ ഒ.പി.യിൽ പൊതുവേ കേൾക്കു ന്ന പരാതികളിലൊന്നാണിത്.

കുഞ്ഞ് ജനിക്കുമ്പോൾ പല്ലുകൾ ഉണ്ടാവുകയില്ല; ഉണ്ടെങ്കിൽ ത്തന്നെ അതിനെ നേറ്റൽ ടൂത്ത് (Natal Tooth) എന്നുപറയും. ജനിച്ച് ഒരു മാസത്തിനുള്ളിൽ മുളച്ചുവരുന്ന പല്ലിനെ നിയോ നേറ്റൽ ടൂത്ത് (Neo Natal Tooth) എന്നും വിശേഷിപ്പിക്കാറുണ്ട്. അങ്ങനെയുണ്ടായാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ആ പല്ല് നിലനിർത്തണോ എന്ന് തീരുമാനമെടുക്കണം. മിക്കപ്പോഴും അങ്ങനെയുള്ള പല്ലുകളെ എടുത്ത് മാറ്റേണ്ടിവരും.

പാൽപ്പല്ലുകളെ എങ്ങനെ സംരക്ഷിക്കാം എന്നത് പ്രധാനമാണ്. കുഞ്ഞ് ജനിച്ച് ഏകദേശം നാല് മുതൽ ആറ് മാസം കഴിയുമ്പോഴായിരിക്കും പാൽപ്പല്ല് താഴത്തെ മുൻനിരയിൽ മുളച്ചുവരുന്നത്. അതിൽ രണ്ടോ മൂന്നോ മാസങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ചിലപ്പോൾ ഉണ്ടാകാറുണ്ട്. കുഞ്ഞിന്റെ ആദ്യകാല ആഹാരം മുലപ്പാൽ തന്നെയാണ്. ആറുമാസം ആകുമ്പോൾ കുറുക്ക്, പഴവർഗങ്ങളുടെ കുഴമ്പ് തുടങ്ങിയവ കൊടുത്തുതുടങ്ങാം.

പാൽ കുടിച്ച് ഉറങ്ങിയാൽ

കുഞ്ഞുങ്ങളിലെ ദന്ത രോഗങ്ങളിൽ കൂടുതലായും കാണുന്നത് ദന്തക്ഷയം അഥവാ പല്ലിലെ പോടുകൾ അല്ലെങ്കിൽ ഡെന്റൽ കേരീസ് (Dental Caries) ആണ്. ഇതിനുള്ള പ്രധാന കാരണം ഒരു വയസ്സിനുശേഷം കുഞ്ഞുങ്ങൾക്ക് ഉറങ്ങാനായി ആഹാരം നൽകുന്നതാണ്. ആഹാരം എന്ന് പറയുന്നത് മുലപ്പാൽ അല്ലെങ്കിൽ കുപ്പി പാൽ ആകാം, മറ്റ് ആഹാര പദാർഥങ്ങൾ ആകാം.

ഒരു വയസ്സുവരെ ഏത് സമയത്തും പാലുകൊടുക്കാം. എന്നാൽ കുട്ടിക്ക് ഒരു വയസ്സ് ആയതിന് ശേഷം ഉറങ്ങാൻ വേണ്ടി പാൽ കൊടുക്കാൻ പാടില്ല. രാത്രി കൊടുക്കുന്ന പാൽ ആകട്ടെ, മറ്റ് ആഹാരമാകട്ടെ ആ ഭക്ഷണത്തിന്റെ അംശം ഏറ്റവും കൂടുതൽ മേൽനിരയി ലെ മുൻ പല്ലുകളുടെ മോണയുമായി ബന്ധപ്പെട്ട ഭാഗത്ത് പറ്റിക്കിടക്കും.

This story is from the December 2022 edition of Mathrubhumi Arogyamasika.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 2022 edition of Mathrubhumi Arogyamasika.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MATHRUBHUMI AROGYAMASIKAView All
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 mins  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 mins  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 mins  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 mins  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 mins  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 mins  |
May 2023