
എല്ലാ സൗകര്യങ്ങളോടും കൂടിയ ലക്ഷ്വറി അപാർട്മെന്റ്, അതും നഗരപ്രാന്തത്തിൽ തന്നെ ബിൽഡർ പരസ്യങ്ങളിലൂടെ പ്രശസ്തരായതുകൊണ്ട് കൂടുതൽ ആലോചിക്കാതെ അഡ്വാൻസ് കൊടുത്തു. താമസം തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾ ബാത്റൂമിന്റെ ഭിത്തികളിൽ ചെറിയ നനവ് തുടങ്ങി, മുകളിലെ നിലയിലെ ബാത്റൂമിൽ നിന്നുള്ള ചോർച്ചയാണ്. പിന്നീടങ്ങോട്ട് പ്രശ്നങ്ങളോടു പ്രശ്നങ്ങൾ... പ്ലമിങ്, ഇലക്ട്രിക്കൽ മുഴുവൻ പ്രശ്നങ്ങളായിരുന്നു. നിലവാരം കുറഞ്ഞതായിരുന്നു.
ടെക്‌നോ പാർക്കിൽ ജോലി ചെയ്യുന്ന ഈ വീട്ടുകാർ അപാർട്മെന്റ് വാങ്ങുക എന്നു കേൾക്കുമ്പോഴേ ഭയക്കാൻ ഇത്രയുമൊക്കെ പോരേ? സ്ഥലം വാങ്ങി വീടുപണിയുന്നതിനേക്കാൾ എളുപ്പമാണ് അപാർട്മെന്റോ വില്ലയോ വാങ്ങുക എന്നത്. എന്നാൽ സ്വന്തമായി വീടുവയ്ക്കുന്നതിനേക്കാൾ റിസ്ക് ഫാക്ടർ കൂടുതലാണ് ഒരു ബിൽഡർ പണിതതോ പണി തുടങ്ങാനിരിക്കുന്നതോ ആയ കെട്ടിടം വാങ്ങുമ്പോൾ. അപാർട്മെന്റ് അല്ലെങ്കിൽ വില്ല വാങ്ങാൻ ഉദ്ദേശ്യമുണ്ടെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ആദ്യ പരിഗണന ബജറ്റിന്
ഫ്ലാറ്റ് അല്ലെങ്കിൽ വില്ലയിൽ എത്ര പണം മുടക്കാം എന്നതിനാകണം ആദ്യ പരിഗണന. മാസവരുമാനം, ജീവിതച്ചെലവുകൾ, ലോണുകളോ മറ്റ് സാമ്പത്തിക ബാധ്യതകളോ ഉണ്ടെങ്കിൽ അത്. ഇതെല്ലാം കുട്ടിയും കിഴിച്ചും മാസം എത തുക ലോൺ അടയ്ക്കാൻ മാറ്റിവയ്ക്കാം എന്ന് ചിന്തിക്കണം. സന്തോഷകരമായ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത വിധത്തിൽ വേണം പു തിയൊരു സാമ്പത്തിക ബാധ്യത കൈകാര്യം ചെയ്യാൻ.
ലൊക്കേഷൻ പ്രധാനം
ഫ്ലാറ്റ് അല്ലെങ്കിൽ വില്ല സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ വളരെ പ്രധാനമാണ്. സ്ഥലത്തിന്റെ വില, സഹവാസയോഗ്യമായ ചുറ്റുപാട്, നിക്ഷേപസാധ്യത ഇതെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. ഓഫിസ്, സ്കൂൾ, ആശുപത്രി തുടങ്ങിയ അവശ്യസംവിധാനങ്ങളിലേക്കുള്ള ദൂരം വളരെ പ്രധാനമാണ്. ഇത്തരം എല്ലാ സൗകര്യങ്ങളോടും ചേർന്ന സ്ഥലം തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും വില കൂടും. സുരക്ഷിതത്വം, അയൽപക്കം, മാർക്കറ്റ് ട്രെൻഡ് എന്നിവ തീർച്ചയായും കണക്കിലെടുക്കണം.
ബിൽഡർ വിശ്വസ്തനാകണം
ഫ്ലാറ്റ് അല്ലെങ്കിൽ വില്ല വാങ്ങും മുൻപ് സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച രേഖകൾ, ബിൽഡിങ് പെർമിറ്റ്, പട്ടയം (title deeds) തുടങ്ങിയവ ഒരു നിയമവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കേണ്ടതുണ്ട്.
هذه القصة مأخوذة من طبعة July 2023 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 2023 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

കണ്ണിനാനന്ദം കോയ് പോണ്ട്
പൂന്തോട്ട സൗന്ദര്യവും അലങ്കാരമത്സ്യങ്ങളും ഒരുമിച്ച് ചേരുന്ന കോയ് പോണ്ട് പുതിയ തരംഗമാണ്

ചില്ലുകൊട്ടാരം ആർക്കിടെക്ട് തോമസ് ഏബ്രഹാം
കിടപ്പുമുറിക്ക് അടക്കം ഗ്ലാസ് ഭിത്തികളുള്ള ബെംഗളൂരുവിലെ \"ക്രിസ്റ്റൽ ഹാൾ എന്ന വീടിന്റെ വിശേഷങ്ങൾ...

പ്രശാന്തസുന്ദരം ഈ അകത്തളം
ആർഭാടമല്ല, ലാളിത്വവും വിശാലമായ ഇടങ്ങളുമാണ് അഭിനേത്രി മഞ്ജു പിള്ളയുടെ ഫ്ലാറ്റിന്റെ ആകർഷണം

ഗ്രീൻ ബിൽഡിങ്ങുകൾ സംരക്ഷണത്തിലേക്കുള്ള വഴി പരിസ്ഥിതി
ഒന്നു മനസ്സു വച്ചാൽ നാം പണിയുന്ന വീടുകളും കെട്ടിടങ്ങളും ഗ്രീൻ ബിൽഡിങ് ആക്കി മാറ്റാവുന്നതേയുള്ളൂ

ഭിത്തിക്ക് പച്ചത്തിളക്കം
മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി എ. പി. ഷംസുദ്ദീന്റെ വീട്ടിലെ കോർട്യാർഡിന്റെ അഴകാണ് ഈ വെർട്ടിക്കൽ ഗാർഡൻ

675 sq.ft വീട്
വെല്ലുവിളി നിറഞ്ഞ നീളൻ 6.82 സെന്റിൽ 14 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീട്

പ്ലാറ്റിനം വീട് നിസ്സാരക്കാരനല്ല
IGBC യുടെ 2024 ലെ പ്ലാറ്റിനം അവാർഡ് ലഭിച്ചത് കേരളത്തിലെ ഒരേ ഒരു വീടിനാണ്

തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ

വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു

വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്