പരിസ്ഥിതിക്കു പരിക്കേൽപ്പിക്കാത്ത, സുസ്ഥിരമായ ഭാവി കൂടി പരിഗണിക്കുന്ന വ്യത്യസ്തമായ നിർമിതികൾ ഒറ്റപ്പെട്ട ബദലുകൾ ആയി മാത്രം കണ്ട് ആഘോഷിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യുന്ന കാലം ഏതാണ്ട് അവസാനിക്കാറായി. സുസ്ഥിരമായ നിർമാണ സംസ്കാരം ഇന്ന് ഒരു അനിവാര്യതയായി മാറിയിരിക്കുകയാണ്. അതല്ലാതെ നമുക്ക് മറ്റൊരു മാർഗ വുമില്ല. ചെലവ് താങ്ങാനാവും എന്നതുകൊണ്ട് മാത്രം പ്രകൃതിവിഭവങ്ങൾ അനിയന്ത്രിതമായി ഉപയോഗിച്ച് തീർക്കാൻ നമുക്ക് അവകാശമില്ല. അതുപോലെത്തന്നെ ചെലവ് കുറയ്ക്കുന്നു എന്നത് കൊണ്ട് മാത്രം കണ്ണടച്ച് ചില നിർമാണ രീതികൾ സ്വീകരിക്കാനും വയ്യ. അതിന പുറത്തേക്ക് ഇതെല്ലാം പ്രകൃതിയെ എങ്ങനെ ബാധിക്കും എന്ന അന്വേഷണം കൂടി ഉണ്ടാവേണ്ടതുണ്ട്.
143 കോടിയോളം മനുഷ്യർ താമസിക്കുന്ന ഇന്ത്യ ഇന്ന് ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിൽ തന്നെ ഒന്നാമതെത്തിയിരിക്കുന്നു. ഇത് നിർമാണ സാമഗ്രികളുടെയും ഊർജത്തിന്റെയും കാര്യത്തിലുള്ള നമ്മുടെ ആലോചനകളെ കൂടുതൽ ഗൗരവമുള്ളതാക്കുന്നുണ്ട്. പുനർനിർമിക്കാനാവാത്ത വിഭവങ്ങൾ കുറയുന്നതും കൂടി വരു ന്ന കാർബൺ പുറന്തള്ളലും കാലാവസ്ഥയ്ക്ക് അനുയോജ്യമായ കെട്ടിടങ്ങൾ നിർമിക്കേണ്ടതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ട്. മൊത്തം ഊർജ ഉപയോഗത്തിന്റെയും അനുബന്ധ ഹരിതഗൃഹ വാതകത്തിന്റെയും മൂന്നിലൊന്നിനേക്കാളുമധികം ഭാഗത്തിന് ഉത്തരവാദികൾ, നാം നിയന്ത്രണമില്ലാതെ നിർമിച്ചു കൂട്ടുന്ന കെട്ടിടങ്ങളാണ് എന്നതാണ് വസ്തുത.
ഗ്ലോബൽ കാർബൺ പ്രോജക്ടിന്റെ പഠനമനുസരിച്ച് 2017 ലെ ആഗോള ബഹിർഗമനത്തി ന്റെ ഏഴ് ശതമാനത്തിലധികം വരുന്ന കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ നാലാമതാണ് ഇന്ത്യ. 2070 ആകുമ്പോഴേക്കും നമ്മുടെ രാജ്യം നെറ്റ് സീറോ ആവും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്ലാസ്ഗോയിൽ നടന്ന COP26 ഉച്ചകോടിയിൽ പ്രതിജ്ഞ ചെയ്തിരിക്കുകയാണ്.
നെറ്റ് സീറോ
“നെറ്റ് സീറോ' എന്ന പദം മനുഷ്യന്റെ പ്രവർത്തനം മൂലം ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് മുഴുവനായും ഇല്ലാതാക്കുക എന്നതാണ് പ്രാഥമികമായി അർഥമാക്കുന്നത്. അങ്ങനെ പുറന്തള്ളൽ കുറയ്ക്കുന്നതോടൊപ്പം, അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിനുള്ള രീതികൾ നടപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
This story is from the December 2023 edition of Vanitha Veedu.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2023 edition of Vanitha Veedu.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി