പുതിയ വീടുകളുടെ ഡിസൈനിൽ ഗ്ലാസിന് പ്രധാനപ്പെട്ട റോൾ കിട്ടാറുണ്ട്. ജനൽ മുതൽ കബോർഡുകളുടെ വാതിലിനു പോലും ഗ്ലാസ് ഉപയോഗിക്കുന്നതാണ് പുതിയ ട്രെൻഡ്. എക്സ്റ്റീരിയർ ഭിത്തികളുടെ ഭാഗമായി ഗ്ലാസ് ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഗ്ലാസ് കൊണ്ടുള്ള മേൽക്കൂര വെയിലേറ്റാൽ പൊട്ടുമോ? ഗ്ലാസ് നമ്മുടെ കാലാവസ്ഥയ്ക്കു യോജിക്കുമോ? തുടങ്ങിയ ഒട്ടേറെ സംശയങ്ങൾ വീടുവയ്ക്കുന്നവർക്ക് ഉണ്ടാകാറുണ്ട്. ഗ്ലാസ് പൊട്ടിയുണ്ടാകുന്ന അപകടങ്ങൾ പത്രത്തിലും സമൂഹമാധ്യമങ്ങളിലും കാണുമ്പോഴുള്ള ആശങ്കകൾ വേറെ, അത്തരം സംശയങ്ങൾക്കുള്ള മറുപടികളാണ് വരും പേജുകളിൽ
താരത്തിളക്കം
മോഡേൺ, മിനിമലിസ്റ്റിക്, കന്റെംപ്രറി ശൈലി വീടുകളിലെല്ലാം ഗ്ലാസ് ധാരാളം ഉപയോഗിക്കുന്നു. കാണാനുള്ള ഭംഗി മാത്രമല്ല; പുതിയ കാലത്തിന്റെ, ജീവിതരീതിയുടെ പ്രത്യേകതകൾ കൂടി ഗ്ലാസിന്റെ ഉപയോഗത്തിനു പിന്നിലുണ്ട്. ഗ്രാമത്തിലും നഗരത്തിലും ഗ്ലാസ് ഉപയോഗിക്കുന്നതിനു കാരണം വ്യത്യസ്തമാണെന്ന് ആർക്കിടെക്ടുമാർ പറയുന്നു. തിരക്കേറിയ നഗരങ്ങളിൽ ചെറിയ പ്ലോട്ടിലായിരിക്കും വീടുകൾ നിർമിക്കേണ്ടിവരിക. ചെറിയ ലാൻഡ്സ്കേപ്പിലെ പച്ചപ്പ് ഗ്ലാസിലൂടെ കാണാൻ സാധിക്കുകയാണെങ്കിൽ അത് ആശ്വാസമല്ലേ? നഗരത്തിൽ സ്വന്തം മുറ്റത്തിനപ്പുറമുള്ള ഒഴിഞ്ഞ പറമ്പ് പോലും വിശാലത തോന്നിക്കാൻ സഹായിക്കും. എന്നാൽ പുറം കാഴ്ചകൾ എന്താണെന്ന് അറിഞ്ഞുവേണം ഗ്ലാസ് കൊടുക്കാൻ. വെറും കോൺക്രീറ്റ് കെട്ടിടങ്ങളോ അനാകർഷകമായ കാഴ്ചകളോ ഉള്ളയിടത്ത് ഗ്ലാസ് വേണ്ട. ഗ്രാമങ്ങളിൽ അല്ലെങ്കിൽ വലിയ പ്ലോട്ടുകളിൽ കാഴ്ചകൾക്കുള്ള പ്രാധാന്യം പോലെത്തന്നെ ലക്ഷ്വറി ഫീൽ കൊടുക്കാനും ഗ്ലാസ് ഉപയോഗിക്കാറുണ്ട്.
സുരക്ഷിതമാണോ?
നോക്കിയും കണ്ടും സ്ഥാപിച്ചില്ലെങ്കിൽ ഗ്ലാസ് പാരയാകാം
ഗ്ലാസ് സുരക്ഷിതമാണ് എന്നാൽ സംരക്ഷണത്തിന് പര്യാപ്തമല്ല എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ടഫൻഡ് ഗ്ലാസ് അല്ലെങ്കിൽ ടെംപേർഡ് ഗ്ലാസ്, ലാമിനേറ്റഡ് ഗ്ലാസ് എന്നിങ്ങനെ തീവ്രമായ കാലാവസ്ഥയെയും പ്രഹരങ്ങളെയും അതിജീവിക്കുന്ന ഉൽപന്നങ്ങളാണ് വീടുകളിലും വാണിജ്യസ്ഥാപനങ്ങളിലുമൊക്കെ കൂടുതലായി ഉപയോഗിക്കുന്നത്. ഉയർന്ന താപത്തിലേക്ക് ചൂടാക്കി പെട്ടെന്നു തന്നെ തണുപ്പിച്ചെടുക്കുന്ന പ്രക്രിയയിലൂടെയാണ് ടഫൻഡ് ഗ്ലാസ് നിർമിക്കുന്നത്.
This story is from the April 2024 edition of Vanitha Veedu.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 2024 edition of Vanitha Veedu.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി