അടുക്കള പുതുമകളും പുതുക്കലും
Vanitha Veedu|August 2024
അടുക്കള പുതിയതായി പണിയാനും പുതുക്കാനും ആഗ്രഹിക്കുന്നവർക്ക് പുതുപുത്തൻ ട്രെൻഡുകൾ ഇതാ...
തയാറാക്കിയത് സുനിത നായർ, ശ്രീദേവി വിവരങ്ങൾക്കു കടപ്പാട് റോസ് തമ്പി, ആർക്കിടെക്ട്, കൊച്ചി നാസിയ ഹാനി, ആർക്കിടെക്ട്, കോഴിക്കോട്
അടുക്കള പുതുമകളും പുതുക്കലും

പുതിയ ട്രെൻഡുകൾ പെട്ടെന്നു മാറി മാറി വരുന്ന ഇടമാണ് അടുക്കള. ഒരു വീടിന്റെ മുഴുവൻ ആരോഗ്യവും കാത്തു സൂക്ഷിക്കേണ്ട ചുമതല അടുക്കളായതിനാൽ വൃത്തിയായും ഭംഗിയായും ഒരുക്കേണ്ട ഇടം കൂടിയാണ് ഇത്. ഭംഗിയും ഉപയോഗക്ഷമതയും ഒരുമിച്ചു കൊണ്ടു പോകുകയാണ് വേണ്ടത്. നമ്മുടെ ജീവിത ശൈലിക്കും പാചക രീതിക്കും ഇണങ്ങുന്ന ട്രെൻഡ് സ്വീകരിക്കാം.

ഐലൻഡിനോടു പ്രിയം

ഐലൻഡ് കിച്ചണോടുള്ള പ്രിയം ഇപ്പോൾ കൂടിയിട്ടുണ്ട്. സ്ഥലസൗകര്യമുള്ളവർക്ക് ഐലൻഡ് കിച്ചൺ നൽകാം. അടുപ്പ് ഐലൻഡിൽ നൽകണമെന്നുമില്ല. പാ ചകത്തിനുള്ള ഒരുക്കങ്ങൾക്കുള്ള ഇടമായി ഐലൻഡ് കൗണ്ടർ നൽകുന്നവരുമുണ്ട്. ഒന്നിൽക്കൂടുതൽ ആളു കളുള്ളപ്പോൾ എല്ലാവർക്കും ഒരുമിച്ച് വർത്തമാനമൊക്കെ പറഞ്ഞ് പാചകം ചെയ്യാനുള്ള സൗകര്യം ലഭിക്കുന്നുവെന്നത് ഇതിന്റെ മേന്മയാണ്. പാചകവ്ലോഗ് ചെയ്യുന്നവർക്കും ഐലൻഡ് കിച്ചൺ സൗകര്യപ്രദമാണ്.

നിറങ്ങളുടെ കാര്യത്തിൽ ഇളം നിറം, കടും നിറം എന്നൊന്നില്ല. വീട്ടുകാർക്ക് ഏതാണോ ഇഷ്ടം അതു നൽകുക എന്നതാണ് നയം. കടും നിറമാണെങ്കിലും ഇളം നിറമാണെങ്കിലും അധികം കാണാത്ത പുതിയ നിറക്കൂട്ടുകൾ പരീക്ഷിക്കുന്നതിലാണ് താൽപര്യം. സിമന്റ് ഫിനിഷ്, ഇൻഡസ്ട്രിയൽ സ്റ്റീൽ ഫിനിഷ്, സൂപ്പർ മാറ്റ് ഫിനിഷ് തുടങ്ങിയവയാണ് കാബിനറ്റ് ഫിനിഷുകളിലെ പുതു തരംഗം. അക്രിലിക്കിനു പകരം ഇക്കോഫ്രണ്ട്ലി ആയ പോളിലാക് ഫിനിഷ് അവതരിച്ചിട്ടുണ്ട്. മൈക്ക അക്രിലിക്, ലാഡ്, വെനീർ, പിയു ഫിനിഷ് എന്നിവയാണ് പൊതുവെ കണ്ടു വരുന്ന ഫിനിഷുകൾ. വെനീറിലും മൈക്കയിലും ഒട്ടേറെ വൈവിധ്യങ്ങൾ ലഭ്യമാണ്.

ഇക്കോഫ്രണ്ട്ലി, സ്റ്റീൽ ഷട്ടറുകൾ

കാബിനറ്റ് ഷട്ടറുകളിൽ ഇക്കോ ഫ്രണ്ട്ലി മെറ്റീരിയലുകളോട് താൽപര്യം കൂടിയിട്ടുണ്ട്. ഗ്രീൻ സർട്ടിഫിക്കറ്റ് ഉള്ള എംഡിഎഫ്, എൻജിനീയേഡ് വുഡ് എന്നിവ ട്രെൻഡ് ആണ്. സ്റ്റീൽ കാബിനറ്റിനോടും ആഭിമുഖ്യം കൂടി വരുന്നു. പ്രളയത്തെ അതിജീവിക്കാനുള്ള കഴിവാണ് സ്റ്റീലിന്റെ താരമൂല്യം പെട്ടെന്ന് ഉയർത്തിയത്. പരിപാലിക്കാൻ എളുപ്പമാണ്, ആജീവനാന്തകാലം ഈടു നിൽക്കും, ആവശ്യമെ ങ്കിൽ മറ്റൊരിടത്തേക്ക് മാറ്റി പിടിപ്പിക്കുകയും ചെയ്യാം. സ്റ്റീൽ കാബിനറ്റുകളുടെ ഷട്ടറിൽ ടൈൽ ഒട്ടിക്കുന്നതും പുതുമയാണ്. കാഴ്ചയിൽ സ്റ്റീലാണെന്ന് അറിയുകയേയില്ല. സ്റ്റീൽ വളച്ചെടുത്ത് കാബിനറ്റ് നിർമിക്കുന്നതിനാൽ "സീംലെസ് (അരികുകളില്ലാത്ത) ലുക്ക് ആണ്. അതുകൊണ്ട് അരികുകളിൽ അഴുക്ക് ഇരിക്കില്ല.

This story is from the August 2024 edition of Vanitha Veedu.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the August 2024 edition of Vanitha Veedu.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHA VEEDUView All
കളറാക്കാൻ ഫിറ്റോണിയ
Vanitha Veedu

കളറാക്കാൻ ഫിറ്റോണിയ

വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.

time-read
1 min  |
October 2024
Small Bathroom 40 Tips
Vanitha Veedu

Small Bathroom 40 Tips

ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

time-read
3 mins  |
October 2024
ചൂടുവെള്ളം സൂര്യനിൽ നിന്ന്
Vanitha Veedu

ചൂടുവെള്ളം സൂര്യനിൽ നിന്ന്

ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.

time-read
2 mins  |
October 2024
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
Vanitha Veedu

കിടക്ക ഒരുക്കേണ്ടതെങ്ങനെ?

ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.

time-read
1 min  |
October 2024
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
Vanitha Veedu

ചെറിയ ഫ്ലാറ്റിനെ വലുതാക്കാം

ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം

time-read
1 min  |
October 2024
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
Vanitha Veedu

വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!

അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ

time-read
2 mins  |
October 2024
ബജറ്റിലൊതുങ്ങി പുതുക്കാം
Vanitha Veedu

ബജറ്റിലൊതുങ്ങി പുതുക്കാം

150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.

time-read
1 min  |
October 2024
പൊളിക്കേണ്ട; പുതുക്കാം
Vanitha Veedu

പൊളിക്കേണ്ട; പുതുക്കാം

വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ

time-read
1 min  |
October 2024
MySweet "Home
Vanitha Veedu

MySweet "Home

കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു

time-read
2 mins  |
October 2024
മടങ്ങിവന്ന മേട
Vanitha Veedu

മടങ്ങിവന്ന മേട

ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി

time-read
3 mins  |
September 2024