കേരളത്തിനകത്തും പുറത്തുമുള്ള ജനങ്ങൾക്ക് കരുതലൊരുക്കിയ ജനനായകൻ വിടവാങ്ങിയിട്ട് മാസങ്ങളേ ആയുള്ളൂ. ജനമനസ്സിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾക്ക് ഒരിക്കലും ക്ലാവുപിടിക്കില്ല. എപ്പോഴും ആൾക്കൂട്ടത്തിനിടയിലായിരിക്കാനാണ് ആ ജനനേതാവ് ഇഷ്ടപ്പെട്ടത്. ഏകാന്തതയെ അത്യധികം ഭയപ്പെട്ടു. ജനങ്ങളോട് ഇത്രയധികം കരുതലുള്ള ഒരു നേതാവിന് കുടുംബ ത്തോടുള്ള സ്നേഹത്തിന്റെ കാര്യം പറയേണ്ടതുണ്ടോ എന്നാണ് അദ്ദേഹത്തിന്റെ മൂത്ത മകൾ മറിയ ചോദിക്കുന്നത്. അപ്പയോടൊപ്പമുള്ള ക്രിസ്മസ് കാലം ഓർക്കുകയാണ് മറിയ...
പാപ്പയുടെ ക്രിസ്മസ് സമ്മാനം
പരീക്ഷ കഴിഞ്ഞ് സ്കൂൾ അടക്കുന്നതും പാപ്പ തരുന്ന ക്രിസ്മസ് സമ്മാനവുമായിരുന്നു കുട്ടിക്കാലത്തെ ക്രിസ്മസിന്റെ വലിയ സന്തോഷം. പള്ളിയിൽ ക്രിസ്മസ് പരിപാടികളു ണ്ടാവും. എന്തു തിരക്കുണ്ടങ്കിലും ക്രിസ്മസ് ദിവസം വീട്ടിൽ ബ്രേക്ഫാസ്റ്റിന് അപ്പ ഉറപ്പായും ഉണ്ടാകും. അതു കഴിഞ്ഞ് അദ്ദേഹം പുതുപ്പള്ളി ക്ക് പോകും. ചെറുപ്പത്തിൽ ഞങ്ങളും കൂടെ പോകുമായിരുന്നു. അക്കാലത്ത് ക്രിസ്മസ് പാപ്പ സമ്മാനം തന്നെന്ന് പറഞ്ഞ് അപ്പനും അമ്മയും ഞങ്ങളെ പറ്റിക്കുമായിരുന്നു. ഒരു പ്രായംവരെ അത് പാപ്പ തന്ന സമ്മാനം തന്നെയാണെന്നായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്. ക്രിസ്മസ് ദിവസം ഞങ്ങൾ ക്ക് മൂന്നുപേർക്കും വീട്ടിനക ത്ത് എവിടെയെങ്കിലും എന്തെ ങ്കിലുമൊരു സമ്മാനം ണ്ടാകും. അത് വെച്ചിട്ടു കൈയിൽ കി ട്ടുമ്പോഴുള്ള സന്തോഷമുണ്ട ല്ലോ... പിന്നീട് ഞങ്ങൾ മുതിർ ന്നപ്പോൾ മക്കൾക്കായി ഇതേ രീതിയിൽ ക്രിസ്മസ് ദിനത്തിൽ സമ്മാനം കരുതിവെക്കും.
നഷ്ടമായത് കരുതലിന്റെ കൈത്താങ്ങ്
എപ്പോഴും തിരക്കായിരുന്നു അപ്പക്ക്. ഞങ്ങൾക്കൊപ്പം ഒരു പാട് സമയമൊന്നും ചെലവഴിക്കാൻ സാധിക്കില്ല. സ്കൂളിൽ കൊണ്ടുവിടുകയോ പി.ടി.എ മീറ്റിങ്ങിന് വരുകയോ ഒന്നുമില്ലായിരുന്നു. എന്നാൽ, എല്ലാറ്റിനും ഒരു കരുതലുണ്ടായിരുന്നു. അപ്പയെ മിസ് ചെയ്തതായി എനിക്കോർമയില്ല. ആ കരുതലാണിപ്പോൾ നഷ്ടമായിരിക്കുന്നത്.
This story is from the December 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...