വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ മധ്യകാലത്തെ പ്രധാന പട്ടണമായിരുന്നു. സിയന. 13-ാം നൂറ്റാണ്ടിലെ ഇറ്റലിയിൽ പണമിടപാട് കേന്ദ്രം, സൈനികതാവളം, കച്ചവട കേന്ദ്രം എന്നീ നിലകളിൽ വളരെ പ്രാധാന്യമുള്ള പ്രദേശം. അക്കാലത്ത് അമ്പതിനായിരതോളം പേർ ജീവിച്ചിരുന്ന ഇവിടം പാരിസിനേക്കാൾ പ്രാധാന്യമുള്ളതായാണ് ചരിത്ര രേഖകളിൽ കാണപ്പെടുന്നത്.
അന്ന് അയൽരാജ്യമായിരുന്ന ഫ്ലോറൻസിന്റെ തുടരെയുള്ള ആക്രമണങ്ങളും പ്ലേഗും സിയനയെ തകർത്തുകളഞ്ഞു. എന്നാൽ, നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അന്നത്തെ വീഴ്ചയിൽ നിന്ന് ഈ നാട് ഉയിർത്തെഴു മാറ്റിട്ടില്ല. ഒരുപക്ഷേ ഇതായിരിക്കാം നശീകരണത്തിനും പുനരുദ്ധാരണത്തിനും ഇടനൽകാതെ മധ്യകാലത്തെ മിക്ക പ്രധാന മന്ദിരങ്ങളും അതുപോലെതന്നെ നിലനിൽക്കാൻ കാരണം.
വടക്കൻ ഇറ്റലി സന്ദർശിക്കുന്നതിനിടെ ഫ്ലോറൻസിൽ നിന്നുള്ള ഒന്നര മണിക്കൂർ ട്രെയിൻ യാത്രയാണ് ഞങ്ങളെ സിയനയിൽ എത്തിച്ചത്.
"കളറുള്ള പട്ടണം
സിയന എന്നത് മധ്യകാലത്ത് ചിത്രകാരന്മാർ സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു നിറത്തിന്റെ പേരാണ്. അയൺ ഓക്സൈഡും മാംഗനീസ് ഓക്സൈഡും അടങ്ങിയ നിറക്കൂട്ട്. സ്വാഭാവിക അവസ്ഥയിൽ ഇത് മഞ്ഞകലർന്ന തവിട്ടുനിറമാണ്. ഇതിനെ റോസിയന' എന്നും ഇത് ചൂടാക്കു മ്പോൾ കിട്ടുന്ന ചുവപ്പ് കലർന്ന തവിട്ടുനിറത്തെ ബേൺട് സിയന' എന്നും വിളിക്കുന്നു. ഇത് കൂടുതൽ വ്യാപകമായി ഉൽപാദിപ്പിക്കപ്പെട്ട നാട്ടുരാജ്യമായതിനാൽ ഇവിടം സിയന എന്നറിയപ്പെട്ടു.
നവോത്ഥാനകാലം മുതൽ, കലാകാരന്മാർ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന നിറങ്ങളിൽ ഒന്നാണിത്. ജോർജിയോ വസാരി, കരെവാജിയോ, റെംബ്രാൻഡ് എന്നിവരുടെ ചിത്രങ്ങളിൽ ഈ നിറം ധാരാളമായി ഉപയോഗിച്ചതായി കാണാം.
പാലിയോ ഡി സിയനയിലെ കുതിരയോട്ട മത്സരം
പിയാസ ഡെൽകാമ്പോയിലാണ് മധ്യകാലം മുതൽ തു ടർന്നുവരുന്ന കുതിരയോ ട്ട മത്സരമായ പാലിയോ ഡി സിയന (Palio di Siena) വർഷത്തിൽ രണ്ടു പ്രാവശ്യം നടക്കു ന്നത് (ജൂലൈ രണ്ടിനും ആഗസ്റ്റ് 16നും). സിയനയുടെ ചുറ്റുമുള്ള 17 ചെറുപട്ടണങ്ങളുടെ പങ്കാളിത്തത്തോടെയാണ് കുതിരപ്പന്തയം നടക്കുന്നത്. മത്സരത്തലേന്ന് പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും സംഘാടകരും ചേർന്ന് വലിയൊരു ഡിന്നർ ഈ ചത്വരത്തിൽ നടത്തും. അതുമായി ബന്ധപ്പെട്ട് ധാരാളം ആഘോഷപരിപാടികളും സംഘടിപ്പിക്കും. രാത്രി ഏറെ വൈകിയും ആഘോഷം നീളും.
This story is from the April 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...