കാലം കഴിയുന്തോറും വീട് പഴകുകയാണ്, സൗകര്യങ്ങൾ കുറയുകയാണ്. അംഗസംഖ്യ വർധിക്കുമ്പോൾ വീട്ടിലെ അസൗകര്യങ്ങളും വർധിക്കും. സൗന്ദര്യ സങ്കല്പങ്ങളും ട്രെൻഡുകളും മാറിവരുന്നതിനാൽ വീട് നവീകരണത്തിന്റെ പ്രസക്തി വർധിക്കുന്നു. ഏത് രീതിയിലുള്ള പൊളിച്ചുപണിയായാലും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവയിലേക്ക്...
പ്ലാനിങ്
എന്തുകൊണ്ട് വീട് നവീകരണം എന്ന കാര്യം കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് കൂടിയാലോചിക്കണം. ആ ചർച്ചയിലൂടെ കൃത്യമായ പ്ലാനിങ്ങിലെത്തണം. പണം, സമയം, ഡിസൈൻ തുടങ്ങി എല്ലാ കാര്യവും ആസൂത്രണം ചെയ്യണം. പുതിയ വീട് പണിയുന്നതിനേക്കാൾ ശ്രദ്ധ ആവശ്യമാണ്.
ബ്ലൂപ്രിന്റ്
പഴയ വീട്ടിലെ ഏതൊക്കെ ഭാഗങ്ങളാണ് നവീകരിക്കേണ്ടത് എന്ന കാര്യം പുസ്തകത്തി ലോ മൊബൈലിലോ കമ്പ്യൂട്ടറിലോ നോട്ട് ചെയ്തുവെക്കണം. നിർമാണ പ്രവൃത്തിയുടെ അവസാന ഘട്ടം വരെ ഒരു ബ്ലൂപ്രിന്റായി ഇത് ഉപയോഗിക്കാം.
ഡിസൈനർ
പ്ലാനിങ് ഘട്ടത്തിൽ തന്നെ ഇന്റീരിയർ ഡിസൈ നറുടെ സേവനം തേടണം. എത്ര സമയത്തിനുള്ളിൽ ഏതൊക്കെ പ്രവൃത്തികൾ പൂർത്തിയാക്കാം എന്ന് ഒരു പ്രഫഷനൽ ഡിസൈനർക്കോ ആർക്കിടെക്ടിനോ പ്ലാൻ ചെയ്യാനാവും, സമയ പരിധിയിൽ നിന്നുകൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാനും കഴിയും.
പ്ലാൻ
നിലവിലുള്ള വീടിന്റെ പ്ലാൻ ആദ്യം തയാറാക്കണം. എങ്കിലേ രൂപകല്പനയിൽ കൂട്ടിച്ചേർക്കലും പൊളിക്കലും എവിടെയൊക്കെ വേണമെന്ന് തീരുമാനിക്കാൻ കഴിയൂ. പഴയ ഭിത്തികൾ പൊളിച്ചുനീക്കി പുതിയവ നിർമിക്കണമെങ്കിൽ വരുന്ന നിർമാണച്ചെലവ്, ബലം കൂട്ടാനുള്ള മറ്റു ചെല വുകൾ തുടങ്ങിയവയെല്ലാം മുൻകൂട്ടി കാണണം.
സമയപരിധി
എത്ര സമയത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കും എന്ന കാര്യം മുൻകൂട്ടി തീരുമാനിക്കണം. ചെറിയ രീതിയിലുള്ള നവീകരണമാണെങ്കിൽ വീട്ടിൽ താമസിച്ചുകൊണ്ടുതന്നെ പൂർത്തിയാക്കാം. എന്നാൽ, സമ്പൂർണ നവീകരണമാണങ്കിൽ നിർബന്ധമായും മാറിത്താമസിക്കേണ്ടി വരും.
ആരോഗ്യവും ബലവും
This story is from the January-2025 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January-2025 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...