ഹലോ ഹനോയ്
Kudumbam|May 2024
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
എം. ഹേമന്ത്
ഹലോ ഹനോയ്

വശ്യമായ സൗന്ദര്യമുണ്ട് വിയറ്റ്നാമിന്. മാന്ത്രികതകൾ നിഗൂഢമായി ഒളിപ്പിച്ച നാട്. പതിഞ്ഞ താളമുള്ള, നമ്മെ മൃദുവായി പുണരുന്ന രാജ്യം. ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞ് കിടക്കുന്ന ആ നാട്ടിലേക്കുള്ള യാത്ര മനം മയക്കും. ആ രാജ്യവും അവിടത്തെ ആളുകളും ചിരപരിചിതർ എന്ന ഭാവം നമ്മിൽ ഉണർത്തും.

വിയറ്റ്നാമുകാരുടെ ഉജ്ജ്വല ചരിത്രവും അവരുടെ ധീരനായകൻ ഹോചിമിനോടുള്ള ആരാധനയോളം പോന്ന ഇഷ്ടവുമാണ് ഹനോയ് സന്ദർശിക്കാൻ പ്രേരിപ്പിച്ചത്. ദൂങ് തു ഹൗങ് എഴുതിയ 'മെമ്മറീസ് ഓഫ് എ പ്യുർ സ്പ്രിങ്' വായിച്ചതോടെ വിയറ്റ്നാം കാണണമെന്ന ആഗ്രഹം മനസ്സിൽ കുടിയേറി. ഒരുക്കമെല്ലാം വേഗത്തിൽ നടത്തി. ബാങ്കോക് വഴിയോ ക്വലാലംപുർ വഴിയോ അധികം ചെലവില്ലാതെ ഹനോയിൽ എത്താം. ഞങ്ങൾ തിരഞ്ഞെടുത്തത് ബാങ്കോക് വഴിയുള്ള യാത്രയും ക്വലാലംപുർ വഴിയുള്ള മടക്കയാത്രയുമാണ്. ഇരു രാജ്യങ്ങളും മുമ്പ് സന്ദർശിച്ചിരുന്നതിനാൽ തന്നെ അവിടെ ഇറങ്ങുക അജണ്ടയിലുണ്ടായിരുന്നില്ല. കൃത്യമായ പദ്ധതിയും ചെലവഴിക്കാൻ ദിവസങ്ങളും ഉണ്ടെങ്കിൽ ഒറ്റ യാത്രയിൽ തായ്ലൻഡും മലേഷ്യയും സിംഗപ്പൂരും ഒരുമിച്ച് കണ്ടുമടങ്ങാം.

ഹോചിമിന്റെ നാട്

അമേരിക്കയെയും അതിനുമുമ്പ് ഫ്രാൻസിനെയും പരാജയപ്പെടുത്തിയ ജനതയാണ് വിയറ്റ്നാമുകാർ. അക്കാലത്ത് , ഈ ലേഖകൻ ജനിക്കുന്നതിന് രണ്ടുവർഷം മുമ്പുവരെ 'മേരാ നാം തേരാ നാം വിയറ്റ്നാം' എന്ന മുദ്രാവാക്യം കേരളത്തിലടക്കം മുഴങ്ങി. ഹനോയിലേക്ക് പോകുംമുമ്പ് ആഗ്രഹിച്ച ഒന്നാണ് വിയറ്റ്നാമുകാരുടെ നായകൻ ഹോചിമിന്റെ ഭൗതികശരീരം കാണണമെന്നത്. 1969ൽ അന്തരിച്ച ഹോചിമിന്റെ ഭൗതികശരീരം എംബാം ചെയ്ത് കരുതലോടെ സൂക്ഷിച്ചിരിക്കുന്നു.

വിമാനത്താവളത്തിൽനിന്ന് നേരെ ഹോചിമിൻ മൊസോളിയത്തിലേക്ക് നീങ്ങി. ചില ദിവസങ്ങളിൽ നിശ്ചിത സമയങ്ങളിലേ മൊസോളിയത്തിൽ കയറാനാവൂ. അവിടെ വിയറ്റ്നാമിന്റെ വീരനായകൻ ശാന്തമായി ഉറങ്ങുന്നു. മൊസോളിയം പ്രൗഢഗംഭീരമാണ്. നമ്മൾ അറിയാതെ ചരിത്രത്തിന്റെ താളുകളിൽ ചെന്നുനിൽക്കും. പരിപൂർണ നിശ്ശബ്ദതയാണ് ഇവിടെ പാലിക്കേണ്ടത്. ഫോട്ടോയെടുക്കാൻ അനുവാദമില്ല. കൈയിൽ വെള്ളമോ ഒന്നും അകത്തേക്ക് കൊണ്ടുപോകാൻ കഴിയില്ല. ഫോട്ടോ മൃതദേഹത്തിൽ മാറ്റം വരുത്തുമെന്നതു കൊണ്ടാണ് ഈ നിയന്ത്രണം.

This story is from the May 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the May 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 mins  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025