ഗൾഫിൽ ഏറെ ജനപ്രീതി നേടിയ ജ്വല്ലറി ശൃഖലയുടെ ഉടമ പറ ഞ്ഞ അനുഭവ കഥയുണ്ട്. അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നിന്ന് വിവാഹത്തിന് സ്വർണം വാങ്ങിയ സ്ത്രീ മുന്ന് പതിറ്റാണ്ടിനുശേഷം തന്റെ മകളുടെ വിവാഹത്തിന് അതേ കടയിൽ തന്നെ സ്വർണം വാങ്ങാനെത്തിയ കഥ. വർഷങ്ങൾക്കുമുമ്പ് വാങ്ങിയ സ്വർണം അതേപടി കൊടുത്തു പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ ആ കുടുംബം മാറ്റി വാങ്ങി. എല്ലാം കഴിഞ്ഞു തുക കണക്ക് കൂട്ടിയപ്പോൾ തിരിച്ച് ആ കുടുംബത്തിന് ഏതാനും ലക്ഷങ്ങൾ പണമായി നൽകേണ്ടിയും വന്നു. കാലം കഴിയുന്തോറും സ്വർണം എന്ന മഞ്ഞലോഹം കൈവരിക്കുന്ന അപാരമായ മൂല്യത്തെയാണ് ഈ അനുഭവം വ്യക്തമാക്കുന്നത്.
പൊന്നിന് എന്നും പൊന്നും വിലയാണ്. അത് കേവലം ആഭരണം എന്നതിലുപരി തലമുറകളിലേക്ക് കൈമാറുന്ന സമ്പാദ്യമായി ഏവരും കാണുന്നു. ഓരോ തരി പൊന്നും എത്രനാൾ കാത്തുസൂക്ഷിക്കുന്നോ അത്രയും ഇരട്ടിയായി മൂല്യവും കൂടുന്നു. മലയാളികളുടെ സ്വർണഭ്രമം അനാവശ്യ സംസ്കാരമായി കണ്ടുപോന്നിരുന്ന കാലം കഴിഞ്ഞു. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്.
കാലം കൂടുന്തോറും മൂല്യവും ഏറും
2005 ഒക്ടോബർ 10ന് ഒരു പവൻ സ്വർണത്തിനു വില കൊടുക്കേണ്ടി വന്നത് 5040 രൂപയായിരുന്നു. ഗ്രാമിന് 630 രൂപ. 2008 ഒക്ടോബറിൽ പവൻ വില 10,200 രൂപയായി. ഗ്രാമി ന് 1275 രൂപയും. 2010 നവംബറിൽ പവൻ വില 15,000 രൂപയും 2019 ഫെബ്രുവരിയിൽ 25,000 രൂപയും കടന്നു. 2020 ജനുവരിയിൽ പവൻ വില 30,000 രൂപക്ക് മുകളിലായി. 2024 മാർച്ചിൽ 50,000 രൂപയും കടന്ന ഒരു പവൻ സ്വർണം ഇക്കഴിഞ്ഞ ഒക്ടോബർ നാലിന് 56,960 രൂപയിലും എത്തി.
24 വർഷം മുമ്പ് പത്തു പവൻ സ്വർണം 50,000 രൂപക്ക് കിട്ടിയിരുന്നത് ഇപ്പോൾ വാങ്ങണമെങ്കിൽ അഞ്ചു ലക്ഷത്തിലേറെ മുടക്കണം. സ്വർണം കേവല ആഭരണം എന്നതിനപ്പുറം മികച്ച സമ്പാദ്യമായി കണക്കാക്കുന്നതിന്റെ ലളിതമായ സാമ്പത്തിക വശമാണിത്.
വില കൂടി, ട്രെൻഡും മാറി
ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ അഞ്ചു ശതമാനം പണിക്കൂലി ഉൾപ്പെടെ 60,000 രൂപക്ക് മേൽ ചെലവാകും. സാധാരണ ഡിസൈൻ ആഭരണങ്ങൾക്കാണ് അഞ്ചു ശതമാനം പണിക്കൂലി. ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചുള്ള ഡിസൈൻ നോക്കിയാൽ 10 ശതമാനത്തിലേക്ക് പണിക്കൂലി കയറും. ഇതോടെ ആഭരണവില പിന്നെയും ഉയരും.
This story is from the November-2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November-2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...
വിദേശത്തേക്ക് പറക്കും മുമ്പ്
വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്
ഓർമയിലെ കരോൾ
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു
എവിടെയുണ്ട് തനിച്ച വെളിച്ചം?
നല്ല വാക്ക്
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ