ഇഎം.എസ് നമ്പൂതിരിപ്പാട് രചിച്ച "മതനിരപേക്ഷതയുടെ പ്രശ്നങ്ങൾ' എന്ന ഗ്രന്ഥം ഇംഗ്ലീഷിൽ നിന്ന് മലയാളത്തി ലേക്ക് വിവർത്തനം ചെയ്ത കോപ്പി ചിന്ത പബ്ലിഷേഴ്സ് ആദ്യമായി പ്രസിദ്ധീകരിക്കു ന്നത് 1991 മാർച്ചിലാണ്. അതിലാണ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മതനിരപേ ക്ഷതയെ കുറിച്ചുള്ള പ്രസിദ്ധമായ നിർവ ചനം: "മതനിരപേക്ഷതയെന്നാൽ മതത്തെ രാഷ്ട്രീയത്തിൽ നിന്നും പൂർണ്ണമായി വേർപെടുത്തുകയെന്നാണർത്ഥം. മതം അതിൽ വിശ്വസിക്കുന്നവരുടെ വ്യക്തിപര മായ കാര്യം മാത്രമാണ്.
അതേ പുസ്തകത്തിൽ വർഗ്ഗീയതയുടെ നിർവചനവും ഇ.എം.എസ് പറയുന്നുണ്ട്. ഏതെങ്കിലും ഒരു സമുദായത്തിന്റെ മതപരമായ ആശയങ്ങളും ആചാരാനുഷ്ഠാനങ്ങളും വിദ്യാ ഭ്യാസം, ഭരണം, രാഷ്ട്രീയം എന്നിവയി ലേക്ക് കടത്തിവിട്ടുകൊണ്ട് മത രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കുക എന്നാണതിനർത്ഥം.
അതുപ്രകാരം വിലയിരുത്തിയാൽ ബി.ജെ.പി സ്വയം ഒരു വർഗ്ഗീയ പാർട്ടിയാണ് എന്നതിൽ ബി.ജെ.പിക്കുപോലും തർക്കമു ണ്ടാകില്ല. വർഗ്ഗീയതയ്ക്കെതിരായി മതനി രപേക്ഷതയ്ക്കുവേണ്ടി വിട്ടുവീഴ്ചയി ല്ലാതെ പോരാടുന്നത് തങ്ങളാണെന്ന് 1991 ൽ സി.പി.ഐ(എം) അവകാശപ്പെട്ടാൽ പരിഹസിക്കപ്പെടില്ലായിരുന്നു. എന്നാലിന്ന് ഒരു വശത്ത് ഈ അവകാശവാദം നിര ന്തരം ഉന്നയിച്ചുകൊണ്ട് മറുവശത്ത് വർഗ്ഗീ യതയോട് കനത്ത വിട്ടുവീഴ്ചകൾ സി.പി.എം അടക്കം മതനിരപേക്ഷ പാർട്ടിയെ ന്നവകാശപ്പെടുന്നവരെല്ലാം ചെയ്യുന്നുവെ ന്നത് കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാക്കാനാവും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യ സ്തമായി മതനിരപേക്ഷ രാഷ്ട്രീയം താര തമ്യേന മെച്ചപ്പെട്ട സംസ്ഥാനം എന്ന ഖ്യാതി കേരളത്തിന് നേടിയെടുക്കാനാ യത് ശക്തമായ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമനരാഷ്ട്രീയവും കണ്ണിചേർന്നാണ്. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ ഒന്നുരണ്ട് പതിറ്റാണ്ടുകളിൽ ജനാ ധിപത്യവൽക്കരണത്തിന്റെയും രാഷ്ട്രീയ വൽക്കരണത്തിന്റെയും പാതയിൽ കേരളം വളരെ മുമ്പിലായിരുന്നു. കേരളീയസ മൂഹം ജാതിമത ചിന്തകൾക്കതീതമായ രാഷ്ട്രീയവൽക്കരണത്തെ വ്യാപകമായ സാമൂഹിക അടിസ്ഥാനമാക്കി മാറ്റി.
This story is from the May 1-15, 2023 edition of Keralasabdam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 1-15, 2023 edition of Keralasabdam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു!
പത്തുലക്ഷം വ്യാജന്മാർ ഡോക്ടർമാർ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്
ട്രംപ് ചെറിയ മീനല്ല
ഇസ്രായേൽ-അറബ് സംഘർഷത്തിൽ എന്തായിരിക്കും നിലപാട് ?
ചൈനീസ് ഭരണകൂടവും അഴിമതിയും
നേരിന് നേരേ...
ലോകം ഉറങ്ങിയപ്പോൾ...
ഇന്ത്യ സ്വാതന്ത്ര്യം നേടാറായ ആ ഘട്ടത്തിൽ സ്ഥിരമായി വേണ്ടത്ര ആഹാരം കഴിക്കാനില്ലാത്ത അവസ്ഥയിൽ 30 ലക്ഷം മനുഷ്യരുണ്ടായിരുന്നു കൽക്കട്ടയിൽ
ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ
നേരിന് നേരേ ...
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.
ആരാണ് മുഖ്യശത്രു?
1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.