വൈദിക സംസ്ക്കാരത്തെ പുറത്തുനിർത്തിയിരുന്ന, അഥവാ ഹൈന്ദവ ആചാര-വിശ്വാസപ്രമാണങ്ങളും, രീതിക്രമങ്ങളും പിൻതുടരാത്ത, തെക്കൻ കേരളത്തിലെ രണ്ട് പ്രമുഖമായ തീർത്ഥാടന കേന്ദ്രങ്ങൾ സാവധാനം ഹിന്ദു ആരാധനാകേന്ദ്രങ്ങളായി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. മതപരമായ വിശ്വാസ പ്രശ്നം എന്ന രീതിയിൽ ലഘുവായി കാണേണ്ട വിഷയമല്ലിത്. ഈ നീക്കത്തിന് പിന്നിൽ ഒളിഞ്ഞിരി ക്കുന്ന നിഗൂഢ ലക്ഷ്യം അത്യന്തം വിപൽക്കരവും പ്രതിലോമപരവുമാണ്. പല ഉന്നങ്ങളുള്ള, നിശബ്ദമായ ഈ നീക്കം ഒട്ടും സുതാര്യമല്ല. ഹിന്ദുമതവർഗ്ഗീയപ്പട്ടം ചാർത്തിക്കൊടുത്തിട്ടുള്ള ആർ.എസ്.എ സ്സിനോ, അതിന്റെ രാഷ്ട്രീയമുഖമായി ചിത്രീകരിക്കപ്പെടുന്ന ബി.ജെ.പിക്കോ ഇതിൽ പങ്കില്ല എന്നതാണ് ഇതിൽ തറഞ്ഞുകിടക്കുന്ന അപകടകരമായ വസ്തുത. നിർഭാഗ്യവശാൽ ഇടതുപക്ഷ രാഷ്ട്രീയപ്പാർട്ടിക ളോ, അവരുടെ ബുദ്ധിജീവികേന്ദ്രങ്ങളോ ഇത് മനസ്സിലാക്കുന്നില്ല.
ആദിശങ്കരാചാര്യരിലൂടെ ക്രോഡീകരിക്കപ്പെട്ട ഹിന്ദുമതം സവർണ്ണമതമാണെന്നും, ജന്മത്തെ അടിസ്ഥാനമാക്കി മനുഷ്യനെ വിഭജിക്കുന്ന അധികാര വർഗ്ഗ മതമാണെന്നുമുള്ള വിമർശനം പുതുതല്ല. ചാതുർവർണ്ണ്യമാണ് അതിന്റെ അകക്കാമ്പ്. താഴ്ത്തപ്പെട്ട ജാതിയിൽപ്പെട്ട വരോ, അദ്ധ്വാനം വിറ്റ് പശിയടക്കുന്ന തൊഴിലാളിവർഗ്ഗമോ ഇതിൽപ്പെടില്ല. ആ കാഴ്ചപ്പാടിൽ പിന്നോക്കവിഭാഗവും ദലിതരും ഹിന്ദുമതത്തിൽപ്പെടില്ലെന്നാണ് ഇതിന്റെ വക്താക്കൾ വ്യാഖ്യാനിക്കുന്നത്.(കാഞ്ചാ ഇലയ്യയുടെ Why lam not a Hindu (എന്തുകൊണ്ടു ഞാനൊരു ഹിന്ദുവല്ല) എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിൽ ഇക്കാര്യം വിശദമായി വിലയിരുത്തപ്പെടുന്നുണ്ട്.
This story is from the April 16-30, 2024 edition of Keralasabdam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 16-30, 2024 edition of Keralasabdam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ
നേരിന് നേരേ ...
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.
ആരാണ് മുഖ്യശത്രു?
1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.
അനിൽകാന്ത് ജൂണിൽ പടിയിറങ്ങുന്നു, കേരളാ പൊലീസിനെ ആര് നയിക്കും ?
കെ. പത്മകുമാറിന് സാദ്ധ്യത ഏറുന്നു | ന്യൂനപക്ഷ പ്രീണനം പാരയാകുമോ ?
ഇന്ത്യൻ സർക്കസിന്റെ കുലപതി
ജെമിനി ശങ്കരേട്ടൻ വിടവാങ്ങിയപ്പോൾ
പരമോന്നത സഭാകോടതി കുറ്റവിമുക്തനാക്കി
സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കൂടുതൽ കരുത്തോടെ
കോൺഗ്രസ്സും ജെഡിഎസും നേട്ടമുണ്ടാക്കും, പക്ഷേ..?
കർണാടകത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ