പരമോന്നത സഭാകോടതി കുറ്റവിമുക്തനാക്കി
Keralasabdam|May 1-15, 2023
സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കൂടുതൽ കരുത്തോടെ
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പരമോന്നത സഭാകോടതി കുറ്റവിമുക്തനാക്കി

സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് ആശ്വസി ക്കാം. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിൽ കുറ്റക്കാരനല്ലെന്ന് അന്തിമവിധി വന്നി രിക്കുന്നു. സഭയുടെ പരമോന്നത നീതിപീഠമായ സുപ്രീം ട്രിബ്യൂണലാണ് ഒരു വിഭാഗം പുരോഹിതർ നൽകിയ അപ്പീൽ തള്ളിക്കൊണ്ട് അന്തിമവിധി പ്രഖ്യാ പിച്ചിരിക്കുന്നത്.

31-1-2023 ൽ ഇതുസംബന്ധിച്ച അന്തിമവിധി വന്ന താണ്. ഈ വിഷയം പൊതുസമൂഹത്തിലെത്തിച്ചു സങ്കീർണ്ണമാക്കിയവർ അന്തിമവിധി വന്നു എന്ന സത്യം വിളിച്ചു പറഞ്ഞില്ല. മാധ്യമങ്ങളും അവ ഗണിക്കുകയായിരുന്നു.

കൃത്യമായ വേട്ടയാടൽ

ആക്രമിച്ചും അധിക്ഷേപിച്ചും മതിയായെങ്കിൽ ഇനിയുമെങ്കിലും വെറുതെ വിട്ടുകൂടേ? ചോദിക്കുന്നത് സീറോമലബാർ സഭയിലെ ഭൂരിപക്ഷം വരുന്ന വിശ്വാ സികളാണ്. കാരണം സഭാചരിത്രത്തിൽ ഇന്നോളം കാണാത്ത തരത്തിലുള്ള സംഭവവികാസങ്ങളാണ് സീറോമലബാർ സഭയുടെ കീഴിലുള്ള എറണാകുളംഅങ്കമാലി അതിരൂപതയിൽ നടന്നുവരുന്നത്. വത്തി ക്കാൻ പോലും ആദരവോടെ കാണുന്ന ഒരു മഹദ് വ്യക്തിയെ, കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ വൃഥാ ആരോപണങ്ങൾ നിരത്തി സഭയിലും പൊതു സമൂഹത്തിലും ഹീനമായ രീതിയിൽ ആക്ഷേപിക്കുക യായിരുന്നു. ഇതിന്റെ യഥാർത്ഥ കാരണം മറ്റു പലതു മാണെങ്കിലും പുറമെ പറഞ്ഞിരുന്നത് എറണാകുളംഅങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭൂമി വിൽപ്പനയെക്കുറിച്ചാണ്. അതിൽ സഭയ്ക്ക് ഭീമമായ നഷ്ടം വന്നു എന്നാണ് ചിലർ പറഞ്ഞു പരത്തിയത്. സഭ യ്ക്കുള്ളിൽ ഒതുക്കി നിർത്തി അന്വേഷിക്കേണ്ട വിഷയം പൊതു സമൂഹത്തിലെത്തിച്ചതും ചില തൽപരകക്ഷികളാണ്. അവർക്കുവേണ്ടത് വിഷയം പരിഹരിക്കലായിരുന്നില്ല. ഏതു വിധേനയും ആല ഞ്ചേരി പിതാവിനെ പുറത്താക്കുക എന്നതായിരുന്നു. അത് നടന്നില്ല എന്നത് മറ്റൊരു കാര്യം ഇപ്പോഴും പരിശ്രമിക്കുന്നുണ്ടെങ്കിലും.

വിവാദമായ ഭൂമിയിടപാടുതന്നെ പറഞ്ഞു പർവതീ കരിച്ചതാണ്. മുമ്പും ഒരുപാടു ചർച്ച ചെയ്യപ്പെട്ടതായ തുകൊണ്ട് അതിലേക്ക് കൂടുതൽ കടക്കുന്നില്ല. പക്ഷേ ഒരു കാര്യം മാത്രം പറയാം. ഈ ഭൂമി വിവാദം പോലും കെട്ടിച്ചമച്ചതാണ്. ഭൂമിയുടെ വില മുഴുവൻ പണമായി നൽകാൻ വാങ്ങിയ ആൾക്ക് കഴിയാതെ വന്നപ്പോൾ രണ്ട് സ്ഥലങ്ങളിലായി ഇരുപത്തഞ്ചും പതിനേഴുമായി നാൽപ്പത്തിരണ്ടേക്കർ സ്ഥലം എഴുതിവാങ്ങി പ്രശ്നം പരിഹരിച്ചതാണ്. 25 ഏക്കർ വരുമാന മുളള റബ്ബർ തോട്ടമാണുതാനും. ഇതൊന്നും കണ്ടില്ലെന്നു നടിച്ചാണ് കോടതിയിൽ പോയത്.

This story is from the May 1-15, 2023 edition of Keralasabdam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the May 1-15, 2023 edition of Keralasabdam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KERALASABDAMView All
വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു!
Keralasabdam

വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു!

പത്തുലക്ഷം വ്യാജന്മാർ ഡോക്ടർമാർ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്

time-read
3 mins  |
November 16-30, 2024
ട്രംപ് ചെറിയ മീനല്ല
Keralasabdam

ട്രംപ് ചെറിയ മീനല്ല

ഇസ്രായേൽ-അറബ് സംഘർഷത്തിൽ എന്തായിരിക്കും നിലപാട് ?

time-read
4 mins  |
November 16-30, 2024
ചൈനീസ് ഭരണകൂടവും അഴിമതിയും
Keralasabdam

ചൈനീസ് ഭരണകൂടവും അഴിമതിയും

നേരിന് നേരേ...

time-read
2 mins  |
November 16-30, 2024
ലോകം ഉറങ്ങിയപ്പോൾ...
Keralasabdam

ലോകം ഉറങ്ങിയപ്പോൾ...

ഇന്ത്യ സ്വാതന്ത്ര്യം നേടാറായ ആ ഘട്ടത്തിൽ സ്ഥിരമായി വേണ്ടത്ര ആഹാരം കഴിക്കാനില്ലാത്ത അവസ്ഥയിൽ 30 ലക്ഷം മനുഷ്യരുണ്ടായിരുന്നു കൽക്കട്ടയിൽ

time-read
1 min  |
November 16-30, 2024
ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ
Keralasabdam

ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ

നേരിന് നേരേ ...

time-read
3 mins  |
April 16-30, 2024
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
Keralasabdam

'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ

തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.

time-read
4 mins  |
April 16-30, 2024
ആരാണ് മുഖ്യശത്രു?
Keralasabdam

ആരാണ് മുഖ്യശത്രു?

1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.

time-read
3 mins  |
April 16-30, 2024
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
Keralasabdam

താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ

സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു

time-read
7 mins  |
June 01-15, 2023
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
Keralasabdam

പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും

തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.

time-read
4 mins  |
June 01-15, 2023
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
Keralasabdam

സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?

തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.

time-read
2 mins  |
June 01-15, 2023