രാജ്യത്തകത്തും പുറത്തുമുള്ള അസംഖ്യം സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയതാണ് തമിഴകത്തെ ആറുപടൈവീടുകൾ. ശൂരപദ്മനെതിരെ യുദ്ധനീക്കത്തിൽ ബാലസുബ്രഹ്മണ്യൻ സൈന്യവുമായി തമ്പടിച്ച ആറു പുണ്യസ്ഥലങ്ങളാണിവ എന്നാണ് ഐതിഹ്യം. തിരുപ്രംകുണ്ഡം, തിരുച്ചെന്തൂർ, പളനി, സ്വാമിമല, തി രുത്തണി, പഴമുതിർച്ചോല എന്നിവയാണ് ആ പുണ്യ സ്ഥലങ്ങൾ...ഓരോ ക്ഷേത്രങ്ങൾക്കും പ്രത്യേകതകൾ ഉണ്ട്. കുടുംബത്തിന് ഐശ്വര്യം, രോഗശാന്തി,ജ്ഞാനം, വിവേകം, ആത്മവിശ്വാസം, മനസമാധാനം എന്നിവ നേടാൻ ഭക്തർ ഇവിടെ എത്തുന്നു. സുബ്രമഹ്ണ്യന്റെ ആറു പടൈവീടുകളിൽ ദർശനം നടത്തുന്നത് കലിയുഗപുണ്യമെന്നാണ് വിശ്വാസം. ഒരു ദിവസം കൊണ്ട് എല്ലാ തൊഴുത് സന്നിധികളിലും പ്രയാണം പൂർത്തിയാക്കുക എളുപ്പമല്ല. തൈപ്പൂയത്തിന് വലിയ തിരക്കാണ് ഈ സന്നിധികളിൽ ഉണ്ടാവുക.
തിരുപ്രംകുണ്ഡത്തിൽ ഭജിച്ചാൽ ഐശ്വര്യം
മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡം സുബ്രമഹ്ണ്യൻ ദേവയാനിയെ വിവാഹം ചെയ്ത സ്ഥലമാണ്. വലിയൊരു പാറക്കെട്ട് തുരന്ന് ചതുരാകൃതിയിലുണ്ടാക്കിയ ഈ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായാൽ ഐശ്വര്യപൂർണമായ ദാമ്പത്യമുണ്ടാകുമെന്നാണ് വിശ്വാസം.
ശൂരപദ്മന്റെ സംഹാരത്തിന് ശേഷം ദേവേന്ദ്രന്റെ പുത്രിയായ ദേവയാനിയെ വിവാഹം കഴിച്ച സ്ഥലമാണിത്. തൂണുകളും ശിൽപ്പങ്ങളും നിറഞ്ഞ മൂന്ന് വിതാനങ്ങളുള്ള മൂന്ന് മണ്ഡപങ്ങളടങ്ങുന്നതാണ് ക്ഷേത്രം.
വേലണിഞ്ഞ് താമരയിൽ ഒരു പാദമുറപ്പിച്ച് ആസനസ്ഥനായ ചതുർബാഹുവായ മുരുകന്റെ വിഗ്രഹം ഏറെ വിശേഷപ്പെട്ടതാണ്. താഴെ ഇടതു വശത്ത് വധുവായ ദേവയാനിയും വലതുവശത്ത് അഗസ്ത്യ മുനിയും ഭഗവാനെ വണങ്ങി ഇരിക്കുന്നു. വിവിധ അറകളിലായി അന്നപൂർണ്ണ, നരസിംഹം, മഹാലക്ഷ്മി എന്നീ ദേവീദേവൻമാർ അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്നു.
തിരുച്ചെന്തൂരിൽ തൊഴുതാൽ ആത്മവിശ്വാസം
This story is from the January 2024 edition of Muhurtham.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 2024 edition of Muhurtham.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...