ഗണപതിയുടെ അഗ്നിമുഖം
Muhurtham|May 2024
ഗണപതിഹോമം...
ജോതിഷാചാര്യൻ പാൽ കുളങ്ങര എസ്. ഗണപതി പോറ്റി
ഗണപതിയുടെ അഗ്നിമുഖം

ഓം ഹ്രീം ശ്രീം ക്ലീംഗ്ലം
ഗംഗണപതയേ
വരവരദ സർവ്വ ജനംമേ
വശമാനായ സ്വാഹാ
ഓം ഗംഗണപതയേ നമ:

ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയും ആയ ഗണപതിയെ പ്രസാദിപ്പിച്ച് കാര്യങ്ങൾ വിജയത്തിലെത്താൻ വേണ്ടി പൂജിക്കേണ്ടത് അവരവരുടെ ആവശ്യവും താല്പര്യവും മാത്രമാണ്. ചെറുതും വലുതുമായ നടക്കേണ്ട പലകാര്യങ്ങൾക്കും എത്ര ധനമുണ്ടായാലും ശക്തിയും സ്വാധീനവും ഉണ്ടെങ്കിലും ഗണപതി പ്രസാദമില്ലെങ്കിൽ മുടങ്ങുകയോ പരാജയപ്പെടുമെന്നും വിശ്വസിക്കുന്നു. വിഘ്നശ്വരൻ ഉഗ്രമൂർത്തിയല്ല. ഒരു കളിക്കൂട്ടുകാരനെപ്പോലെ സൗമ്യസന്തോഷഭാവമാണ് എപ്പോഴും. ഗണേശൻ നിർമ്മലത്വം, നിഷ്കളങ്കത, രുചി, ഭക്ഷണം, അമിതവണ്ണം, ആനചന്തം, ഗജശക്തി എന്നിവയുടെ കാണുന്ന പര്യായമാണ്. രചനാശക്തി, ശ്രവണശക്തി, ദഹനശ ക്തി, ദൃഷ്ടി ശക്തി, സംഹാര ശക്തി എന്നിവയുടെയും മൂർത്ത ഭാവമാണ് ശിവപുത്രനായ ഗണപതിഭഗവാൻ. അപ്പം മൂടൽ ചില ക്ഷേത്രങ്ങളിൽ പ്രധാന വഴിപാടാണ്. അപ്പം മാലചാർത്തൽ വിശേഷ വഴിപാടായും ചെയ്യുന്നു. കറുക മാലചാർത്തൽ, മുക്കുറ്റി മാ ലചാർത്തൽ എന്നിവ ഗണപതിക്ക് പ്രിയങ്കരമാണ്. സ്വയംവരമന്ത്രം കൊണ്ട് മൂക്കുറ്റി ഹോമിക്കുന്നത് വിവാഹ തടസ്സം മാറാൻ ഉത്തമമാണ്.

ഏതു കാര്യം ചെയ്യുമ്പോഴും നമ്മൾ ആദ്യം ഗണപതിക്കാണ് പ്രാധാന്യം കൽപ്പിക്കുന്നത്. പ്രഥമ കർമ്മേഷുച ഗണേശപൂജ: എന്നാണ് പറയുന്നത്. പഞ്ചഭൂതങ്ങൾക്കും പഞ്ചേന്ദ്രിയങ്ങൾക്കും ദേവീ ദേവന്മാരുടെയും എല്ലാത്തിന്റെയും സർവ്വാധിപത്യം ഗണപതിഭഗവാനാണ്. വളരെ പെട്ടെന്ന് പ്രസാദിക്കുന്ന മൂർത്തിയാണ് ഗണപതി. പൂർണ്ണ മനസ്സോടെ ഭക്തിയോടുകൂടി സമർപ്പിക്കുന്ന നിവേദ്യമാണ് പൂജയെക്കാളും മന്ത്രങ്ങളെക്കാളും അദ്ദേഹത്തിന് ഇഷ്ടം. ഈ നിവേദ്യത്തിൽ പ്രധാനം അഷ്ടദ്രവ്യ നിവേദ്യത്തിനാണ്.

This story is from the May 2024 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the May 2024 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MUHURTHAMView All
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
Muhurtham

മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക

ക്ഷേത്രമാഹാത്മ്യം...

time-read
3 mins  |
November 2024
വൈക്കത്തഷ്ടമി ആനന്ദദർശനം
Muhurtham

വൈക്കത്തഷ്ടമി ആനന്ദദർശനം

ഉത്സവം...

time-read
2 mins  |
November 2024
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
Muhurtham

ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം

ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.

time-read
3 mins  |
November 2024
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
Muhurtham

ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...

time-read
3 mins  |
November 2024
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
Muhurtham

ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം

മകം തൊഴൽ

time-read
4 mins  |
November 2024
വീട് പണിയുടെ ആരംഭം എങ്ങനെ ?
Muhurtham

വീട് പണിയുടെ ആരംഭം എങ്ങനെ ?

വാസ്തു ശാസ്ത്രം

time-read
3 mins  |
November 2024
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
Muhurtham

സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം

ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...

time-read
3 mins  |
November 2024
പണം വരാൻ പൂജകൾ
Muhurtham

പണം വരാൻ പൂജകൾ

അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്

time-read
1 min  |
November 2024
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
Muhurtham

സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം

പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം

time-read
2 mins  |
October 2024
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
Muhurtham

രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ

ക്ഷേത്രചരിത്രം...

time-read
3 mins  |
October 2024