പൊതോട്ടുകുന്നി ന്റെ മുകളിലേയ്ക്കുള്ള വഴിയിലൊരരികിൽ ഏകാകിയായി നിൽക്കുന്ന മരം ചൂണ്ടി മഹി പറഞ്ഞു.
“സെർബെറാ ഒദൊളം.
അൻഷി മരത്തെയും മഹിയെയും മാറി മാറി നോക്കി.
“മനസ്സിലായില്ല. ഒദൊളം? ഒതളമരമല്ലേ അത്?
അദന്ന്യാ ഞാനും പറഞ്ഞത്. അതിന്റെ ശാസ്ത്രീയനാമം അങ്ങനെയാ!”
“അക്കര വടകര വളവിലൊരൊളിവിലൊരാതള മരത്തിൽ പത്തുപതിനഞ്ചിതളൊങ്ങ ...
മഹി ഒറ്റ വീർപ്പിൽ ഉറക്കെച്ചൊല്ലിക്കൊണ്ട് കുന്നിൻ മുകളിലേക്കോടിക്കയറി. അൻഷി പിറകെയും. മഹി ചൊല്ലിയ നാക്കുളുക്കി വാക്യം ഉരുവിടാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ അവൾ കുഴങ്ങി.
അവർ പാറപ്പരപ്പിൻ മുകളിലിരുന്ന് കിതപ്പകറ്റി.
പടിഞ്ഞാറൻ കാറ്റ് മന്ദമായി വീശി. ദൂരെ ശാന്തമായ അറബിക്കടൽ കാണാം. അൻഷിക്ക് ഒരു ഇംഗ്ലീഷ് നാക്കുളുക്കി വാക്യം ഓർമവന്നു.
"She sells seashells on the seashore..."
“കൊള്ളാം. നീയത് നന്നായി പറഞ്ഞു. കടപ്പുറത്ത് ഓരോ കൗതുകവസ്തുക്കൾ വിറ്റു നടന്നിരുന്ന നിന്നോളം മാത്രം പ്രായമുള്ള ഒരു പെൺകുട്ടി ശരിക്കുമുണ്ടായിരുന്നു എന്ന് നിനക്കറിയാമോ? മേരി ആനിംഗ് എന്നായിരുന്നു അവളുടെ പേര്.
“എന്തുതരം കൗതുകവസ്തുക്കളാണവൾ വിറ്റു നടന്നത്?
" അൻഷി ജിജ്ഞാസാഭരിതയായി.
പ്രധാനമായും ഫോസിലുകൾ.
“ഫോസിലുകളോ?” വിശ്വാസം വരാതെ അൻഷി പുരികം ചുളിച്ചു.
"അതേ, തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ഇംഗ്ലീഷ് ചാനലിനോടു ചേർന്നുള്ള തീരമാണ് ജുറാസ്സിക് കോസ്റ്റ്. അവിടെ തീരത്തോടു ചേർന്ന് ഒരു തൂക്കാം കുന്നുണ്ട്. അതിന് മുകളിലും പരിസരങ്ങളിലും പരതി നടന്ന് അവൾ എണ്ണമറ്റ ഫോസിലുകൾ കണ്ടെടുത്തു. ലക്ഷണക്കിനു വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഇക്തിയോസാർ എന്ന ഉരഗവർഗത്തിൽപ്പെട്ട കടൽജീവിയുടെ അസ്ഥികൂടമാണ് അവൾ ആദ്യം കണ്ടെത്തിയത്. വളരെ സാഹസികമായ ഒരു ജോലിയായിരുന്നു അവളുടേത്.
“എന്തിനാണങ്ങനെയൊരു സാഹസിക ജോലി ബാല്യത്തിൽത്തന്നെ അവൾ തിരഞ്ഞെടുത്തത്?”
"ആ പാവപ്പെട്ട കുടുംബത്തിന്റെ ഉപജീവനമാർഗം അതായിരുന്നതുകൊണ്ട്.
മഹി എഴുന്നേറ്റു. ഒപ്പം അൻഷിയും.
This story is from the SASTHRAKERALAM 2024 MARCH edition of Sasthrakeralam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the SASTHRAKERALAM 2024 MARCH edition of Sasthrakeralam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നിപാ വീണ്ടും വരുമ്പോൾ
റമ്പൂട്ടാൻ, പേരക്ക, മറ്റ് പഴങ്ങൾ എന്നിവ കഴിക്കുമ്പോൾ വൃത്തിയായി കഴു കിയശേഷം മാത്രമേ കഴിക്കാവൂ.
ജുറാസ്സിക് തീരത്തെ പെൺകിടാവ്
അന്തപ്പനന്തിയ്ക്ക് ചന്തയ്ക്കു പോകുമ്പം ഈന്ത് മേന്നൊരോന്തിമാന്തി...
തീയിലേക്ക് കുതിക്കുന്ന ശലഭം
അവളൊരു ശലഭത്തെപ്പോലെ തീയിലേക്ക് പറക്കുകയാണ് എന്നു കേൾക്കാത്ത ടീനേജുകാരികളുണ്ടാകില്ല
മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി
ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി? പാലം കടന്ന് പടിഞ്ഞാട്ട് പോയി “എന്തിനു പോയി? “നെയ്യിനു പോയി നെയ്യിൽ വീണ് ചത്തും പോയി”
പാതാളലോകത്തെ ജീവികൾ
ഇത്തരം മത്സ്യജീവികളെ subterranean fishes എന്നാണ് പൊതുവെ പറയുന്നത്
ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!
പേസ്മേക്കർ എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുന്നതിനു പകരം, ഹൃദയത്തിന് സമീപം ഒരു ചെറിയ പച്ചകുത്തിയാൽ (tattoo) അത് പേസ്മേക്കറിന്റെ ജോലി ചെയ്യുമെങ്കിൽ എത്ര എളുപ്പമായിരിക്കും, അല്ലേ? എന്നാൽ ഭാവിയിൽ അത് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടത്തിയിരിക്കുന്നത്.
കണ്ടൽ ചുവട്ടിലെ വർണലോകം
ശാസ്ത്രകേരളം
വായുമലിനീകരണം
നാം നേരിടുന്ന വലിയ വിപത്ത്
തിയോഡർ കലൂസ നീന്തൽ പഠിച്ചതെങ്ങനെ?
ശാസ്ത്രരംഗത്തെ നർമകഥകൾ
പ്രമേഹം പിടികൂടുമ്പോൾ
ചായയ്ക്ക് മധുരം വേണോ?