ഇതൊരു യുഗപ്പകർച്ചയാണ്. കരിം ബെൻസേമ നിഴലുകളിൽ നിന്ന് പുറത്തു കടന്നിരിക്കുന്നു. പെലെയും പ്ലാറ്റീനിയും സീക്കോയും വാൻബാസ്റ്റനുമെല്ലാം കളിനിർത്തിയ പ്രായത്തിൽ ബെൻസേമ ഫുട്ബോളിന്റെ ലോകസിംഹാസനത്തിലേക്ക് യാത്ര ചെയ്യുകയാണ്.
2007-ൽ കക്ക ലോകത്തിന്റെ നെറുകയിൽ എത്തിയശേഷം നാം കണ്ടത് ഫുട്ബോളിലെ യുഗപരിവർത്തനമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും ലിയോ മെസ്സി ബാഴ്സലോണയുടെ ഒന്നാം ടീമിലേക്കും കടന്നു വന്നതിനുശേഷം ലോകം അവർക്കു ചുറ്റും വലംവെയ്ക്കുകയായിരുന്നു. റൊണാൾഡോയും മെസ്സിയും കത്തിനിൽക്കുന്ന കാലത്താണ് റിക്കാർഡോ കക്ക ബാലൻദ്യോറും ഫിഫാ കിരീടവും നേടുന്നത്. പ്രതിഭയുടെ അന്യാദൃശമായ തിളക്കംകൊണ്ടാണ് കക്ക ആ നേട്ടത്തിലേക്ക് കയറിവന്നത്.
എന്നാൽ 2008 മുതൽ ഫുട്ബോളിലെ വ്യക്തി ഗത കിരീടങ്ങൾ മുഴുവനും റൊണാൾഡോയും മെസ്സിയും പങ്കുവെച്ചു. അത്രമാത്രം ആധികാരികമായിരുന്നു അവരുടെ പ്രകടനങ്ങൾ. അപ്പോഴേക്കും ഫുട്ബോൾ രംഗത്തെ യുവത്വം മെസ്സിക്കും ക്രിസ്റ്റ്യാനോക്കും പിന്നിൽ രണ്ടുലോകങ്ങളായി വേർപിരിഞ്ഞു. ഓരോ ദിവസവും പുതിയ സ്ഥിതി വിവരക്കണക്കുകൾ സൃഷ്ടിച്ചു കൊണ്ട് ആ ചേരികൾ ആവേശം സൃഷ്ടിച്ചു. 2009-ൽ ക്രിസ്റ്റ്യാനോ റയൽ മഡ്രിഡിൽ വന്നതോടെ റയലും ബാഴ്സലോണയും, ക്രിസ്റ്റ്യാനോയും മെസ്സിയുമായുള്ള യുദ്ധമുഖങ്ങൾ തുറന്നു. റൊണാൾഡോ വന്ന വർഷംതന്നെ ബെൻസേമയും ലിയോണിൽ നിന്ന് മാഡ്രിഡ് ക്ലബ്ബിലേക്ക് എത്തിച്ചേർന്നിരുന്നു. ക്രിസ്റ്റ്യാനോ മാസ്റ്ററിൽ 2007-ലും 2008-ലും തരംഗങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കേ ബെൻസേമ ലിയോണിൽ രണ്ട് സീസണുകളിലായി 54 ഗോളുകൾ നേടി ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. പക്ഷേ, മാധ്യമങ്ങൾ ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും വീരചരിതങ്ങൾക്കു പിന്നാലെയായിരുന്നു. മികച്ച മിഡ്ഫീൽഡർമാരുടെയും ഗോൾവേട്ടക്കാരുടെയും വിധിയും ഇതായിരുന്നു.
2018 ബെൻസേമയുടെയും ക്രിസ്റ്റ്യാനോയുടെയും ജീവിതത്തിലെ വഴിത്തിരിവായി മാറി. ക്രിസ്റ്റ്യാനോ യുവന്റസിലേക്ക് മാറി. ബെൻസേമ നിഴലുകളിൽ നിന്ന് മോചിതനായി. അതേ വർഷം ലോകഫുട്ബോളർ പദവി അതുല്യനായ ലൂക്കാ മോഡ്രിച്ചിനു സമർപ്പിച്ചു. കാലം നിരന്തരം ഒഴുകിക്കൊണ്ടിരിക്കേ മെസ്സിയും ക്രിസ്റ്റ്യാനോയും മികവിന്റെ കുന്നുകൾ ഇറങ്ങിത്തുടങ്ങിയിരുന്നു. പ്രായം അതിന്റെ ആദ്യത്തെ അടയാളങ്ങൾ കാണിച്ചു കൊടുത്തത് ക്രിസ്റ്റ്യാനോക്കാണ്.
This story is from the September 2022 edition of Mathrubhumi Sports Masika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2022 edition of Mathrubhumi Sports Masika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു