അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഫാക്ലന്ഡ് ദ്വീപ് യുദ്ധത്തിനൊടുവില്‍ ബ്രിട്ടന് തിരിച്ചുപിടിച്ചശേഷം ലോകം കണ്ട ഒരു ചിത്രമുണ്ടായിരുന്നു. ദ്വീപില്‍ ചിതറിക്കിടക്കുന്ന അര്‍ജന്റൈന്‍ പട്ടാളത്തിന്റെ ഹെല്മെറ്റുകളുടെതായിരുന്നു അത്. ഒരു ജനതയുടെ ആത്മാഭിമാനവും അസ്തിത്വവും ചവിട്ടിയരയ്ക്കപ്പെട്ടതിന്റെ പ്രതീകംപോലൊരു ചിത്രം. അതിനുശേഷമാണ് ലോകത്തിലെ മുന്തിയ കളിസംഘങ്ങളിലൊന്നായ സ്പാനിഷ് ക്ലബ് ബാഴ്സലോണ സാക്ഷാല്‍ ഡീഗോ മാറഡോണയെ ഇറ്റലിയിലെ തൊഴിലാളികളുടെ ക്ലബ്ബായ നാപ്പോളിക്ക് വില്‍ക്കുന്നത്. അങ്ങനെ എല്ലാ അര്‍ഥത്തിലും തകര്‍ന്നു തരിപ്പണമായ അര്‍ജന്റീനയാണ് ഡീഗോ മാറഡോണയുടെ നേതൃത്വത്തില്‍ 1986 ലോകകപ്പ് കളിക്കാനായി മെക്സിക്കോയിലേക്ക് വരുന്നത്. അതുപക്ഷേ, വെറുമൊരു കാല്‍പ്പന്ത് കളിക്കുള്ള വരവ് മാത്രമായിരുന്നില്ല. തെക്കന്‍ ഇറ്റലിയിലെ നാപ്പോളിയില്‍ നിന്നാണ് മാറഡോണ മെക്സിക്കോയിലേക്കു വന്നത്. അപ്പോഴേക്കും അതുവരെ ഒന്നുമല്ലാതിരുന്ന നാപ്പോളിയെ ഡീഗോ കാല്‍പ്പന്തുകളിയിലെ വിജയാകാശങ്ങളിലേക്ക് കൈപിടിച്ചുയര്ത്തിക്കൊണ്ടിരുന്നു. അതേസമയംതന്നെ നേപ്പിള്‍സിലെ മനുഷ്യരെ വടക്കന്‍ ഇറ്റലിയിലെ പ്രഭുക്കള്ക്കെതിരെയും വമ്പന്‍ കോര്‍പ്പറേറ്റ് ഉടമസ്ഥതയിലുള്ള ക്ലബ്ബുകള്‍ക്കെതിരെയും നട്ടെല്ലു നിവര്‍ത്തി നില്‍ക്കാനും ഡീഗോ പ്രാപ്തമാക്കിയിരുന്നു.
This story is from the September 2022 edition of Mathrubhumi Sports Masika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2022 edition of Mathrubhumi Sports Masika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു