ഏത് ശിലയിലും ഒരു ശില്പമുണ്ട്. അത് കാണാൻ പക്ഷേ, ശില്പിയുടെ കണ്ണ് വേണം. കല്ല് കടഞ്ഞെടുക്കുമ്പോൾ രൂപം കൊള്ളുന്നത് വിഗ്രഹങ്ങളാവാം. കൽവിളക്കുകളാവാം, ദീപസ്തംഭങ്ങളോ മീസാൻ കല്ലു കളോ ആവാം. അത്തരം ശില്പങ്ങൾക്ക് നമ്മുടെ മനസ്സുകളെ നിശ്ചലമാക്കാനുള്ള കഴിവുണ്ട്. വത്തിക്കാനിലെ പിയത്തയും ഫ്ളോറൻസിലെ ദാവീദും നാം കൺചിമ്മാതെ ആസ്വദിക്കുന്നത് അതുകൊണ്ടാണ്. മധുരയിലെ ആയിരംകാൽമണ്ഡപവും അജന്താഗുഹയിലെ ശയനബുദ്ധനെയും കാണുമ്പോൾ ഒരിക്കലെങ്കിലും ആ മഹാശില്പികളെ മനസ്സുകൊണ്ട് നമിക്കും.
കല്ലുകളെ മനോഹരങ്ങളായ ശില്പങ്ങളാക്കി മാറ്റുന്ന കലാകാരന്മാരുടെ ഒരു ഗ്രാമം തന്നെയുണ്ട് തൃശ്ശൂരിൽ. കുന്ദംകുളത്തിന് സമീപത്തുള്ള കുറുക്കൻപാറയാണ് ആ ഗ്രാമം. കേരളത്തിന്റെ ശില്പകലാപാരമ്പര്യം തേടിയുള്ള യാത്ര ആരംഭിക്കേണ്ടത് ഇവിടെ നിന്നാണ്.
കുന്ദംകുളം-ഗുരുവായൂർ റോഡിൽ ഒരുകിലോമീറ്ററോളം മുന്നോട്ടുപോയാൽ റോഡരികിൽ തന്നെ കാണാം ശില്പങ്ങളുടെ നീണ്ടനിര. താർപായ വലിച്ചുകെട്ടിയ ഓലമേഞ്ഞ പണിയാലകൾ, കൃഷ്ണനും ഗണപതിയും ബുദ്ധനും മഹാത്മാഗാന്ധിയും നാഗരൂപങ്ങളുമെല്ലാമുണ്ട് ഇവിടെ. ചിത്രത്തൂണുകളും മീസാൻകല്ലുകളും കൽവിളക്കുകളും ഒരുവശത്ത് ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
“കൈവിരലിൻ തുമ്പുകളിൽ കല്പനതൻ രൂപങ്ങൾ അദ്ഭുതമൂർത്തികളായ അവതരിച്ചിറങ്ങുന്നു' എന്ന് ഭാസ്കരൻമാഷ് എഴുതിയത് ഈ മഹാശില്പികളെ മനസ്സിൽ കണ്ടായിരിക്കില്ലേ! ഏറെ ആകാംക്ഷയോടെയാണ് കുറുക്കൻപാറയിലെത്തിയത്. കല്ല് ശില്പങ്ങളായി മാറുന്ന ജാലവിദ്യയെക്കുറിച്ച് അറിയണം, ശില്പികളുടെ ജീവിതത്തെക്കുറിച്ചും. ആരോടാണ് ഒന്ന് ചോദിക്കുക., ഇവിടത്തെ ജെയ്സേട്ടനെ പോയി കണ്ടോളൂ സീനിയർ പണിക്കാരൻ പുള്ളിക്കാരനാണ് റോഡരികിൽ നിന്ന ഒരു ഗഡി പറഞ്ഞു. നേരേ ജെയ്ട്ടന്റെ പണിപ്പുരയിലേക്ക് കയറി.
This story is from the October 2022 edition of Mathrubhumi Yathra.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 2022 edition of Mathrubhumi Yathra.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി